PDF
കോസ്റ്റൽ ക്രൂയിസ് ഷിപ്പിങ് പദ്ധതി
*181.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. പി. കെ. ബഷീർ
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിവിധ തുറമുഖങ്ങളെ ബന്ധിപ്പിച്ച് കോസ്റ്റൽ ക്രൂയിസ് ഷിപ്പിങ് പദ്ധതി നടപ്പാക്കുന്നത് പരിഗണനയിലുണ്ടോ;
( ബി )
ഇതിനായി മാരിടൈം ബോർഡ് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്നു വിശദമാക്കുമോ;
( സി )
കേരളത്തിൽനിന്നും ഗൾഫ് മേഖലകളിലേക്ക് യാത്രാക്കപ്പൽ സർവീസ് നടത്താൻ നടപടി സ്വീകരിക്കുമോ; എങ്കിൽ വിശദാംശം നൽകുമോ?
ലോജിസ്റ്റിക്സ് പാർക്കുകൾ
*182.
ശ്രീ. പി. ഉബൈദുള്ള
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ലോജിസ്റ്റിക്സ് പാർക്കുകൾ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; ഇവ സ്ഥാപിക്കുന്നതിനാവശ്യമായ സ്ഥലവിസ്തൃതി എത്രയാണ്; വ്യക്തമാക്കുമോ;
( ബി )
ലോജിസ്റ്റിക്സ് പാർക്കുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച നയത്തിന് സർക്കാർ രൂപം നൽകിയിട്ടുണ്ടോ; വിശദമാക്കുമോ?
ആംനസ്റ്റി പദ്ധതി
*183.
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ എം നൗഷാദ്
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. ടി.ഐ.മധുസൂദനന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ജി.എസ്.ടി. വകുപ്പ് ആംനസ്റ്റി പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം വ്യാപാരികള്‍ക്ക് ഏതെല്ലാം തരത്തിലുള്ള ഇളവുകളാണ് പ്രഖ്യാപിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ;
( സി )
മുന്‍ വര്‍ഷങ്ങളില്‍ ഈ പദ്ധതി നടപ്പാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
നികുതി കുടിശികയുമായി ബന്ധപ്പെട്ട് എത്ര കേസുകളാണ് കോടതികളില്‍ നിലവിലുള്ളത്; വ്യക്തമാക്കുമോ?
ധനകാര്യ കമ്മീഷന് ഗ്രാന്റ്
*184.
ശ്രീ. എം.വി.ഗോവിന്ദന് മാസ്റ്റര്‍
ശ്രീ. എച്ച്. സലാം
ശ്രീ. പി. നന്ദകുമാര്‍
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പന്ത്രണ്ടാം ധനകാര്യ കമ്മീഷന് കാലയളവില്‍ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ഗ്രാന്റ് വിഹിതം എത്ര ശതമാനമായിരുന്നു; നിലവില്‍ എത്രയാണ്; അറിയിക്കുമോ;
( ബി )
ധനകാര്യ കമ്മീഷന് ഗ്രാന്റ് വിഹിതത്തില്‍ വരുത്തിയിട്ടുള്ള കുറവ് സംബന്ധിച്ച് ഏതെങ്കിലും ഏജന്‍സികള്‍ പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ നല്‍കുമോ;
( സി )
ഗ്രാന്റ് വിഹിതം അനുവദിക്കുന്നതിനായി കേന്ദ്രം നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്; സംസ്ഥാനത്തിന് വിഹിതം കുറവ് വരുത്തുന്നതിനുണ്ടായ കാരണങ്ങള്‍ എന്തൊക്കെയാണ്; വിശദമാക്കുമോ;
( ഡി )
പന്ത്രണ്ടാം ധനകാര്യ കമ്മീഷന് കാലയളവില്‍ നിന്നും വ്യത്യസ്തമായി പതിനഞ്ചാം ധനകാര്യ കമ്മീഷന് കാലയളവില്‍ വര്‍ദ്ധിച്ച തോതില്‍ ഗ്രാന്റ് വിഹിതം ലഭ്യമായ സംസ്ഥാനങ്ങള്‍ ഏതൊക്കെയാണ്; വിശദമാക്കുമോ?
ആസ്തി വികസന ഫണ്ട് സംബന്ധിച്ച മാനദണ്ഡങ്ങൾ
*185.
ശ്രീ. പ്രമോദ് നാരായൺ
ഡോ. എൻ. ജയരാജ്
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആസ്തി വികസന ഫണ്ട് സംബന്ധിച്ച മാനദണ്ഡങ്ങൾ പരിഷ്കരിക്കുന്ന നടപടികളുടെ പുരോഗതി അറിയിക്കുമോ;
( ബി )
നിലവിലെ മാനദണ്ഡങ്ങളില്‍പ്പെടാത്ത ജനോപകാരപ്രദമായ പദ്ധതികള്‍കൂടി ഉള്‍പ്പെടുത്തി മാനദണ്ഡങ്ങള്‍ പരിഷ്കരിക്കുന്ന നടപടികള്‍ എത്രയുംവേഗം പൂർത്തിയാക്കുമോ; വിശദമാക്കുമോ?
വ്യവസായ സംരംഭങ്ങളെ സ്കെയില്‍ അപ്പ് ചെയ്യുന്നതിന് പദ്ധതി
*186.
ശ്രീ. എൻ. കെ. അക്ബര്‍
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്
ശ്രീ. പി.പി. ചിത്തരഞ്ജന്
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുവരുന്ന വ്യവസായ സംരംഭങ്ങളെ സ്കെയില്‍ അപ്പ് ചെയ്യുന്നതിനായി പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കി വരുന്നുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുന്നതിനായി സംരംഭങ്ങള്‍ക്ക് ഉണ്ടായിരിക്കേണ്ട യോഗ്യതകള്‍ നിശ്ചയിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;
( സി )
ഈ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന സംരംഭകര്‍ക്ക് ലഭിക്കുന്ന പ്രോത്സാഹനങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിക്കുമോ; വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത പദ്ധതിയുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
സി.എം.ആര്.എല്‍. കമ്പനിയില്‍ കെ.എസ്.ഐ.ഡി.സി.ക്ക് ഓഹരി
*187.
ഡോ. മാത്യു കുഴല്നാടൻ
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട സി.എം.ആര്.എല്‍. കമ്പനിയില്‍ കെ.എസ്.ഐ.ഡി.സി.ക്ക് എത്ര ശതമാനം ഓഹരി ഉണ്ടെന്ന് വ്യക്തമാക്കാമോ; സർക്കാരിന്റെ ഓഹരിയുള്ള പ്രസ്തുത കമ്പനിക്ക് സര്‍ക്കാര്‍ ചട്ടങ്ങളും നിബന്ധനകളും ബാധകമാണോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
എക്സാലോജിക് സൊല്യൂഷന് പ്രൈവറ്റ് ലിമിറ്റഡിന് എന്ത് സേവനം ലഭ്യമാക്കിയതിനാണ് സി.എം.ആര്.എല്‍. കമ്പനി പണം നല്‍കിയതെന്ന് വിശദമാക്കാമോ; സി.എം.ആര്.എല്‍. കമ്പനി എക്സാലോജിക് സൊല്യൂഷനെ തെരഞ്ഞടുത്തതിന്റെ മാനദണ്ഡം വിശദമാക്കാമോ; പ്രസ്തുത കമ്പനി എക്സാലോജിക് സൊല്യൂഷന് പ്രൈവറ്റ് ലിമിറ്റഡുമായി എന്തെങ്കിലും കരാറിൽ ഏര്‍പ്പെട്ടിരുന്നോ; എങ്കില്‍ കരാറിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( സി )
എക്സാലോജിക് കമ്പനിയുമായി സി.എം.ആര്.എല്‍. നടത്തിയ ഇടപാടുകളുടെ പേരിൽ കെ.എസ്.ഐ.ഡി.സി. ഉദ്യോഗസ്ഥരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിട്ടുണ്ടോ; എങ്കിൽ ഇപ്രകാരം ചോദ്യം ചെയ്തത് ഏത് ഇടപാടുമായി ബന്ധപ്പെട്ടാണെന്ന് അറിയിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
വിഴിഞ്ഞം തുറമുഖത്തിനുള്ള സുരക്ഷാ അംഗീകാരം
*188.
ഡോ. സുജിത് വിജയൻപിള്ള
ശ്രീ. എം. എം. മണി
ശ്രീ വി ജോയി
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലോക മറൈന്‍ ഭൂപടത്തില്‍ തലസ്ഥാനനഗരിയെ അടയാളപ്പെടുത്തുന്നതിനായി വിഴിഞ്ഞം തുറമുഖത്തിന് ഇതിനകം വിവിധ അംഗീകാരങ്ങള്‍ നേടിയെടുക്കുവാന്‍ സാധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഇന്റര്‍നാഷണല്‍ ഷിപ്പ് ആന്‍ഡ് പോര്‍ട്ട് ഫെസിലിറ്റി സെക്യൂരിറ്റി കോഡ് അംഗീകാരം നേടിയെടുക്കാന്‍ വിഴിഞ്ഞം തുറമുഖത്തിന് കഴിഞ്ഞിട്ടുണ്ടോ; പ്രസ്തുത സുരക്ഷാ അംഗീകാരം ലഭ്യമായതോടെ തുറമുഖത്ത് ആരംഭിക്കാന്‍ സാധിക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
ഈ അംഗീകാരങ്ങള്‍ നേടിയെടുക്കുന്നതിനായി നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുമോ?
കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിലെ ക്രമക്കേടുകൾ
*189.
ശ്രീ. പി. കെ. ബഷീർ
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം ചവറയിലെ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിന്റെ പ്രവർത്തനങ്ങള്‍ക്കാവശ്യമായ അസംസ്കൃതവസ്തുക്കള്‍ വാങ്ങുന്നതിൽ ക്രമക്കേടുകൾ നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
കമ്പനിയിൽ നിന്നും പുറന്തള്ളുന്ന അയൺ ഓക്സൈഡ് മൂലമുള്ള മലിനീകരണം തടയാനുള്ള പദ്ധതിയുടെ കരാര്‍ ആർക്കാണ് നൽകിയത്; പ്രസ്തുത കരാർ തുകയിൽ വർദ്ധനവ് വരുത്തിയതിന്റെ കാരണം വ്യക്തമാക്കുമോ;
( സി )
ലാഭത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പ്രസ്തുത സ്ഥാപനം കെടുകാര്യസ്ഥതയും ഉൽപാദന കുറവും മൂലം നഷ്ടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന ആക്ഷേപം പരിശോധിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ഡി )
ഈ സ്ഥാപനത്തിലെ അഴിമതികളെക്കുറിച്ച് അന്വേഷണം നടത്താൻ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
വൈദ്യുതി ഉല്പാദന മേഖലയില്‍ സ്വയംപര്യാപ്തത
*190.
ശ്രീ ജി സ്റ്റീഫന്‍
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി ഉല്പാദന മേഖലയില്‍ സ്വയംപര്യാപ്തത നേടുന്നതിനായി പ്രാവർത്തികമാക്കാൻ ഉദ്ദേശിക്കുന്ന വികസന ലക്ഷ്യങ്ങള്‍ എന്തൊക്കെയാണെന്നു വിശദീകരിക്കുമോ;
( ബി )
പമ്പ്ഡ് സ്റ്റോറേജ് ജലവൈദ്യുത പദ്ധതികള്‍ സ്ഥാപിക്കുന്നത് പരിഗണനയിലുണ്ടോ; ഇതിനായി സ്വകാര്യ-സഹകരണ മേഖലകളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന് നയപരിപാടി രൂപീകരിച്ചിട്ടുണ്ടോ;
( സി )
സംസ്ഥാനത്ത് ഫ്ലോട്ടിംഗ് സൗരോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിച്ചിട്ടുണ്ടോ; അറിയിക്കുമോ?
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനം
*191.
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. എം.വി.ഗോവിന്ദന് മാസ്റ്റര്‍
ശ്രീ കടകംപള്ളി സുരേന്ദ്രന്
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( ബി )
തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനത്തില്‍ എന്തെല്ലാം പദ്ധതികളാണ് ആസൂത്രണം ചെയ്തുവരുന്നതെന്ന് അറിയിക്കുമോ;
( സി )
തുറമുഖവികസനത്തോടൊപ്പം അനുബന്ധ റോഡുകളുടെയും റെയില്‍വേ-ദേശീയപാത എന്നിവയുടെയും വികസനം സംബന്ധിച്ച രൂപരേഖകള്‍ തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( ഡി )
പ്രസ്തുത ആവശ്യത്തിലേക്കായി ധനകാര്യപാക്കേജ് അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ; എം.പി.മാരുടെ സംയുക്തസംഘം ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരില്‍ ഇടപെടല്‍ നടത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ?
ഒരാൾക്ക് ഒരു പെൻഷൻ മാത്രമായി നിജപ്പെടുത്തിയ ഉത്തരവ്
*192.
ശ്രീ. സണ്ണി ജോസഫ്
ശ്രീ. സി. ആര്. മഹേഷ്
ശ്രീ. സനീഷ്കുമാര് ജോസഫ്
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ പെൻഷൻ ലഭിക്കുന്ന ഒരാൾക്ക് ഒരു പെൻഷൻ മാത്രമായി നിജപ്പെടുത്തി ഉത്തരവിറക്കിയിട്ടുണ്ടോ; എങ്കിൽ കാരണം വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത നടപടി മൂലം നിയമപരമായി ക്ഷേമനിധിയിലേക്ക് അംശദായം അടച്ച വ്യക്തികൾക്ക് ക്ഷേമനിധി പെൻഷൻ നിഷേധിക്കുന്ന സാഹചര്യമുണ്ടോയെന്ന് വിശദമാക്കുമോ;
( സി )
നിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ നടപ്പാക്കിയ ക്ഷേമനിധി പെൻഷനുകൾ എക്സിക്യൂട്ടീവ് ഉത്തരവിലൂടെ നിജപ്പെടുത്തിയ നടപടി നിയമപരമായി നിലനിൽക്കുന്നതാണോയെന്ന് പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
വൈദ്യുതി മേഖലയുടെ സമഗ്ര വികസനം
*193.
ശ്രീ പി എസ് സുപാല്‍
ശ്രീ ഇ ചന്ദ്രശേഖരന്
ശ്രീ. ഇ കെ വിജയൻ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി മേഖലയുടെ സമഗ്രവികസനവുമായി ബന്ധപ്പെട്ട് ഊര്‍ജ്ജ കേരള മിഷനില്‍ ഉള്‍പ്പെടുത്തി വിതരണ ശൃംഖലയുടെ വികസനത്തിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുുള്ളത്; വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തിന്റെ വൈദ്യുതി ഇറക്കുമതിശേഷി വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം പ്രസരണശൃംഖല ശക്തിപ്പെടുത്തുന്നതിനായി നടപ്പിലാക്കിയ "ട്രാന്‍സ്ഗ്രിഡ് 2.0” പദ്ധതിയുടെ പ്രവർത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഊര്‍ജ്ജനഷ്ടം കറയ്ക്കുന്നതിനുള്ള പ്രവൃത്തികള്‍ക്കും ഉപ-പ്രസരണ, വിതരണ രംഗം നവീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും പദ്ധതി ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
സെന്‍ട്രല്‍ ഇലക്ടിസിറ്റി അതോറിറ്റി പ്രസിദ്ധപ്പെടുത്തുന്ന ഇലക്ട്രിക് പവര്‍ സര്‍വേയില്‍ പ്രതിപാദിച്ചിരിക്കുന്ന ലോഡ് വര്‍ദ്ധനവിനനുസരിച്ച് കെ.എസ്.ഇ.ബി.എല്‍. പ്രവൃത്തികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടോ; ഊര്‍ജ്ജരംഗത്ത് ആഭ്യന്തര ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികള്‍ എന്തെല്ലാമാണെന്നു വിശദമാക്കുമോ?
മൺപാത്ര നിർമ്മാണമേഖലയിലെ പ്രതിസന്ധി
*194.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ഡോ. മാത്യു കുഴല്നാടൻ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മൺപാത്ര നിർമ്മാണമേഖല കടുത്ത പ്രതിസന്ധി നേരിടുന്ന വിഷയം ഗൗരവത്തോടെ കാണുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
അസംസ്കൃതവസ്തുക്കളുടെ ലഭ്യതക്കുറവും ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള പാത്രങ്ങളുടെ വരവും ഉള്‍പ്പെടെ ഈ മേഖലയിൽ സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധി പരിഹരിക്കാൻ എന്തു നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( സി )
മൺപാത്ര നിർമ്മാണം പരമ്പരാഗത വ്യവസായമായി അംഗീകരിക്കുന്നതിനും മൺപാത്ര വിപണനത്തിന് പ്രത്യേക സംവിധാനം ഏർപ്പെടുത്തുന്നതിനും നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
വൈദ്യുതി നിരക്ക് കുറയ്ക്കുന്നതിന് നടപടി
*195.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. സജീവ് ജോസഫ്
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജലവൈദ്യുത നിലയങ്ങളുടെ ഉല്പാദനശേഷി വര്‍ദ്ധിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ പുറത്തുനിന്ന് വാങ്ങുന്ന വൈദ്യുതിയുടെ അളവ് കുറഞ്ഞിട്ടുണ്ടോ; എങ്കിൽ വൈദ്യുതി നിരക്ക് കുറയ്ക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ;
( ബി )
മുഴുവൻ ഉപഭോക്താക്കൾക്കും വൈദ്യുതി ചാര്‍ജ്ജ് കുറയുന്ന രീതിയിൽ വൈദ്യുതി നിരക്കിൽ കുറവ് വരുത്താന്‍ നടപടി സ്വീകരിക്കാൻ തയ്യാറാകുമോയെന്ന് അറിയിക്കുമോ?
സഹകരണ സംരക്ഷണ നിധി
*196.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. എ. പ്രഭാകരൻ
ശ്രീ. എം.വിജിന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ മേഖലയിലെ വായ്പാ സംഘങ്ങളെ സഹായിക്കുന്നതിന് സഹകരണ സംരക്ഷണ നിധി എത്രത്തോളം സഹായകമാണെന്നും മറ്റെന്തൊക്കെ കാര്യങ്ങളാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നും വ്യക്തമാക്കുമോ?
കാസ്പ് പദ്ധതി
*197.
ശ്രീ. ഐ. ബി. സതീഷ്
ഡോ. കെ. ടി. ജലീൽ
ശ്രീമതി ഒ എസ് അംബിക
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ വന്നതിനുശേഷം സാമൂഹ്യ സുരക്ഷാമേഖലയില്‍ എന്തു തുക അനുവദിച്ചിട്ടുണ്ട്; വിശദാംശം നല്‍കുമോ;
( ബി )
പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷ ലക്ഷ്യമിട്ട് നടപ്പാക്കുന്ന കാസ്പ് പദ്ധതിക്കായി ഈ സാമ്പത്തിക വര്‍ഷം അനുവദിച്ച തുക എത്രയാണെന്ന് വിശദമാക്കുമോ;
( സി )
കാസ്പ് പദ്ധതിയിൽ ഉൾപ്പെട്ട ഗുണഭോക്താക്കളുടെ എണ്ണം, പ്രീമിയം തുക, സര്‍ക്കാര്‍ പ്രീമിയം അടയ്ക്കുന്ന കുടുംബങ്ങളുടെ എണ്ണം എന്നിവ തരംതിരിച്ചു വ്യക്തമാക്കുമോ;
( ഡി )
കാരുണ്യ ആരോഗ്യ സുരക്ഷാ പരിധിയില്‍ ഉള്‍പ്പെടാത്തതും വരുമാനം മൂന്ന് ലക്ഷത്തില്‍ താഴെയുള്ളതുമായ കുടുംബങ്ങള്‍ക്ക് ആരോഗ്യ പരിരക്ഷയ്ക്കായി മറ്റേതെങ്കിലും സ്കീം നിലവിലുണ്ടോ; വിശദമാക്കുമോ?
സാമൂഹ്യ സുരക്ഷാ പെൻഷൻ കമ്പനി
*198.
ശ്രീ. സജീവ് ജോസഫ്
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. ടി. സിദ്ദിഖ്
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യ സുരക്ഷാ പെൻഷൻ കമ്പനിയുടെ പ്രവർത്തനം വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
നിലവിൽ സാമൂഹ്യ സുരക്ഷാ പെൻഷൻ കമ്പനിക്ക് നൽകേണ്ട തുകയിൽ സർക്കാർ കുടിശിക വരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണത്തിനായി കമ്പനി എടുക്കുന്ന വായ്പ സർക്കാരിന്റെ ബാധ്യതയായിട്ടാണോ വ്യവസ്ഥ ചെയ്യുന്നത്; വ്യക്തമാക്കുമോ;
( ഡി )
സാമൂഹ്യ സുരക്ഷാ പെൻഷൻ കുടിശിക മുഴുവനായി വിതരണം ചെയ്യുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കുമോ?
ജി.എസ്.ടി. രജിസ്ട്രേഷനുള്ള നടപടിക്രമങ്ങള്‍
*199.
ശ്രീ ഇ ചന്ദ്രശേഖരന്
ശ്രീ പി എസ് സുപാല്‍
ശ്രീ. ഇ കെ വിജയൻ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി.എസ്.ടി. സംബന്ധിച്ച് കേരളം നടത്തിയ പഠനത്തിലൂടെ കണ്ടെത്തിയ വസ്തുതകൾ ജി.എസ്.ടി. കൗൺസിൽ യോഗത്തിൽ ഫലപ്രദമായി അവതരിപ്പിക്കുന്നതിനും പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും സാധിച്ചിട്ടുണ്ടോ എന്നറിയിക്കുമോ;
( ബി )
സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളുടെ ഫലമായി രാജ്യവ്യാപകമായി ജി.എസ്.ടി. രജിസ്ട്രേഷന് നടപടിക്രമങ്ങള്‍ കുറ്റമറ്റതാക്കുന്നതിന് ജി.എസ്.ടി. കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ജി.എസ്.ടി. കൗൺസിൽ യോഗത്തിൽ സംസ്ഥാനം നടത്തിയ ഇടപെടലിലൂടെ ഓൺലൈൻ വ്യാപാര മേഖലയിലെ നികുതി കുറവ് പരിശോധിക്കാനും പരിഹരിക്കാനും കേന്ദ്രസർക്കാര്‍ തയ്യാറായിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
ജി.എസ്.ടി. സമാഹരണ പ്രവർത്തനങ്ങള്‍ കൂടുതല്‍ സമഗ്രവും ശാസ്ത്രീയവുമാക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണെന്ന് അറിയിക്കുമോ?
ഉല്പന്നങ്ങള്ക്ക് അന്താരാഷ്ട്ര വിപണിയിലെ സ്വീകാര്യത
*200.
ശ്രീ. മുരളി പെരുനെല്ലി
ശ്രീ വി ജോയി
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിര്‍മ്മിക്കുന്ന ഉല്പന്നങ്ങള്ക്കും നല്കുന്ന സേവനങ്ങള്‍ക്കും ആഗോള ഗുണനിലവാരം ഉറപ്പുവരുത്തി അതിലൂടെ അന്താരാഷ്ട്ര വിപണിയില്‍ സ്വീകാര്യത നേടിയെടുക്കുന്നതിന് സംരംഭകരെ പ്രാപ്തരാക്കുന്നതിനായി പദ്ധതി നടപ്പാക്കിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ബി )
ഉല്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനായി ബ്രാന്‍ഡിംഗ് നല്‍കുന്നതിന് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് വിശദീകരിക്കുമോ;
( സി )
മാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിച്ച് ബ്രാന്‍ഡ് സര്ട്ടിഫിക്കേഷന് നേടുന്ന ഉല്പന്നങ്ങള്ക്കും സേവനങ്ങള്‍ക്കും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ?
സാമൂഹ്യക്ഷേമ രംഗത്ത് സഹകരണമേഖലയുടെ ഇടപെടൽ
*201.
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ വി ശശി
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യക്ഷേമ രംഗത്ത് സഹകരണമേഖലയുടെ ഇടപെടൽ കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രകൃതിദുരന്തങ്ങള്‍, മഹാമാരി തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ വരുമാനം നിലച്ചുപോകുന്ന കുടുംബങ്ങളുടെ അതിജീവനത്തിനായി ഒരു പ്രത്യേക നിക്ഷേപം പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളിലൂടെ സ്വരൂപിച്ചെടുക്കുന്നതിനായി സഹകരണ വകുപ്പ് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
പിന്നാക്ക, പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ചികിത്സയും ആരോഗ്യസംരക്ഷണവും സഹകരണമേഖലയിലൂടെ പ്രദാനം ചെയ്യുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുുള്ളത്; വിശദമാക്കുമോ;
( ഡി )
നിരാലംബരും അശരണരുമായ സഹകാരികളുടെ ചികിത്സാ സഹായത്തിനും ക്ഷേമത്തിനുമായി നടപ്പിലാക്കിയ ആശ്വാസനിധി എന്ന പദ്ധതി കാലോചിതമായി പരിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
പഞ്ചവത്സര പദ്ധതിയും വാർഷിക പദ്ധതികളും
*202.
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. എം. വിൻസെന്റ്
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ധനകാര്യ മാനേജ്മെന്റിലെ വീഴ്ചകൾമൂലം പതിനാലാം പഞ്ചവത്സര പദ്ധതിയും മൂന്നു വാർഷികപദ്ധതികളും അനിശ്ചിതത്വത്തിലായതായി പറയുന്നത് ഗൗരവത്തോടെ കാണുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പതിനാലാം പഞ്ചവത്സര പദ്ധതി ആരംഭിച്ച് മൂന്നു വർഷമായിട്ടും അടങ്കൽ തുക തീരുമാനിക്കാൻ സാധിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ; ഈ കാലയളവിൽ ഓരോ വാർഷിക പദ്ധതിയിലും താൽക്കാലിക അടങ്കൽ തുകയെത്ര, ചെലവഴിച്ച തുകയെത്ര എന്ന് വ്യക്തമാക്കുമോ; ഏതൊക്കെ സാമ്പത്തിക വർഷങ്ങളിലെ അടങ്കൽ തുകയിലാണ് കുറവ് വരുത്തിയതെന്ന് അറിയിക്കാമോ; വിശദാംശം നൽകാമോ;
( സി )
പഞ്ചവത്സര പദ്ധതിയും വാർഷിക പദ്ധതികളും കാര്യക്ഷമമായി നടപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമോയെന്ന് വിശദമാക്കുമോ?
പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന് മാസ്റ്റര്‍ പ്ലാന്‍
*203.
ശ്രീമതി സി. കെ. ആശ
ശ്രീ ജി എസ് ജയലാൽ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തി അവയെ മത്സരക്ഷമമാക്കുന്നതിന് നടപടി സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
കേന്ദ്രസർക്കാർ സ്വകാര്യവല്കരിക്കാൻ തീരുമാനിച്ച കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെ ഏറ്റെടുത്ത് പൊതുമേഖലയിൽ നിലനിർത്തുന്നതിനുള്ള ബദൽ വികസനനയം സംസ്ഥാനം സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
പൊതുമേഖലാ സ്ഥാപനങ്ങളുടെ സുഗമമായ പ്രവർത്തനത്തിനാവശ്യമായ മൂലധനം ഉറപ്പുവരുത്തുന്നതിനും ദീർഘകാല പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കുന്നതിനുമായി റിവോൾവിംഗ് ഫണ്ട് രൂപീകരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
ശാസ്ത്ര-സാങ്കേതിക വ്യവസായ വിപണന രംഗത്തുണ്ടായ മാറ്റങ്ങള്‍ക്കും പ്രവര്‍ത്തനമേഖലയ്ക്കും അനുസൃതമായി ഓരോ പൊതുമേഖലാ സ്ഥാപനത്തിനും മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കുമോ?
സഹകരണ നിക്ഷേപങ്ങളുടെ സുരക്ഷിതത്വം
*204.
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ വി ശശി
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിന്റെ സമ്പദ്ഘടനയില്‍ നിര്‍ണ്ണായക സ്വാധീനമാണ് കാലാകാലങ്ങളായി സഹകരണ സംഘങ്ങള്ക്കുള്ളതെന്നത് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
രാജ്യത്തെ ആകെ സഹകരണനിക്ഷേപത്തിന്റെ എഴുപത് ശതമാനത്തിലധികം കേരളത്തിലാണെന്നത് സംസ്ഥാനത്തിന്റെ സഹകരണ മേഖലയുടെ വിശ്വാസ്യത ഉയർത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
വെല്ലുവിളികളെയെല്ലാം അതിജീവിച്ച് പൂർണമായ സാമ്പത്തിക സുരക്ഷിതത്വം നിക്ഷേപകർക്ക് ഉറപ്പുനൽകാൻ സംസ്ഥാനത്തിന്റെ സഹകരണ മേഖലയെ സജ്ജമാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
എപ്പോഴും നിക്ഷേപം തിരികെ കൊടുക്കാന്‍ കഴിയുന്ന തരത്തില്‍ എല്ലാ സഹകരണസംഘങ്ങളും ആവശ്യമായ ലിക്വിഡിറ്റി ഉറപ്പാക്കിയിട്ടുണ്ടോ; സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിന് സുരക്ഷിതത്വം ഉറപ്പുവരുത്താനായി നിക്ഷേപ ഗ്യാരണ്ടി ബോര്‍ഡും സഹകരണ പുനരുദ്ധാരണ നിധിയും രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
ഇ-കൊമേഴ്സ് പോര്‍ട്ടല്‍ മുഖേനയുള്ള വിപണനം
*205.
ശ്രീ. പി.പി. ചിത്തരഞ്ജന്
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. ലിന്റോ ജോസഫ്
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഈ സര്‍ക്കാരിന്റെ കാലയളവില്‍ നേടിയെടുത്ത പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
ഈ മേഖലയില്‍ പുരോഗതി നേടുന്നതിനായി സര്‍ക്കാര്‍ നടത്തിയിട്ടുള്ള ഇടപെടലുകള്‍ വിശദീകരിക്കുമോ;
( സി )
പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉല്പന്നങ്ങള് ഓണ്‍ലൈനായി വിപണനം ചെയ്യുന്നതിന് സംവിധാനം ഒരുക്കിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ഡി )
ഇ-കൊമേഴ്സ് പോര്‍ട്ടലില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ കൂടുതല്‍ ഉല്പന്നങ്ങള് വിപണനം ചെയ്യുന്നത് പരിഗണനയിലുണ്ടോ; വിശദമാക്കുമോ?
വിവിധ വൈദ്യുതീകരണ പദ്ധതികള്‍
*206.
ശ്രീ. പി. ടി. എ. റഹീം
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എല്ലാ വീടുകളിലും വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതി പൂര്‍ത്തീകരിച്ചിട്ടുണ്ടോ; ബി.പി.എല്‍. കുടുംബങ്ങള്‍ക്ക് സൗജന്യമായി വൈദ്യുതി എത്തിക്കുന്നതിന് പദ്ധതി നിലവിലുണ്ടോ; വ്യക്തമാക്കുമോ;
( ബി )
സാമൂഹ്യ പ്രതിബദ്ധതയിലധിഷ്ഠിതമായി സര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ വൈദ്യുതീകരണ പദ്ധതികള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( സി )
ആദിവാസി ഗോത്ര പ്രദേശങ്ങളിലെ വൈദ്യുതീകരണ പദ്ധതികളുടെ പുരോഗതി അറിയിക്കാമോ;
( ഡി )
അംഗൻവാടികളെ ഊര്ജ്ജക്ഷമമാക്കുന്നതിനായി നടപ്പാക്കുന്ന അംഗന്‍ജ്യോതി പദ്ധതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ?
വിഴിഞ്ഞം തുറമുഖവികസനത്തോടനുബന്ധിച്ച് സാമൂഹ്യക്ഷേമ പദ്ധതികള്‍
*207.
ശ്രീമതി ഒ എസ് അംബിക
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ ഡി കെ മുരളി
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ സമഗ്ര വികസനം സാധ്യമാക്കുന്നതിനായി വിഴിഞ്ഞം തുറമുഖവികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതോടൊപ്പം തന്നെ പദ്ധതി പ്രദേശത്തെ ജനങ്ങളുടെ ഉന്നമനത്തിനായി നടപ്പാക്കുന്ന സാമൂഹ്യക്ഷേമ പദ്ധതികളുടെ നിർവഹണ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ;
( ബി )
പ്രാദേശിക ജനവിഭാഗങ്ങളിൽ ജീവനോപാധി നഷ്ടമായവർക്കുള്ള നഷ്ടപരിഹാര വിതരണവുമായി ബന്ധപ്പെട്ട് നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ വിവരിക്കുമോ;
( സി )
ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ വിഴിഞ്ഞം പദ്ധതിപ്രദേശത്തെ ജനങ്ങൾക്ക് ഗുണകരമായിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
ശുദ്ധജല വിതരണത്തിനും മാലിന്യ നിർമ്മാർജ്ജനത്തിനുമായുള്ള പദ്ധതികൾ നടപ്പാക്കുവാൻ തീരുമാനിച്ചിട്ടുണ്ടോ; വിശദീകരിക്കുമോ?
വൈദ്യുതലൈനുകൾ കവചിതമാക്കാൻ നടപടി
*208.
ശ്രീ. എ. കെ. എം. അഷ്റഫ്
ഡോ. എം. കെ. മുനീർ
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാറ്റത്തും മഴയത്തും വൈദ്യുതലൈൻ പൊട്ടി വീണുണ്ടാകുന്ന അപകടങ്ങൾ വർദ്ധിച്ചുവരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇതു തടയാൻ കവചിത വൈദ്യുതലൈനുകൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതി നടപ്പിലാക്കുന്നുണ്ടോ; അറിയിക്കുമോ;
( ബി )
പ്രസ്തുത പദ്ധതി എവിടെയെങ്കിലും നടപ്പാക്കിയിട്ടുണ്ടോയെന്നും ഇത് സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ടോയെന്നും വ്യക്തമാക്കാമോ;
( സി )
ഈ പദ്ധതിക്ക് പ്രതീക്ഷിക്കുന്ന ചെലവ് എത്രയാണെന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദാംശം നൽകുമോ?
വ്യാവസായികരംഗത്ത് കെല്‍ട്രോണ്‍ നേടിയ പുരോഗതി
*209.
ശ്രീ. കെ.വി.സുമേഷ്
ഡോ. കെ. ടി. ജലീൽ
ശ്രീ. കെ. എം. സച്ചിന്‍ദേവ്
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുമേഖലാ സ്ഥാപനങ്ങളുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കെല്‍ട്രോണിന് ഗുണകരമായിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രതിരോധ മേഖലയിലും ബഹിരാകാശ ദൗത്യ മേഖലയിലും കെല്‍ട്രോണ്‍ നല്‍കിയിട്ടുള്ള സംഭാവനകള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( സി )
രാജ്യത്ത് ആദ്യമായി സൂപ്പര്‍ കപ്പാസിറ്റര്‍ വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്നതിന് തുടക്കം കുറിക്കുവാന്‍ സാധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
കണ്ട്രോള് ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍ മേഖലയില്‍ കെല്‍ട്രോണ്‍ നേടിയിട്ടുള്ള പുരോഗതി വിവരിക്കാമോ; വിദേശ രാജ്യങ്ങളുമായി ഈ മേഖലയില്‍ സഹകരണത്തിനായി ധാരണയായിട്ടുണ്ടോ; വ്യക്തമാക്കുമോ?
തോറിയം അധിഷ്ഠിത ആണവനിലയം
*210.
ശ്രീ. നജീബ് കാന്തപുരം
ശ്രീ. പി. ഉബൈദുള്ള
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തോറിയം അധിഷ്ഠിത ആണവനിലയം സ്ഥാപിക്കുന്നതിനുളള സാധ്യത പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഗുണനിലവാരമുളള തോറിയം സംസ്ഥാനത്ത് ലഭ്യമാണെന്ന കാര്യം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടോ; ഇക്കാര്യത്തിൽ ഇതിനകം സ്വീകരിച്ച തുടർനടപടികൾ വിശദമാക്കുമോ;
( സി )
ഈ പദ്ധതിയിലൂടെ എത്ര മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്; വ്യക്തമാക്കുമോ?