ശ്രീ. സി. ആര്. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഹൃദയശസ്ത്രക്രിയയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ ലഭ്യമല്ലാത്തതു കാരണം ശസ്ത്രക്രിയ മുടങ്ങിയതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് ഗൗരവത്തോടെ കാണുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
ഇത് സംബന്ധിച്ച് സുപ്രണ്ടിന് വകുപ്പ് മേധാവിയുടെ കത്ത് ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ ഇതിന്മേൽ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
മെഡിക്കൽ കോളേജുകളിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലെ സ്ഥലംമാറ്റം
2276.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളേജുകളിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലെ അദ്ധ്യാപകർക്ക് കാസർഗോഡ് മെഡിക്കൽ കോളേജിലേക്ക് ജോലി ക്രമീകരണ വ്യവസ്ഥയിൽ സ്ഥലംമാറ്റം അനുവദിച്ചതിനെ തുടർന്ന് പ്രസ്തുത അദ്ധ്യാപകർ ജോലി ചെയ്തിരുന്ന മെഡിക്കൽ കോളേജ് ആശുപത്രികളിൽ നേരിടുന്ന പ്രതിസന്ധി സർക്കാർ ഗൗരവത്തോടെ കാണുന്നുണ്ടോ; വിശദാംശം നൽകാമോ;
( ബി )
മെഡിക്കൽ കോളേജിലെ ഡോക്ടർമാരെ ഇപ്രകാരം ജോലി ക്രമീകരണ വ്യവസ്ഥയിൽ സ്ഥലം മാറ്റുന്നത് ചികിത്സ സംവിധാനങ്ങളെ ദോഷകരമായി ബാധിക്കുമെന്നതിനാൽ ഇത് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കാമോ;
( സി )
കാസർഗോഡ് ഉൾപ്പെടെയുള്ള എല്ലാ മെഡിക്കൽ കോളേജുകളിലും ആവശ്യാനുസരണം അദ്ധ്യാപകരുടെ ഉൾപ്പെടെയുള്ള തസ്തികകൾ സൃഷ്ടിച്ച് പി. എസ്. സി. മുഖേന നിയമനം നടത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ;
( ഡി )
സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ സ്റ്റാഫ് ക്വാർട്ടേഴ്സുകളും വിദ്യാർത്ഥികളുടെ ഹോസ്റ്റൽ സൗകര്യങ്ങളും ഉൾപ്പെടെ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ചികിത്സാ സംവിധാനങ്ങളും ഏർപ്പെടുത്തുന്നതിനു നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
മെഡിക്കൽ കോളേജുകളിലെ സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സ
2277.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സാസൗകര്യം സംസ്ഥാനത്ത് ഏതെല്ലാം മെഡിക്കൽ കോളേജുകളിലാണ് ഉള്ളത്; ഇതിന്റെ വിശദാംശം നൽകാമോ;
( ബി )
സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സാ സൗകര്യമുള്ള പല ഹോസ്പിറ്റലുകളിലും മതിയായ ജീവനക്കാരും സ്പെഷ്യലൈസ്ഡ് ഡോക്ടർമാരും ഇല്ലാത്തതുമൂലം ചികിത്സാ സൗകര്യങ്ങൾ ലഭിക്കുന്നില്ല എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇതിന്റെ വിശദാംശം നൽകാമോ;
( സി )
പ്രസ്തുത ഹോസ്പിറ്റലുകളിൽ ഓരോന്നിലും ഏതെല്ലാം തസ്തികയിലാണ് ഡോക്ടർമാർ ഇല്ലാത്തതെന്ന് വിശദമാക്കാമോ?
സർക്കാർ മെഡിക്കൽ കോളേജുകൾക്ക് കാസ്പിൽ നൽകാനുള്ള കുടിശ്ശിക
2278.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ മെഡിക്കൽ കോളേജുകൾക്ക് കാസ്പിൽ (കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി) നൽകാനുള്ള കുടിശ്ശികയുടെ വിശദാംശങ്ങൾ വർഷം തിരിച്ച് നൽകാമോ;
( ബി )
സർക്കാർ മെഡിക്കൽ കോളേജുകൾ മരുന്നും ഉപകരണങ്ങളും വാങ്ങിയ ഇനത്തിൽ നൽകാനുള്ള കുടിശ്ശികയുടെ വിശദാംശങ്ങൾ നൽകാമോ;
( സി )
സർക്കാർ മെഡിക്കൽ കോളേജുകളിൽ പ്രവർത്തിക്കുന്ന കാരുണ്യ ഫാർമസിക്ക് ആവശ്യമുള്ള മരുന്ന് വാങ്ങിയതിൽ മരുന്ന് കമ്പനികൾക്ക് കൊടുക്കാനുള്ള കുടിശ്ശികയുടെ വിശദാംശങ്ങൾ നൽകാമോ?
നഴ്സിംഗ് കോളേജുകളിലെ കരാർ ജീവനക്കാർ
2279.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ ആൻഡ് ടെക്നോളജിക്ക് കീഴിൽ പ്രവർത്തിക്കുന്ന കേരളത്തിലെ വിവിധ നഴ്സിംഗ് കോളേജുകളിലായി എത്ര കരാർ ജീവനക്കാരുണ്ട്; പേരും തസ്തികയും ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനത്തിനു കീഴിൽ വിവിധ ജില്ലകളിലുള്ള നഴ്സിംഗ് കോളേജുകളിലെ സ്ഥിരമോ കരാർ വ്യവസ്ഥയിലോ ഉള്ള ജീവനക്കാരിൽ അവധിയിൽ പ്രവേശിച്ചവരുടെ പേര്, തസ്തിക, എത്ര കാലം അവധിയിലാണ് എന്നീ വിവരങ്ങൾ ലഭ്യമാക്കാമോ?
ഡയാലിസിസ് ടെക്നീഷ്യൻ തസ്തികകളുടെ അപര്യാപ്തത പരിഹരിക്കാൻ നടപടി
2280.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജനറൽ/ജില്ല/താലൂക്ക് ആശുപത്രികളിൽ G.O. (MS) No.136/2017/H&FWD ഉത്തരവ് പ്രകാരം സൃഷ്ടിച്ച 68 ഡയാലിസിസ് ടെക്നീഷ്യൻ ഗ്രേഡ്-2 തസ്തികകളിൽ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ അനുവദിച്ചത് വെറും രണ്ട് തസ്തിക മാത്രമാണെന്നത് സർക്കാറിന്റെ ശ്രദ്ധയിൽ വന്നിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
നൂറിൽപ്പരം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്ന ഈ ആശുപത്രിയിൽ ജോലിക്ക് കുറഞ്ഞത് 16 ജീവനക്കാർ ആവശ്യമാണെന്നത് സർക്കാർ പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പ്രസ്തുത ആശുപത്രിയിൽ കൂടുതൽ ഡയാലിസിസ് ടെക്നീഷ്യൻ തസ്തികകൾ സൃഷ്ടിക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമോ; വിശദമാക്കാമോ?
ആലപ്പുഴ ജില്ലയിലെ ഹോസ്പിറ്റൽ അറ്റൻഡർ ഗ്രേഡ് - 2 തസ്തികയിലെ ജീവനക്കാരുടെ പ്രൊമോഷൻ
2281.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ജില്ലയിൽ 2018നു ശേഷം ഹോസ്പിറ്റൽ അറ്റൻഡർ ഗ്രേഡ് - 2 തസ്തികയിലെ ജീവനക്കാരുടെ പ്രൊമോഷൻ നടത്താത്തത് സംബന്ധിച്ച വിശദവിവരങ്ങൾ ലഭ്യമാക്കാമോ;
( ബി )
മറ്റു ജില്ലകളിലെ പ്രസ്തുത തസ്തികയിലെ എല്ലാ ജീവനക്കാരുടെയും പ്രൊമോഷൻ യഥാസമയം നടത്തിയിട്ടും ആലപ്പുഴ ജില്ലയിൽ മാത്രം പ്രൊമോഷൻ നടത്താത്തതിന്റെ കാരണങ്ങൾ വ്യക്തമാക്കുമോ;
( സി )
ഇവരുടെ പ്രൊമോഷൻ കാലതാമസം കൂടാതെ നടത്തുന്നതിന് എന്തൊക്കെ നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ?
പെരിങ്ങോം താലൂക്ക് ആശുപത്രിയില് തസ്തികകള് അനുവദിക്കുന്ന നടപടി
2282.
ശ്രീ. ടി.ഐ.മധുസൂദനന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര് മണ്ഡലത്തിലെ പെരിങ്ങോം താലൂക്ക് ആശുപത്രിയില് സ്റ്റാഫ് പാറ്റേണ് നടപ്പിലാക്കുന്നതിന് വേണ്ട തസ്തികകള് അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വ്യക്തമാക്കാമോ?
ഡോ. സക്കീര് ഹുസൈന് അരിമ്പയ്ത്ത് തസ്തികമാറ്റം നൽകാൻ നടപടി
2283.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ഗവണ്മെന്റ് ദന്തല് കോളേജില് പീരിയോഡോന്റിക്സ് ഡിപ്പാര്ട്ട്മെന്റില് ലെക്ചറര് തസ്തികയില് സൂപ്പര് ന്യൂമററിയായി നിയമിക്കപ്പെട്ട് ജോലി ചെയ്തു വരുന്ന ഡോ. സക്കീര് ഹുസൈന് അരിമ്പ എന്നയാള് 2021-ല് എം. ഡി. എസ്. പൂര്ത്തിയാക്കിയ സാഹചര്യത്തില് അസിസ്റ്റന്റ് പ്രൊഫസര് ആയി തസ്തിക മാറ്റി നല്കുന്നതിന് അപേക്ഷ സമര്പ്പിച്ചിട്ടുണ്ടോ; എങ്കില് ഇക്കാര്യത്തില് സ്വീകരിച്ച നടപടികള് വിശദമാക്കാമോ;
( ബി )
സൂപ്പര് ന്യൂമററിയായി ലെക്ചറര് തസ്തികയില് ജോലി ചെയ്തു വരവെ അസിസ്റ്റന്റ് പ്രൊഫസര് തസ്തികയിലേക്ക് തസ്തിക മാറ്റി നല്കിക്കൊണ്ട് സര്ക്കാര് ആര്ക്കെങ്കിലും ഉത്തരവ് നല്കിയിട്ടുണ്ടോ; എങ്കില് സമാനമായ രീതിയില് ഡോ. സക്കീര് ഹുസൈന് അരിമ്പ എന്നയാള്ക്കും തസ്തിക മാറ്റി നല്കാന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
പാലക്കാട് ജില്ലയിലെ ഫാര്മസിസ്റ്റ് ഗ്രേഡ് -II നിയമനം
2284.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില് നിലവിലുള്ള ഫാര്മസിസ്റ്റ് ഗ്രേഡ് - II റാങ്ക് ലിസ്റ്റില് നിന്നും എത്ര ഉദ്യോഗാര്ത്ഥികള്ക്ക് നാളിതുവരെ നിയമനം നല്കിയിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
നിലവില് എത്ര ഒഴിവുകള് റിപ്പോര്ട്ട് ചെയ്തിട്ടുണ്ടെന്നും ഒഴിവുകള് സമയബന്ധിതമായി റിപ്പോര്ട്ട് ചെയ്യുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും വിശദമാക്കാമോ?
സർക്കാർ ആശുപത്രികളിൽ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിൽ നിയമനം
2285.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ മണ്ഡലത്തിലെ സർക്കാർ ആശുപത്രികളിൽ ഏതെല്ലാം തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നതെന്ന് വിശദമാക്കുമോ;
( ബി )
ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിൽ നിയമനം നടത്താൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
ആരോഗ്യ വകുപ്പിനു കീഴില് നിര്മ്മിതബുദ്ധിയുടെ ഉപയോഗം
2286.
ശ്രീ. സേവ്യര് ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സര്ക്കാരിന്റെ ആരോഗ്യ വകുപ്പിനു കീഴിലുള്ള ഏതെങ്കിലും ഓഫീസുകളില് നിര്മ്മിതബുദ്ധി (എ. ഐ.) ഉപയോഗിക്കാനുള്ള ആലോചനയുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ആരോഗ്യ വകുപ്പിനു കീഴില് പ്രവര്ത്തിക്കുന്ന ഡോക്ടര്മാരും ഉദ്യോഗസ്ഥരും കൃത്യനിര്വഹണത്തിന്റെ ഭാഗമായി നിര്മ്മിതബുദ്ധി ഉപയോഗിക്കുന്നതിന് നടപടികള് പരിഗണിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( സി )
നിര്മ്മിതബുദ്ധി ഉപയോഗിക്കുന്ന സാഹചര്യത്തില് രോഗികളുടെ വ്യക്തിഗത വിവരങ്ങളും തിരിച്ചറിയലും സംരക്ഷിക്കുന്നതിനായി ശക്തമായ മാനദണ്ഡങ്ങള് സ്വീകരിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
നിര്മ്മിതബുദ്ധിയെ അടിസ്ഥാനമാക്കിയോ അതുമായി ബന്ധപ്പെട്ടോ കേന്ദ്രസര്ക്കാര് പാസാക്കിയിട്ടുള്ള ഡിജിറ്റല് വ്യക്തിഗത ഡാറ്റാ സംരക്ഷണ നിയമം, 2023 പോലുള്ള നിയമങ്ങള് ദുര്ബലമാണെന്നുള്ളത് ശ്രദ്ധയില്പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ?
പെരിന്തല്മണ്ണ ജില്ലാ ആശുപത്രിയില് ഡി. എന്. ബി. കോഴ്സ് ആരംഭിക്കുന്നതിന് നടപടി
2287.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിന്തല്മണ്ണ ജില്ലാ ആശുപത്രിയില് ഡി. എന്. ബി. (ഡിപ്ലോമേറ്റ് ഓഫ് നാഷണൽ ബോർഡ്) കോഴ്സ് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ;
( ബി )
മലപ്പുറം ജില്ലയില് നിലവില് സര്ക്കാര് മേഖലയില് ഡി. എന്. ബി കോഴ്സ് ഇല്ലെന്ന കാര്യം ശ്രദ്ധയില്പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ?
ഇരവിപുരം മണ്ഡലത്തില് ആരോഗ്യ വകുപ്പ് മുഖേന നടപ്പാക്കിയ പ്രവൃത്തികള്
2288.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തില് വന്നതിനുശേഷം ഇരവിപുരം മണ്ഡലത്തില് ആരോഗ്യ വകുപ്പ് മുഖേന നടപ്പാക്കിയ പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഇനി ഏതെങ്കിലും പ്രവൃത്തികള് നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
അനധികൃത സൗന്ദര്യവർദ്ധക ചികിത്സാ കേന്ദ്രങ്ങൾ
2289.
ശ്രീ. പി. അബ്ദുല് ഹമീദ്
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സൗന്ദര്യവർദ്ധക ചികിത്സയുടെ പേരിൽ അനധികൃത കേന്ദ്രങ്ങൾ വ്യാപകമായി പ്രവർത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഇത്തരം കേന്ദ്രങ്ങൾ തുടങ്ങുന്നതിന് എന്തെങ്കിലും അനുമതി ആവശ്യമുണ്ടോ; വിശദവിവരം നൽകാമോ;
( സി )
ഈ സ്ഥാപനങ്ങളിൽ ചികിത്സ തേടുന്നവർ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇക്കാര്യം പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
വ്യാജ സൗന്ദര്യവർദ്ധക വസ്തുക്കളെയും അനധികൃത കേന്ദ്രങ്ങളെയും നിയന്ത്രിക്കാൻ എന്തെല്ലാം നടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ കോഴിക്കോട് ജില്ല മരുന്ന് സംഭരണശാല
2290.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ കോഴിക്കോട് ജില്ലയിലെ മരുന്ന് സംഭരണശാല എത്ര കാലമായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നുവെന്നും നിലവിലെ മരുന്ന് സംഭരണശാല എവിടെയാണെന്നും ഇത് നഗരപരിധിയിൽ നിന്നും എത്ര കിലോമീറ്റർ അകലെയാണെന്നുമുള്ള വിവരങ്ങൾ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത മരുന്ന് സംഭരണശാലയുടെ കെട്ടിടത്തിന്റെ ഉടമകളുടെ പേര് അറിയിക്കുമോ;
( സി )
നിലവിലെ വാടക കെട്ടിടത്തിന് നാളിതുവരെയായി എത്ര തുക വാടകയായി നൽകിയിട്ടുണ്ടെന്ന വിവരം ലഭ്യമാക്കുമോ;
( ഡി )
പ്രസ്തുത കെട്ടിടം കോഴിക്കോട് ജില്ലയിലെ കെ. എം. എസ്. സി. എൽ. ന്റെ മരുന്ന് സംഭരണശാലയ്ക്ക് വാടകയ്ക്ക് നൽകുവാൻ ഉടമകൾക്ക് സഹകരണ വകുപ്പിന്റെ അനുമതി ലഭിച്ചിട്ടുണ്ടോ;
( ഇ )
പ്രസ്തുത വാടക കെട്ടിടത്തിന് ഫയർഫോഴ്സിന്റെ എൻ. ഒ. സി. ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( എഫ് )
പ്രസ്തുത മരുന്ന് സംഭരണശാലയ്ക്ക് സ്വന്തമായി കെട്ടിടം നിർമ്മിക്കുവാൻ സർക്കാർ ഭൂമി അനുവദിച്ച് നൽകിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; സ്വന്തമായി കെട്ടിടം നിർമ്മിക്കുവാൻ സർക്കാർ ഭൂമി അനുവദിച്ച് നൽകുവാൻ ആവശ്യപ്പെട്ടുകൊണ്ട് കെ. എം. എസ്. സി. എൽ. സർക്കാരിന് കത്ത് നൽകിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; എങ്കിൽ പ്രസ്തുത കത്തിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ജി )
പ്രസ്തുത മരുന്ന് സംഭരണശാലയ്ക്ക് സ്വന്തമായി കെട്ടിടം പണിയുവാൻ സർക്കാർ/ ഏജൻസി തുക അനുവദിച്ചിട്ടുണ്ടോ; എങ്കിൽ അനുവദിച്ച തുക എത്രയാണെന്ന് വ്യക്തമാക്കുമോ; പ്രസ്തുത സംഭരണശാലയ്ക്ക് സ്വന്തമായി കെട്ടിടം പണിയുവാൻ ഏതെങ്കിലും കമ്പനി / ഏജൻസികളുമായി കരാറിൽ ഏർപ്പെട്ടിട്ടുണ്ടോ?
കാഞ്ഞങ്ങാട് മണ്ഡലത്തിൽ ആരോഗ്യ വകുപ്പിന് കീഴിലുള്ള പദ്ധതികൾ
2291.
ശ്രീ ഇ ചന്ദ്രശേഖരന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മണ്ഡലത്തിൽ ആരോഗ്യവകുപ്പ് 2021 മുതൽ വിവിധ പദ്ധതികള് പ്രകാരം നടപ്പിലാക്കിയിട്ടുള്ളതും നടപ്പിലാക്കി വരുന്നതുമായ വികസന പദ്ധതികൾ ഏതെല്ലാമാണെന്നും പ്രസ്തുത പദ്ധതികളുടെ നിലവിലെ സ്ഥിതിയെന്തെന്നും വിശദമാക്കാമോ?
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 - 22 വര്ഷത്തെ എം.എല്.എ. ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് ഐസൊലേഷന് വാര്ഡ് നിര്മ്മിക്കുന്നതിനായി കോട്ടക്കല് മണ്ഡലത്തില് നിന്ന് നിലവില് ഏത് ആശുപത്രിയെയാണ് തെരഞ്ഞെടുത്തിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
കോട്ടക്കല് മണ്ഡലത്തില് ഐസൊലേഷന് വാര്ഡ് നിര്മ്മിക്കുന്ന പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ; ഐസൊലേഷൻ വാർഡ് നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും തടസ്സമുണ്ടോയെന്ന് വ്യക്തമാക്കുമോ; എങ്കിൽ ആയത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത നിർമ്മാണവുമായി ബന്ധപ്പെട്ട് സ്വീകരിച്ച തുടർനടപടികളുടെ വിശദാംശം ലഭ്യമാക്കാമോ; നിര്മ്മാണം വേഗത്തില് പൂര്ത്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ?
ആലത്തൂര് മണ്ഡലത്തില് ആരോഗ്യ വകുപ്പ് മുഖേന നടപ്പാക്കിയ പ്രവര്ത്തനങ്ങള്
2293.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര് മണ്ഡലത്തില് 2016 മുതല് 2025 വരെ ആരോഗ്യ വകുപ്പ് മുഖേന നടപ്പാക്കിയ വികസന പ്രവര്ത്തനങ്ങളുടെ വിശദമായ റിപ്പോര്ട്ട് ലഭ്യമാക്കാമോ?
നഴ്സിംഗ് സ്ക്കൂളുകൾക്ക് അനുവദിച്ചിട്ടുള്ള ബസ്സുകൾ
2294.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ ഏതെല്ലാം നഴ്സിംഗ് സ്ക്കൂളുകൾക്കാണ് ബസ് അനുവദിച്ച് ഉത്തരവായിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
ഓരോ സ്ക്കൂളിനും അനുവദിച്ച ബസ്സുകളുടെ സീറ്റ് കപ്പാസിറ്റി, തുക എന്നിവ സഹിതം വിശദവിവരം ലഭ്യമാക്കാമോ;
( സി )
കണ്ണൂർ നഴ്സിംഗ് സ്ക്കൂളിന് ബസ് അനുവദിച്ച് ഉത്തരവായിട്ടുണ്ടോ; വിശദാംശം നൽകാമോ;
( ഡി )
ഇല്ലെങ്കിൽ സ്ക്കൂളിന് ബസ് അനുവദിക്കുന്നതിനുള്ള പ്രൊപ്പോസൽ നൽകിയിട്ടുണ്ടോ; എങ്കിൽ അതിന്മേൽ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ഇ )
പ്രസ്തുത സ്കൂളിന് ബസ് അനുവദിക്കുന്നതിന് എന്തെങ്കിലും തടസങ്ങളുണ്ടോ; വിശദാംശം നൽകാമോ?
ഒറ്റപ്പാലം മണ്ഡലത്തില് ആരോഗ്യ വകുപ്പ് മുഖേനയുള്ള പ്രവൃത്തികള്
2295.
ശ്രീ. കെ. പ്രേംകുമാര് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 സാമ്പത്തിക വര്ഷം മുതല് ഒറ്റപ്പാലം മണ്ഡലത്തില് ആരോഗ്യ വകുപ്പ് മുഖേന നടന്നിട്ടുള്ളതും ഇനി നടക്കാനിരിക്കുന്നതുമായ പ്രവൃത്തികള് ഏതെല്ലാമെന്നും അവയ്ക്ക് അനുവദിച്ചിട്ടുള്ള തുക എത്രയെന്നും വിശദമാക്കാമോ?
മെഡിക്കൽ കോളേജിൽ സ്ഥാപിച്ച വൈറോളജി ആൻഡ് മോളിക്യുലാർ ബയോളജി ലാബ്
2296.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സ്ഥാപിച്ച വൈറോളജി ആൻഡ് മോളിക്യുലാർ ബയോളജി ലാബ് രണ്ടുവർഷം കഴിഞ്ഞിട്ടും പ്രവർത്തനം ആരംഭിക്കാത്തതിന്റെ പ്രധാന കാരണം എന്താണ്; വിശദമാക്കുമോ;
( ബി )
ലാബിന്റെ നിർമ്മാണവും സൗകര്യങ്ങളും (സിവിൽ ജോലികൾ, ഫർണിച്ചർ) പൂർത്തിയായിട്ടും യന്ത്രങ്ങൾ വാങ്ങാൻ വൈകിയതിന്റെ കാരണം വിശദമാക്കാമോ;
( സി )
ആദ്യ ടെണ്ടർ പ്രക്രിയയിൽ ഒരു കമ്പനി മാത്രമാണോ പങ്കെടുത്തത്; തുടർന്ന് റീടെണ്ടർ നടത്താത്തതിന്റെ കാരണങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ഡി )
ലാബിന്റെ ചുമതലയിലേക്ക് പരിഗണിച്ച വ്യക്തിയുടെ യോഗ്യതയെക്കുറിച്ച് ഉണ്ടായ തർക്കം പ്രവർത്തനം വൈകാൻ കാരണമായോ; വിശദമാക്കാമോ;
( ഇ )
ഗുരുതര വൈറസ് രോഗങ്ങൾ (നിപ്പ, ഹെപ്പറ്റൈറ്റിസ്, എച്ച്. ഐ. വി. തുടങ്ങിയവ) നിർണയിക്കാൻ ആവശ്യമായ ലാബുകളുടെ സൗകര്യം സംസ്ഥാനത്തുതന്നെ ഒരുക്കുന്നതിന് പകരം ഇപ്പോഴും എന്തുകൊണ്ടാണ് പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയെ ആശ്രയിക്കേണ്ടി വരുന്നത്; വിശദമാക്കാമോ;
( എഫ് )
സംസ്ഥാനത്തിലെ മറ്റ് കേന്ദ്രങ്ങളിൽ (തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്ക്, ആലപ്പുഴ മെഡിക്കൽ കോളേജ്) വൈറോളജി ലാബുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മാത്രം ലാബിന്റെ പ്രവർത്തനം വൈകാൻ പ്രത്യേക കാരണമുണ്ടോ; വ്യക്തമാക്കാമോ;
( ജി )
സർക്കാർ 180 കോടി രൂപയുടെ വികസന പദ്ധതികൾ മെഡിക്കൽ കോളേജിൽ പ്രഖ്യാപിച്ചിട്ടും അതിൽ വൈറോളജി ലാബ് ഉൾപ്പെടാത്തത് എന്തുകൊണ്ടാണെന്ന് വിശദമാക്കാമോ?
നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്സ് സര്ട്ടിഫിക്കേഷന് ലഭിച്ച കുടുംബാരോഗ്യ കേന്ദ്രങ്ങള്
2297.
ശ്രീ. യു. ആര്. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എത്ര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്ത്തിയിട്ടുണ്ട്;
( ബി )
ഇനി എത്ര എണ്ണം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്ത്താനുണ്ട്;
( സി )
എത്ര കുടുംബാരോഗ്യ കേന്ദ്രങ്ങള്ക്കാണ് ദേശീയ ഗുണനിലവാര സൂചികയായ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്സ് സര്ട്ടിഫിക്കേഷന് ലഭിച്ചത്; അവയുടെ പേരുവിവരം വ്യക്തമാക്കുമോ?
ഗാര്ഹിക പീഡന പരാതി
2298.
ശ്രീ ഇ ചന്ദ്രശേഖരന്
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്ത്രീകൾക്കെതിരായ വിവേചനങ്ങൾ ഇല്ലാതാക്കുന്നതിനും അവരുടെ സമഗ്രമായ ശാക്തീകരണം ഉറപ്പാക്കുന്നതിനുമായി ക്രിയാത്മകമായ ഇടപെടലുകൾ ഉണ്ടാകേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഗാർഹിക പീഡന നിരോധന നിയമത്തിന്റെ ഫലമായി നമ്മുടെ സമൂഹത്തിലെ സ്ത്രീകളുടെ ജീവിതങ്ങളിൽ ഗുണപരമായ മാറ്റമുണ്ടായിട്ടുണ്ടോയെന്ന പരിശോധന നടത്തിയിട്ടുണ്ടോ; ഗാർഹിക പീഡന പരാതിയുമായി എത്തുന്ന പെൺകുട്ടികള്ക്കും സ്ത്രീകള്ക്കും തുടർപിന്തുണ ഉറപ്പാക്കുന്നതിന് നടപടികള് സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ അതിക്രമങ്ങൾ തടയുന്നതിനും അതിജീവതർക്ക് ആവശ്യമായ കൗൺസിലിംഗ്, വൈദ്യസഹായം, നിയമസഹായം എന്നീ സേവനങ്ങൾ ഒരു കുടക്കീഴിൽ ഉറപ്പുവരുത്തുന്നതിനുമായി പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
അക്രമം നേരിടുന്ന സ്ത്രീകളുടെ മാനസികവും സാമൂഹികവുമായ ആവശ്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് സഖി വൺ സ്റ്റോപ്പ് സെന്ററുകളിലെ ജീവനക്കാർക്ക് അടിസ്ഥാനപരവും നൂതനവുമായ പരിശീലനം നൽകിയിട്ടുണ്ടോ; വിശദമാക്കാമോ?
ക്രഷ് ജീവനക്കാരുടെ ശമ്പളം
2299.
ശ്രീ. ചാണ്ടി ഉമ്മന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പിഞ്ചുകുഞ്ഞുങ്ങളെ പരിപാലിച്ചിരുന്ന ക്രഷുകൾ അടച്ചുപൂട്ടി അംഗൻവാടികൾക്ക് കീഴിലാക്കിയപ്പോൾ ക്രഷുകളിലെ ജീവനക്കാരെ മുഴുവൻ സാമൂഹ്യ നീതി വകുപ്പിലേക്ക് പുനർവിന്യസിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
ഇപ്രകാരം പുനർവിന്യസിച്ചപ്പോൾ ജീവനക്കാർക്ക് നേരത്തെ ലഭിച്ചിരുന്ന ശമ്പളം/ അലവൻസ് നിരക്കുകൾ കുറഞ്ഞിട്ടുണ്ടോ; ഉണ്ടെങ്കിൽ ഇതിന്റെ സാഹചര്യം വ്യക്തമാക്കാമോ; കുറവുണ്ടായിട്ടുണ്ടെങ്കിൽ ആയത് പരിഹരിക്കാൻ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വിശദമാക്കുമോ;
( സി )
ക്രഷുകളിലെ അദ്ധ്യാപകർക്കും ആയമാർക്കും എത്ര തുക വീതമാണ് ഇപ്പോൾ ശമ്പളം നൽകുന്നതെന്നും ഇതിൽ കേന്ദ്ര വിഹിതവും സംസ്ഥാനം വിഹിതവും എത്ര വീതമാണെന്നും വ്യക്തമാക്കുമോ; നിലവിൽ ജീവനക്കാർക്ക് നൽകുവാനുള്ള ശമ്പള കുടിശിക എത്രയാണെന്നും ഇത് എന്നത്തേക്ക് വിതരണം ചെയ്യാനാകുമെന്നും വ്യക്തമാക്കാമോ?
ആശാവർക്കർമാരുടെ വിവിധ ആവശ്യങ്ങൾ സംബന്ധിച്ച പഠന റിപ്പോർട്ട്
2300.
ഡോ. എം. കെ. മുനീർ
ശ്രീ. എൻ. ഷംസുദ്ദീൻ
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആശാവർക്കർമാരുടെ വിവിധ ആവശ്യങ്ങൾ സംബന്ധിച്ച് പഠിക്കാൻ നിയോഗിച്ച സമിതിയുടെ റിപ്പോർട്ടിലെ ശിപാർശകൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
ആശാവർക്കർമാരുടെ ജോലികൾ ഏകീകരിക്കാനും വേതനം കൃത്യമായി നൽകുന്നതിനും എന്തെല്ലാം നടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
മെഡിക്കല് വിദ്യാഭ്യാസ രംഗത്തെ പുരോഗതി
2301.
ശ്രീ. കെ. എം. സച്ചിന്ദേവ്
ശ്രീ. ഐ. ബി. സതീഷ്
ശ്രീ. ലിന്റോ ജോസഫ്
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം മെഡിക്കല് കോളേജുകളിലെ പി. ജി. സീറ്റുകളുടെ എണ്ണത്തിനുണ്ടായ വര്ദ്ധനവ് വിലയിരുത്തിയിട്ടുണ്ടോ; വിശദ വിവരം നൽകുമോ;
( ബി )
സംസ്ഥാനത്ത് പുതുതായി ആരംഭിച്ച മെഡിക്കല് ഗവേഷണ കേന്ദ്രങ്ങളെക്കുറിച്ച് വിശദമാക്കാമോ;
( സി )
മെഡിക്കല് വിദ്യാഭ്യാസ രംഗത്ത് ഗവേഷണത്തിലും ചികിത്സാ രംഗങ്ങളിലും കൈവരിച്ച മുന്നേറ്റങ്ങള് വിലയിരുത്തിയിട്ടുണ്ടോ; വിശദീകരിക്കാമോ?
മെഡിക്കൽ കോളേജുകളിലെ അദ്ധ്യാപക തസ്തികകൾ
2302.
ശ്രീ. ചാണ്ടി ഉമ്മന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ്, വയനാട് സർക്കാർ മെഡിക്കൽ കോളേജുകളിൽ പുതിയ എം. ബി. ബി. എസ്. സീറ്റുകൾ ലഭ്യമായതിനെത്തുടർന്ന് ഇവിടെ പുതിയ അദ്ധ്യാപക തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ടോ; എത്ര അദ്ധ്യാപക തസ്തികകൾ ഇപ്രകാരം പുതുതായി ആവശ്യമുണ്ടെന്ന് വിശദമാക്കുമോ;
( ബി )
നിലവിൽ മറ്റു മെഡിക്കൽ കോളേജുകളിൽ നിന്ന് ഇവിടേക്ക് അദ്ധ്യാപകരെ താത്കാലികമായി സ്ഥലംമാറ്റി കൊണ്ടുവന്നിട്ടുണ്ടോ; ആയതിന്റെ വിശദാംശങ്ങൾ നൽകാമോ;
( സി )
എങ്കിൽ എത്ര കാലത്തേക്കാണ് താത്കാലിക സംവിധാനം ഏർപ്പെടുത്തുന്നതെന്നും സ്ഥലം മാറ്റം ലഭിച്ച അദ്ധ്യാപകർ ജോലി ചെയ്തിരുന്ന മെഡിക്കൽ കോളേജുകളിൽ അവർ നിർവഹിച്ചിരുന്ന അക്കാദമികവും ക്ലിനിക്കലുമായ ജോലികൾ പ്രസ്തുത ട്രാൻസ്ഫർ വഴി തടസ്സപ്പെടാതിരിക്കുന്നതിന് എന്തെല്ലം മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും വിശദമാക്കുമോ;
( ഡി )
ഇപ്രകാരമുള്ള താത്കാലിക സ്ഥലംമാറ്റങ്ങൾ വിദ്യാർത്ഥികളുടെ പഠനം തടസ്സപ്പെടാനും രോഗികളുടെ ചികിത്സ മുടങ്ങാനും കാരണമാകുമെന്ന് കണ്ട് ആവശ്യമായ തസ്തികകൾ എത്രയും വേഗം സൃഷ്ടിച്ച് നിയമനങ്ങൾ നടത്തുന്നതിനുവേണ്ട നടപടികൾ സ്വീകരിക്കാമോ?
ഫാർമസി കോളേജിൽ അദ്ധ്യയനം
2303.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള അക്കാദമി ഓഫ് ഫാർമസിയുടെ ലോഗോ സംസ്ഥാന സർക്കാരിന്റേതിന് സമാനമാണെന്ന പരാതി ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ എന്ത് നടപടിയാണ് കൈക്കൊണ്ടിട്ടുള്ളത്; ഒരു സ്വകാര്യ സ്ഥാപനത്തിന് കേരള എന്നു തുടങ്ങുന്ന പേരിടാൻ നിയമാനുസൃതം അനുമതിയുണ്ടോ; വ്യക്തമാക്കാമോ;
( ബി )
അഡ്മിഷൻ എടുക്കുന്ന വിദ്യാർത്ഥികളിൽ നിന്നും പുതിയതായി ജോലിക്ക് എത്തുന്ന ഉദ്യോഗാർത്ഥികളിൽ നിന്നും സർട്ടിഫിക്കറ്റുകൾ പിടിച്ചു വയ്ക്കാൻ കോളേജ് അധികൃതർക്ക് അവകാശമുണ്ടോ; അഞ്ച് (05) ടെമ്പററി അഡ്മിഷൻ മാത്രമുള്ള കോളേജിൽ വിദ്യാർത്ഥികളെ യൂണിവേഴ്സിറ്റി പരീക്ഷ എഴുതിക്കാൻ നിയമാനുസൃതം അനുമതിയുണ്ടോ; ഇല്ലെങ്കിൽ പ്രസ്തുത കോളേജിലെ ടെമ്പററി അഡ്മിഷൻ മാത്രമുള്ള വിദ്യാർത്ഥികൾക്ക് എങ്ങനെ യൂണിവേഴ്സിറ്റി ഹാൾടിക്കറ്റ് വിതരണം ചെയ്തു; നിയമപ്രകാരം അതിന് തെറ്റില്ലെങ്കിൽ പ്രസ്തുത കോളേജിലെ പരീക്ഷ എഴുതിയ ടെമ്പററി വിദ്യാർത്ഥികളുടെ റിസൾട്ട് എന്തുകൊണ്ടാണ് യൂണിവേഴ്സിറ്റി തടഞ്ഞു വച്ചത്; അങ്ങനെ തടഞ്ഞുവച്ച റിസൾട്ട് എന്തടിസ്ഥാനത്തിലാണ് പിന്നീട് പ്രസിദ്ധീകരിച്ചത്; വിശദമാക്കാമോ ;
( സി )
2025 ഓഗസ്റ്റ് ഒന്നാം തീയതി ഡി.എം.ഒ. ഓഫീസിൽ നിന്നും ടി കോളേജിൽ നടത്തിയ ഇൻസ്പെക്ഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ടോ; റിപ്പോർട്ടിന്മേൽ എന്ത് നടപടി സ്വീകരിച്ചു; വ്യക്തമാക്കാമോ;
( ഡി )
കാട്ടാക്കട കേരള അക്കാദമി ഓഫ് ഫാർമസി കോളേജിലെ വിദ്യാർത്ഥി സമരത്തെ തുടർന്ന് അനിശ്ചിതകാലത്തേക്ക് കോളേജ് അടച്ചിട്ടത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; തുടർന്ന് വിദ്യാർത്ഥികളുമായി ചർച്ച ചെയ്തു പ്രശ്നം പരിഹരിക്കാൻ എ.ഡി.എം. നിർദേശിച്ച പ്രകാരം തഹസിൽദാർ നടത്തിയ ഇടപെടലിൽ മുഴുവൻ വിദ്യാർത്ഥികളുടെയും പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാക്കാൻ കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കാമോ;
( ഇ )
കേരള ആരോഗ്യ സർവകലാശാലയുടെയും ഇന്ത്യൻ ഫാർമസി കൗൺസിലിന്റെയും മാനദണ്ഡ പ്രകാരമുള്ള അദ്ധ്യാപകരല്ല കോളേജിൽ ക്ലാസ് എടുക്കുന്നതെന്ന പരാതിയെപ്പറ്റി അന്വേഷിച്ചിട്ടുണ്ടോ; ഒരു ഫാർമസി കോളേജിൽ അദ്ധ്യയനം നടത്തുന്നതിനായുള്ള സർക്കാർ നിർദ്ദേശിച്ചിരിക്കുന്ന സൗകര്യങ്ങൾ ഈ കോളേജിൽ ഉള്ളതായി ഇൻസ്പെക്ഷനുകളിൽ കണ്ടെത്തിയിട്ടുണ്ടോ; വിവരങ്ങൾ ലഭ്യമാക്കാമോ;
( എഫ് )
2024 ൽ ഈ സ്ഥാപനത്തിൽ നിന്നും രാജിവച്ച പ്രിൻസിപ്പലിന്റെ വ്യാജ ഒപ്പിട്ട് 2025 ജൂണിലും വ്യാജരേഖ ചമച്ചിട്ടുണ്ടെന്ന പരാതിയിൽ അന്വേഷണം നടന്നിട്ടുണ്ടോ; സർക്കാർ അംഗീകരിച്ചതിൽ കൂടുതൽ ഫീസ് വിദ്യാർത്ഥികളിൽ നിന്നും ഈടാക്കുന്നതായുള്ള പരാതികളിന്മേൽ എന്തുനടപടിയാണ് കൈക്കൊണ്ടിട്ടുള്ളത്; വിശദമാക്കാമോ?
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിക്കല് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഏതെല്ലാം സര്ക്കാര് സ്ഥാപനങ്ങളില് എത്ര വീതം തിയേറ്റര് ടെക്നീഷ്യന്/ അനസ്തേഷ്യ ടെക്നീഷ്യന് അംഗീകൃത അനുവദനീയ തസ്തികകള് ഉണ്ടെന്ന വിവരം സ്ഥാപനത്തിന്റെ പേര്, തസ്തികകളുടെ എണ്ണം, പ്രസ്തുത തസ്തികകളില് ജോലി ചെയ്യുന്നവരുടെ എണ്ണം, ഒഴിഞ്ഞു കിടക്കുന്ന തസ്തികകളുടെ എണ്ണം എന്നിവ ഉൾപ്പെടെ ലഭ്യമാക്കുമോ;
( ബി )
മെഡിക്കല് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഏതെല്ലാം സര്ക്കാര് സ്ഥാപനങ്ങളില് എത്ര ആളുകള് തിയേറ്റര് ടെക്നീഷ്യന്/ അനസ്തേഷ്യ ടെക്നീഷ്യന് തസ്തികയില് താല്ക്കാലിക ജീവനക്കാരായി ജോലി ചെയ്യുന്നുണ്ടെന്ന വിവരം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത തസ്തികയില് പി. എസ്. സി. യ്ക്ക് റിപ്പോര്ട്ട് ചെയ്യുന്നതിനുള്ള എത്ര ഒഴിവുകള് നിലവിലുണ്ടെന്ന വിവരം ലഭ്യമാക്കുമോ;
( ഡി )
പ്രസ്തുത ഒഴിവുകള് പി. എസ്. സി. യ്ക്ക് റിപ്പോര്ട്ട് ചെയ്യുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( ഇ )
പ്രസ്തുത ഒഴിവുകള് പി. എസ്. സി. യ്ക്ക് സമയബന്ധിതമായി റിപ്പോര്ട്ട് ചെയ്യുന്നതില് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നത് പരിശോധിക്കുമോ; വ്യക്തമാക്കാമോ?
ഹോമിയോ കോളേജ് അനുവദിക്കുന്നത്
2305.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020 ജൂൺ 22-ലെ ഡബ്ല്യൂ.പി.(സി)1464 ഓഫ് 2019 നമ്പർ കേസിന്മേല് കേരള ഹൈക്കോടതി വിധി പ്രകാരം ചക്കാല നായർ സമുദായത്തിന് ഹോമിയോ മെഡിക്കല് കോളേജ് അനുവദിക്കുന്നത് സംബന്ധിച്ച അപേക്ഷ ആയുഷ് വകുപ്പ് സെക്രട്ടറി പരിശോധിച്ച് തീരുമാനമെടുത്തിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശം ലഭ്യമാക്കാമോ; ഇല്ലെങ്കിൽ കോടതി വിധിപ്രകാരം പ്രസ്തുത അപേക്ഷയിന്മേല് നാളിതുവരെ നടപടി സ്വീകരിക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കാമോ?
മലപ്പുറം ജില്ലയിലെ ഹോമിയോപ്പതി ഫാര്മസിസ്റ്റ് തസ്തികയിലെ ഒഴിവുകൾ
2306.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയില് ആകെ എത്ര ഹോമിയോപ്പതി ഡിസ്പെന്സറികളാണുള്ളതെന്ന് വിശദമാക്കാമോ;
( ബി )
മലപ്പുറം ജില്ലയിൽ ഹോമിയോപ്പതി ഫാര്മസിസ്റ്റ് തസ്തികയിൽ എത്ര ഒഴിവുകള് നിലവിലുണ്ടെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത ഒഴിവുകള് നികത്തുന്നതിന് നടപടി സ്വീകരിക്കാമോ?
കാട്ടാക്കട മണ്ഡലത്തിലെ വിളവൂര്ക്കല് ഹോമിയോ ആശുപത്രി
2307.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
ശ്രീ. കെ.പി.മോഹനന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹോമിയോപ്പതി വകുപ്പിലെ ഡിസ്പെൻസറികൾ, ആശുപത്രികൾ ഉൾപ്പെടെയുള്ള മുഴുവൻ സ്ഥാപനങ്ങളിലും നിശ്ചിത യോഗ്യതയുള്ള ഫാർമസിസ്റ്റുകൾ നിലവിലുണ്ടോ; ഇല്ലെങ്കിൽ പ്രസ്തുത സ്ഥലങ്ങളിൽ ഫാർമസിസ്റ്റുകളെ നിയമിക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( ബി )
ഹോമിയോ ഫാർമസിസ്റ്റുകൾ ഇല്ലാത്ത സ്ഥാപനങ്ങളിൽ തസ്തികകൾ സൃഷ്ടിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
ആയുര്വേദ സർവകലാശാല
2309.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല് കേന്ദ്രീകരിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള ആയുര്വേദ സർവകലാശാല സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സമര്പ്പിച്ച പ്രൊപ്പോസലിന്മേല് സ്വീകരിച്ച നടപടികള് വിശദമാക്കാമോ;
( ബി )
പ്രസ്തുത വിഷയത്തിന്മേല് കേരള ആയുര്വേദ പഠന ഗവേഷണ സൊസൈറ്റി സമര്പ്പിച്ച റിപ്പോര്ട്ടിന്മേല് സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത ആയുര്വേദ സർവകലാശാല സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാമോ; വിശദമാക്കാമോ?
ചെറുവട്ടൂര് ആയുര്വേദ ആശുപത്രി
2310.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ ചെറുവട്ടൂര് ആയുര്വേദ ആശുപത്രി അപ്ഗ്രേഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടി വിശദമാക്കാമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട തുടര് നടപടികള് വേഗത്തിലാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കാമോ; വ്യക്തമാക്കാമോ?
മാവിളകടവില് പ്രവര്ത്തിക്കുന്ന ഗവ. ആയുര്വേദ ആശുപത്രി
2311.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്കര കുളത്തൂര് ഗ്രാമപഞ്ചായത്തിലെ മാവിളക്കടവില് പ്രവര്ത്തിക്കുന്ന ഗവ.ആയുര്വേദ ആശുപത്രിയില് രോഗികളെ കിടത്തി ചികിത്സിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( ബി )
രോഗികളെ കിടത്തി ചികിത്സ നടത്തുന്നതിന് ഏതൊക്കെ നടപടിക്രമങ്ങള് ആണ് പൂര്ത്തീകരിക്കേണ്ടതെന്ന് വിശദമാക്കാമോ?
ഗുരുവായൂര് ആയുര്വേദാശുപത്രി കെട്ടിട നിര്മ്മാണം
2312.
ശ്രീ. എൻ. കെ. അക്ബര് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-ല് ഫണ്ട് അനുവദിച്ച ഗുരുവായൂര് ആയുര്വേദാശുപത്രി കെട്ടിട നിര്മ്മാണം വൈകുന്നത് ശ്രദ്ധയില്പ്പെട്ടിട്ടുണ്ടോ; അടിയന്തരമായി കെട്ടിട നിര്മ്മാണം ആരംഭിക്കുന്നതിന് നടപടികള് സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ;
( ബി )
ഗുരുവായൂര് ആയുര്വേദാശുപത്രിക്ക് 2023-ല് ആരോഗ്യവകുപ്പിന്റെ പ്ലാന് ഫണ്ടില് നിന്നും അനുവദിച്ച 2.11 കോടി രൂപ ആശുപത്രി കെട്ടിട നിര്മ്മാണത്തിന് അപര്യാപ്തമാണെന്നത് ശ്രദ്ധയില്പ്പെട്ടിട്ടുണ്ടോ; എങ്കിൽ കൂടുതല് തുക അനുവദിക്കുന്നതിന് നടപടികള് സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
ഫാർമസിസ്റ്റിന്റെ റെഗുലർ തസ്തിക
2313.
ഡോ. മാത്യു കുഴല്നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പിന് കീഴിൽ 709 ഹോമിയോ ഡിസ്പെൻസറികളിലും 34 ആശുപത്രികളിലും 407 എൻ. എച്ച്. എം. ഡിസ്പെൻസറികളിലും 29 എസ്. സി. ഡിസ്പെൻസറികളിലും 3 ഫ്ലോട്ടിംഗ് ഡിസ്പെൻസറികളിലും 4 മൊബൈൽ ഡിസ്പെൻസറികളിലും ഫാർമസിസ്റ്റിന്റെ റെഗുലർ തസ്തിക ഉണ്ടോയെന്ന് അറിയിക്കാമോ; വിശദവിവരങ്ങൾ നൽകാമോ;
( ബി )
മേൽപ്പറഞ്ഞ ആരോഗ്യ സ്ഥാപനങ്ങളിൽ നിലവിൽ റെഗുലർ ഫാർമസിസ്റ്റ് തസ്തിക ഇല്ലാത്തവയിൽ തസ്തിക സൃഷ്ടിക്കുന്നതിന് നടപടികൾ സ്വീകരിക്കാമോ; വിശദമാക്കാമോ?
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അന്യം നിന്നുപോകുന്ന ആയുര്വേദ ഔഷധ സസ്യങ്ങള് സംരക്ഷിക്കുന്നതിനും ആയുര്വേദ സസ്യങ്ങളുടെ ദൗര്ലഭ്യം പരിഹരിക്കുന്നതിനും എന്തെല്ലാം പദ്ധതികളാണ് ഈ സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
മെഡിസിനല് പ്ലാന്റ് ബോര്ഡിന്റെ സഹായത്തോടെ സംസ്ഥാനത്ത് എത്ര ഔഷധസസ്യ നഴ്സറികളും ഗവേഷണ സ്ഥാപനങ്ങളും പ്രവര്ത്തിക്കുന്നുണ്ടെന്ന് അറിയിക്കാമോ;
( സി )
ഔഷധ സസ്യങ്ങളുടെ ശേഖരണം, കൃഷി, വിതരണം എന്നിവ വിപുലപ്പെടുത്തുന്നതിനായി എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്ന് വിശദമാക്കുമോ;
( ഡി )
ഔഷധ സസ്യങ്ങളുടെ വിത്തുകള് ശേഖരിക്കുന്നതിനും കര്ഷകര്ക്ക് സമയബന്ധിതമായി വിതരണം ചെയ്യുന്നതിനും വിത്തുസംഭരണ വിതരണ കേന്ദ്രങ്ങള് നിലവിലുണ്ടോ; എങ്കില് വ്യക്തമാക്കാമോ;
( ഇ )
ആയുര്വേദ മേഖലയിലെ സ്ഥാപനങ്ങള്, അഭ്യുദയകാംഷികള്, സന്നദ്ധസംഘടനകള്, സഹകരണ സ്ഥാപനങ്ങള് തുടങ്ങിയവയുമായി ചേര്ന്ന് ആയുര്വേദ ഔഷധ കൃഷി വ്യാപകമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
മൊഗ്രാൽ ഗവ. യുനാനി ആശുപത്രി
2315.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർകോട് ജില്ലയിലെ മൊഗ്രാൽ ഗവ. യുനാനി ആശുപത്രിയിൽ നിന്നും നിലവിൽ ലഭ്യമാകുന്ന സേവനങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത ആശുപത്രിയിൽ ശരാശരി പ്രതിദിന ഔട്ട് പേഷ്യന്റ് എത്രയാണെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ആശുപത്രിയെ കിടത്തി ചികിത്സ നൽകുന്ന ആശുപത്രിയായി ഉയർത്തുന്നതിന് നടപടി സ്വീകരിക്കുമോ?
കാരുണ്യ ഫാർമസിയിൽ നിന്നുളള മരുന്ന് വിതരണം
2316.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിയിൽ ഉൾപ്പെടുത്തി മുൻകൂർ പണമടച്ചിട്ടും കാരുണ്യഫാർമസിയിൽ നിന്ന് മരുന്നുകൾ കൃത്യമായി വിതരണം ചെയ്യുന്നില്ലെന്ന വ്യാപക പരാതികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
സർക്കാർ ഫണ്ടിൽ നിർധന രോഗികൾക്ക് സൗജന്യമായി നൽകേണ്ട മരുന്നുകളുടെ വിതരണം തടസ്സപ്പെട്ടിട്ടുള്ള സാഹചര്യം പരിശോധിക്കുമോ;
( സി )
ജീവിതശൈലി രോഗങ്ങൾക്ക് സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്ന സാധാരണക്കാരുടെ പ്രയാസങ്ങൾ കണക്കിലെടുത്ത് കാരുണ്യഫാർമസികൾ വഴി എത്രയും വേഗം മരുന്ന് വിതരണം നടത്തുവാൻ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
നിലമ്പൂര് നിയോജകമണ്ഡലത്തിലെ അങ്കണവാടികൾക്ക് പുതിയ കെട്ടിടങ്ങൾ
2317.
ശ്രീ. ആര്യാടൻ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂര് നിയോജകമണ്ഡലത്തില് ഉപയോഗയോഗ്യമല്ലാത്ത എത്ര അങ്കണവാടികള് ഉണ്ട്; ഇവ പുനര്നിര്മ്മിക്കാനായി നടപടികള് സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില് ആയത് വിശദമാക്കാമോ;
( ബി )
നിലമ്പൂർ നഗരസഭയിൽ വൃന്ദാവനിലെ 63-ആം നമ്പർ അങ്കണവാടിക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി നൽകിയിട്ടുള്ള അപേക്ഷയിന്മേൽ എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
അങ്കണവാടികൾക്ക് സ്വന്തമായി കെട്ടിടം നിർമ്മിക്കുന്നതിന് സർക്കാരിൽ നിന്നും ധനസഹായം ലഭ്യമാകുന്ന പദ്ധതികൾ നിലവിലുണ്ടോ; ഉണ്ടെങ്കില് ആയത് വിശദമാക്കാമോ?
മട്ടന്നൂര് മണ്ഡലത്തിലെ അങ്കണവാടികള്
2318.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂര് മണ്ഡലത്തില് നിലവില് എത്ര അങ്കണവാടികള് ഉണ്ടെന്നും പ്രസ്തുത അങ്കണവാടികളില് സ്വന്തമായി കെട്ടിടമില്ലാത്തവ എത്രയെണ്ണമുണ്ടെന്നുമുള്ള വിശദാംശങ്ങള് ലഭ്യമാക്കാമോ?
മാവേലിക്കര മണ്ഡലത്തിലെ അങ്കണവാടികള്
2319.
ശ്രീ എം എസ് അരുൺ കുമാര് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിലെ അങ്കണവാടികള് 'സ്മാര്ട്ട് അങ്കണവാടികള്' ആയി ഉയര്ത്തുന്നതിനായി സ്വീകരിച്ച നടപടികള് വിശദമാക്കുമോ;
( ബി )
മാവേലിക്കര മണ്ഡലത്തിലെ അങ്കണവാടികളില് സ്വന്തമായി സ്ഥലം ഉള്ളവ, കെട്ടിടങ്ങള് ഉള്ളവ, സ്ഥലം ഇല്ലാത്തവ, കെട്ടിടങ്ങള് ഇല്ലാത്തവ എന്നിങ്ങനെ ഏതെല്ലാമെന്ന് അറിയിക്കാമോ?
ഇരവിപുരം മണ്ഡലത്തിലെ സ്മാർട്ട് അങ്കണവാടികൾ
2320.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല് നാളിതുവരെ ഇരവിപുരം മണ്ഡലത്തിലെ ഏതൊക്കെ അങ്കണവാടികളെ സ്മാർട്ട് അങ്കണവാടികളാക്കുന്നതിന് ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് വർഷം, അനുവദിച്ച തുക എന്നിവ തിരിച്ച് വിശദമാക്കാമോ;
( ബി )
ഇനി ഏതെങ്കിലും അങ്കണവാടികളെ സ്മാർട്ട് അങ്കണവാടികളാക്കുന്നതിനുള്ള പ്രൊപ്പോസല് നിലവിലുണ്ടോ; വിശദമാക്കാമോ?
പൂഞ്ഞാർ മണ്ഡലത്തിലെ സമ്പൂർണ അംഗൻവാടി കെട്ടിടനിർമ്മാണ പദ്ധതി
2321.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25 സാമ്പത്തിക വര്ഷത്തിലെ ബജറ്റില് 20% ടോക്കണ് പ്രൊവിഷനില് 10 കോടി രൂപ ഉള്പ്പെടുത്തിയിട്ടുള്ള പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ സ്വന്തമായി കെട്ടിടം ഇല്ലാത്ത മുഴുവൻ അംഗൻവാടികൾക്കും കെട്ടിട നിർമ്മാണത്തിന് സമ്പൂർണ അംഗൻവാടി കെട്ടിടനിർമ്മാണ പദ്ധതി (2024-25 -ലേക്കുള്ള വിശദമായ ബജറ്റ് എസ്റ്റിമേറ്റുകളുടെ അനുബന്ധം II വാല്യം II ക്രമനമ്പർ 973) എന്ന പ്രവൃത്തി നടപ്പിലാക്കുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ?
അങ്കണവാടി കം ക്രഷ്
2322.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാഷണൽ ക്രഷ് പദ്ധതി റദ്ദാക്കി അംഗണവാടികളുമായി ചേർന്ന് അങ്കണവാടി കം ക്രഷ് പദ്ധതിയായി നടപ്പിലാക്കിയിട്ടുണ്ടോ; വിശദാംശങ്ങൾ വ്യക്തമാക്കുമോ;
( ബി )
നാഷണൽ ക്രഷ് പദ്ധതിയിൽ പ്രവർത്തിച്ചിരുന്ന മുഴുവൻ ക്രഷുകളെയും അങ്കണവാടി കം ക്രഷ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ; ഇല്ലെങ്കിൽ ആയതിന് നടപടി സ്വീകരിക്കുമോ; മേൽപ്പറഞ്ഞ പദ്ധതിയിൽ പ്രവർത്തിച്ചിരുന്ന മുഴുവൻ ജീവനക്കാർക്കും അംഗണവാടി കം ക്രഷ് പദ്ധതിയിൽ ജോലി നൽകിയിട്ടുണ്ടോ ; ഇല്ലെങ്കിൽ വർഷങ്ങളോളം പ്രവർത്തി പരിചയം ഉള്ള ഈ ജീവനക്കാരെ മുഴുവൻ പേരെയും പ്രസ്തുത പദ്ധതിയുടെ ഭാഗമാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( സി )
നാഷണൽ ക്രഷ് പദ്ധതിയിൽ നിന്നും 62 വയസ്സ് തികഞ്ഞതിനെ തുടർന്ന് പിരിച്ചുവിടപ്പെട്ട ജീവനക്കാർക്ക് എന്തെങ്കിലും തരത്തിലുള്ള വിരമിക്കൽ ആനുകൂല്യങ്ങൾ നൽകിയിട്ടുണ്ടോ; ഇല്ലെങ്കില് ജീവനക്കാർക്ക് വിരമിക്കൽ ആനുകൂല്യവും പെൻഷനും അനുവദിക്കുന്നതിന് സംസ്ഥാന സർക്കാർ മുൻകൈയെടുക്കുമോ; വിശദാംശം വ്യക്തമാക്കുമോ;
( ഡി )
അംഗനവാടി കം ക്രഷ് പദ്ധതിയിലെ ജീവനക്കാരുടെ ഹോണറേറിയം അംഗനവാടി ജീവനക്കാരുടെതിന് തുല്യമായി വർധിപ്പിക്കുന്നതിനും ഉത്സവത്ത ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ അനുവദിക്കുന്നതിനും അംഗനവാടി ജീവനക്കാർക്കും അംഗനവാടി കം ക്രഷ് ജീവനക്കാർക്കും ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നതിനും നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ ;
( ഇ )
അംഗനവാടി കം ക്രഷ് പദ്ധതിയിലെ കുട്ടികൾക്ക് പോഷകാഹാരം നൽകുന്നതിനായി എന്ത് സ്കീം ആണ് നടപ്പിലാക്കിയിട്ടുള്ളത്; എന്തൊക്കെ പോഷകാഹാരങ്ങൾ ആണ് നൽകുന്നത്; ഇതിനായി ഓരോ കുട്ടിക്കും പ്രതിദിനം എത്ര തുകയാണ് വകയിരുത്തിയിട്ടുള്ളത്; വിശദാംശങ്ങൾ വ്യക്തമാക്കുമോ?
അങ്കണവാടി ജീവനക്കാരുടെ വിവിധ ആനുകൂല്യങ്ങൾ
2323.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അങ്കണവാടി ജീവനക്കാരെ തൊഴിലാളികളായി അംഗീകരിക്കുവാനും നിലവിലുള്ള ഓണറേറിയം വർദ്ധിപ്പിക്കുവാനും നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ;
( ബി )
ക്ഷേമനിധി, യാത്രാ ആനുകൂല്യങ്ങൾ, വിവാഹം, അസുഖങ്ങൾ, വീടു നിർമ്മാണം ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്കുള്ള സഹായം എന്നിവ സമയബന്ധിതമായി നൽകുവാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
വിരമിച്ച അംഗനവാടി ജീവനക്കാര്ക്കുള്ള ക്ഷേമനിധി ആനുകൂല്യങ്ങള്
2324.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിരമിച്ച അംഗനവാടി ജീവനക്കാര്ക്കുള്ള ക്ഷേമനിധി ആനുകൂല്യങ്ങള് മുടങ്ങിയിട്ട് എത്രമാസമായെന്നും എത്ര തുക കുടിശികയുണ്ടെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ആനുകൂല്യങ്ങള് ഉടന് കൊടുത്തു തീര്ക്കാന് കഴിയുമോയെന്ന് വ്യക്തമാക്കാമോ?
അങ്കണവാടികള് നവീകരിക്കുന്നതിന് നടപടി
2325.
ശ്രീ. ജോബ് മൈക്കിള് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്ക്കാര് അധികാരത്തില് വന്ന ശേഷം ചങ്ങനാശ്ശേരി മണ്ഡലത്തിലെ ഏതെല്ലാം അങ്കണവാടികളാണ് നവീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; ഉത്തരവുകളുടെ പകര്പ്പ് ലഭ്യമാക്കുമോ;
( ബി )
ചങ്ങനാശ്ശേരി മണ്ഡലത്തില് സ്വന്തമായി സ്ഥലവും കെട്ടിടവും ഇല്ലാത്ത എത്ര അങ്കണവാടികളുണ്ടെന്നും അവ ഏതെല്ലാമെന്നും വ്യക്തമാക്കുമോ?
പടവുകള് പദ്ധതിയുടെ കുടിശ്ശിക തുക നൽകാൻ നടപടി
2326.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിധവകളുടെ മക്കള്ക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നല്കുന്ന പടവുകള് പദ്ധതിയ്ക്ക് 2022-23 മുതലുള്ള ധനസഹായം അനുവദിച്ചോ എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ കുടിശ്ശിക തുക മുഴുവന് എന്നത്തേയ്ക്ക് കൊടുത്തുതീര്ക്കാന് സാധിക്കുമെന്ന് വ്യക്തമാക്കാമോ?
ഭക്ഷ്യ വസ്തുക്കളിൽ മായം ചേർക്കുന്നത് തടയാൻ നടപടി
2327.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. പി. കെ. ബഷീർ
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭക്ഷ്യ വസ്തുക്കളിൽ വ്യാപകമായ തോതിൽ നിരോധിത നിറങ്ങൾ, കീടനാശിനികൾ, പ്രിസർവേറ്റീവുകൾ, മാലിന്യങ്ങൾ എന്നിവ ചേർക്കുന്നതായി കണ്ടെത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഭക്ഷ്യസുരക്ഷാ വകുപ്പ് ഇതു സംബന്ധിച്ച് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ; എങ്കിൽ കണ്ടെത്തലുകൾ വിശദമാക്കുമോ;
( സി )
ഭക്ഷ്യ വസ്തുക്കളിൽ ആരോഗ്യത്തിന് ഹാനികരമായ മായം ചേർക്കുന്നത് തടയാൻ എന്തെല്ലാം നടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
ഹോട്ടലുകളുടെ ശുചിത്വവും ഗുണനിലവാരവും ഉറപ്പാക്കുന്നതിന് നടപടി
2328.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹോട്ടലുകളുടെ ശുചിത്വവും ഗുണനിലവാരവും ഉറപ്പാക്കുന്നതിന് എന്തെല്ലാം നടപടികളാണ് വകുപ്പ് കൈക്കൊണ്ടിട്ടുള്ളത്; വിശദമാക്കാമോ;
( ബി )
കൈപ്പമംഗലം നിയോജക മണ്ഡലത്തിൽ ഹോട്ടലുകളുടെ പരിശോധന ഊർജിതമാക്കുന്നതിനായി നിലവിൽ എന്തെല്ലാം പ്രവർത്തനങ്ങളാണ് വകുപ്പ് നടത്തിവരുന്നതെന്ന് വിശദമാക്കാമോ?