Private Member Resolutions
Statutory Resolutions Government Resolutions Private Member Resolutions

  |  2  |  3  |  4  |  5  |  6  |  7  |  8  |  9  |  10  |  11 12  |  13  |  14

 

 

Sl. No.

Date on which the resolution was adopted

Name of Member who moved the resolution

Text of Resolution

(as adopted)

(1)

(2)

(3)

(4)

ഒന്നാം കേരള നിയമസഭ

 

1.

9.7.1958

ശ്രീ.ഇ.ഗോപാലകൃഷ്ണമേനോന്‍

കൊച്ചിയില്‍ കപ്പല്‍ നിര്‍മ്മാണകേന്ദ്രം

ഇന്‍ഡ്യാ ഗവണ്‍മെന്റ് ആരംഭിക്കാന്‍ ഉദ്ദേശിച്ചിരിക്കുന്ന രണ്ടാം കപ്പല്‍ നിര്‍മ്മാണ കേന്ദ്രം കൊച്ചിയില്‍ സ്ഥാപിക്കേണ്ടതാണെന്ന് ഈ സമ്മേളനം അഭിപ്രായപ്പെടുന്നു.

മൂന്നാം കേരള നിയമസഭ

 

2.

11.1.1968

ശ്രീ. ടി. കെ. രാമകൃഷ്ണന്‍

കേന്ദ്രത്തില്‍ നിന്നുളള അരിവിഹിതം

കേന്ദ്ര ഗവണ്‍മെന്റ് കേരളത്തിന് വാഗ്‍ദാനം ചെയ്ത അരി കൃത്യമായും തരുന്നതിന് ആവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും, അല്ലാത്ത പക്ഷം ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍  നിന്നോ, പുറം രാജ്യങ്ങളില്‍ നിന്നോ നേരിട്ട് അരി വാങ്ങാന്‍ കേരള ഗവണ്‍മെന്റിന് അനുമതി നല്കണമെന്നും ഈ സഭ കേന്ദ്ര ഗവണ്‍മെന്റിനോടഭ്യര്‍ത്ഥിക്കുന്നു.

3.

8.11.1968

ശ്രീ. സി.ബി. ചന്ദ്രശേഖര വാര്യര്‍

അരിയുടെ വിലവര്‍ദ്ധനവിന് പരിഹാരമായി സബ്സിഡി

ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതു മുതല്‍ കേരളത്തിന് അനുവദിക്കപ്പെട്ട അരിയുടെ വിലയില്‍ പലപ്പോഴായി വര്‍ദ്ധനവ് വന്ന തുക സബ്സിഡിയായി അനുവദിച്ചു തരണമെന്ന് ഈ സഭ കേന്ദ്ര ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിക്കുന്നു.

 

 

4.

10.1.1969

ശ്രീ. കെ. റ്റി. ജേക്കബ്

കുരുമുളക് കൃഷിക്ക് സംരക്ഷണം

കേരളത്തിലെ പ്രധാനപ്പെട്ട നാണ്യവിളയായ കുരുമുളകിന്റെ വിലയിടിവുമൂലം കുരുമുളകു കൃഷിക്കാര്‍ക്ക് പ്രത്യേകിച്ചും കേരളത്തിന്റെ സാമ്പത്തികാഭിവൃദ്ധിക്ക് പൊതുവേയും നേരിട്ടിരിക്കുന്ന വിഷമസന്ധി തരണം ചെയ്യുന്നതിനായി കേന്ദ്ര വാണിജ്യവകുപ്പ് അടിയന്തിരമായി ഇന്നുള്ള എക്സ്പോര്‍ട്ട് ഡ്യൂട്ടി പിന്‍വലിച്ചും, കുരുമുളകിന്റെ ഇന്നത്തെ വിദേശവിപണന നയം പുന:പരിശോധിച്ചും കുരുമുളകു കൃഷിക്ക് കാര്യമായ സംരക്ഷണം നല്‍കണമെന്ന് കേരള അസംബ്ളിയുടെ ഈ സമ്മേളനം കേന്ദ്ര ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിക്കുന്നു.

5.

18.2.1969

ശ്രീ. ടി. എം. മീതിയന്‍

അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മയ്ക്ക് പരിഹാരം

കേരളത്തിലെ അഭ്യസ്തവിദ്യരുടെ തൊഴി ലില്ലായ്മ  പരിഗണിച്ച് നാലാം പഞ്ചവല്‍സര പദ്ധതിയിലെങ്കിലും വന്‍കിടയും ചെറുകിടയുമായ  ഏതാനും വ്യവസായങ്ങള്‍ ആരംഭിക്കാന്‍ കേന്ദ്രഗവണ്‍മെന്റിനോട് സഭ ആവശ്യപ്പെടുന്നു.

6.

22.8.1969

ശ്രീ. എ. എസ്. പുരുഷോത്തമന്‍

കടലാക്രമണപ്രതിരോധത്തിന് മാസ്റ്റര്‍ പ്ലാന്‍

300-ല്‍പ്പരം മൈല്‍ ദൈര്‍ഘ്യം വരുന്ന    കേരളത്തിന്റെ തീരപ്രദേശത്തെ കടലാക്രമണ   ത്തില്‍ നിന്ന് സംരക്ഷിക്കുന്നതിന് സംസ്ഥാനത്തിന് കഴിയുന്നില്ലെന്ന വസ്തുത പരിഗണിച്ച് കടലാക്രമണ പ്രതിരോധത്തിന് ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി നടപ്പില്‍ വരുത്തണമെന്നും ഇതിന്റെ മുഴുവന്‍ ചെലവും  കേന്ദ്ര ഗവൺമെന്റ് സംസ്ഥാന ഗവണ്‍മെന്റിന് ഗ്രാന്റായി നല്‍കണമെന്നും ഈ സഭ കേന്ദ്ര ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിക്കുന്നു.

 

7.

3.10.1969

ശ്രീ. ഇ. ചന്ദ്രശേഖരന്‍ നായര്‍

ആരോഗ്യമന്ത്രിയ്ക്കെതിരെയുള്ള ആരോപണം അന്വേഷിക്കുവാന്‍ എന്‍ക്വയറി കമ്മീഷന്‍

ആരോഗ്യമന്ത്രി ശ്രീ. ബി. വെല്ലിങ്ടണ നെതിരായിട്ടുള്ള,        നിയമസഭയില്‍ ഉന്നയിക്കപ്പെട്ട      അഴിമതി         ആരോപണ ങ്ങളെപ്പറ്റി അന്വേഷണം നടത്താന്‍    1952-ലെ കമ്മീഷന്‍ ഓഫ് എന്‍ക്വയറി ആക്ട് അനുസരിച്ച് ഒരു ഹൈക്കോടതി   ജഡ്ജിയേയോ റിട്ടേര്‍ഡ് ഹൈക്കോടതി ജഡ്ജിയേയോ എന്‍ക്വയറി കമ്മീഷനായി    18.10.1969-നകം നിയമിക്കണമെന്ന് ഈ സഭ  ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിക്കുന്നു.

8.

23.1.1969

ശ്രീ. എന്‍. ഐ. ദേവസ്സിക്കുട്ടി

    ഭൂപരിഷ്കരണനിയമം 9-ാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണം

1969-ലെ കേരള ഭൂപരിഷ്കരണ (ഭേദഗതി) നിയമത്തിലെ വ്യവസ്ഥകള്‍ കോടതികളില്‍ ചോദ്യം ചെയ്യപ്പെടാതിരിക്കുന്നതിന് പ്രസ്തുത  നിയമം ഇന്‍ഡ്യന്‍ ഭരണഘടനയുടെ 9-ാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണമെന്ന്  ഈ സഭ കേന്ദ്ര ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിക്കുന്നു.

നാലാം കേരള നിയമസഭ

 

9.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

6.11.1970

ശ്രീ. പി. കുഞ്ഞന്‍

വിവിധ നിയമങ്ങളുടെ പരിരക്ഷക്കായി ഭരണഘടനയില്‍ ഭേദഗതി വരുത്തുക

കേരള ഭൂപരിഷ്കരണ (ഭേദഗതി) നിയമത്തിന്റെ ചില വ്യവസ്ഥകള്‍ കേരള  ഹൈക്കോടതിയും, കേരള സര്‍വ്വകലാശാല  നിയമത്തിന്റെ ചില വ്യവസ്ഥകള്‍ സുപ്രീംകോടതിയും ഭരണഘടനാ വിരുദ്ധമാണെന്ന്     വിധിച്ചിരിക്കുന്നതിനാല്‍ ടി വ്യവസ്ഥകള്‍ക്ക്    നിയമസാധുത നല്കുന്നതിന്  പര്യാപ്തമായ നിലയിലും സാമൂഹ്യ പരിവര്‍ത്തനങ്ങള്‍    നിയമനിര്‍മ്മാണം മൂലം നടപ്പില്‍ വരുത്തുന്നതിനുള്ള പ്രതിബന്ധങ്ങള്‍ നീക്കത്തക്കവിധവും  സ്വകാര്യ സ്വത്തവകാശത്തിന്റെ കാര്യത്തിലും ഭൂപരിഷ്കരണത്തിന്റെ കാര്യത്തിലും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപക സംരക്ഷണത്തിന്റെ കാര്യത്തിലും പുരോഗമന പരമായ പരിവര്‍ത്തനങ്ങള്‍ ത്വരിത പ്പെടുത്തുന്നതിന് ഉതകത്തക്ക വിധവും ഇന്‍ഡ്യന്‍ ഭരണഘടനയ്ക്ക് ഭേദഗതി വരുത്തുന്ന തിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് ഈ സഭ കേന്ദ്ര ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിക്കുന്നു.

10.

13.11.1970

ശ്രീ. എ. സി. ഷണ്‍മുഖദാസ്

 നഗരപ്രദേശത്തെ സ്വത്തുക്കള്‍ക്ക് കൈവശാവകാശ പരിധി നിശ്ചയിക്കുവാന്‍ നടപടി

കേരളത്തിലെ നഗര സ്വത്തുക്കളിന്‍മേല്‍ പരിധി ഏര്‍പ്പെടുത്തുവാനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ഈ സഭ സംസ്ഥാന ഗവണ്‍മെന്റിനോട്  അഭ്യര്‍ത്ഥിക്കുന്നു.

11.

13.11.1970

ശ്രീ. എ. കെ. ആന്റണി

ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷാഫീസ് സൗജന്യമാക്കുക

ഉദ്യോഗാര്‍ത്ഥികളില്‍നിന്നും അപേക്ഷാഫീസ് ഈടാക്കുന്ന സമ്പ്രദായം നിറുത്തലാക്കി തൊഴില്‍രഹിതരായ യുവാക്കള്‍ക്കും യുവതികള്‍ക്കും ആശ്വാസം ഉണ്ടാക്കിക്കൊടുക്കുവാനുള്ള നടപടികള്‍ പരിഗണിക്കണമെന്ന് ഈ സഭ ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിക്കുന്നു.

12.

26.3.1971

ശ്രീ. കെ. ജി. കുഞ്ഞുകൃഷ്ണപിള്ള

പ്രായപൂര്‍ത്തി വോട്ടവകാശം

18 വയസ് പൂര്‍ത്തിയായ എല്ലാ ഇന്‍ഡ്യന്‍ പൗരന്‍മാര്‍ക്കും വോട്ടവകാശം ലഭിക്കത്തക്ക വിധത്തില്‍ ഇന്‍ഡ്യന്‍ ഭരണഘടനയില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തണമെന്ന് ഈ സഭ കേന്ദ്ര ഗവണ്‍മെന്റിനോട് ആവശ്യപ്പെടുന്നു.

13.

2.4.1971

ശ്രീ. ഉമ്മന്‍ ചാണ്ടി

സ്വകാര്യ കോളേജ‍ുകളിലെ ഫീസ്ഘടന ഏകീകരിക്കുക

സംസ്ഥാനത്തെ പ്രൈവറ്റ് കോളേജ‍ുകളിലെ ഫീസുകള്‍ ഏകീകരിക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് ഈ സഭ സംസ്ഥാനഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിക്കുന്നു.

 

14.

16.7.1971

ശ്രീ. ഇ. ബാലാനന്ദന്‍

മെയിന്റന്‍സ് ഓഫ്  ഇന്റേണല്‍ സെക്യൂരിറ്റി ആക്ട് റദ്ദാക്കുക

1971-ലെ മെയിന്റനന്‍സ് ഓഫ് ഇന്റേണല്‍ സെക്യൂരിറ്റി ആക്ട് റദ്ദാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ഈ സഭ കേന്ദ്ര ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിക്കുന്നു.

15.

16.7.1971

ശ്രീ. എ. കെ. ആന്റണി

കയര്‍ വ്യവസായ പുന:സംഘടനാ പദ്ധതി

കേരളത്തിലെ പത്തുലക്ഷത്തോളം വരുന്ന കയര്‍ തൊഴിലാളികളുടെ  ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമുണ്ടാക്കുന്നതിനുവേണ്ടി കയര്‍ വ്യവസായ പുന:സംഘടനാ പദ്ധതി അടിയന്തിരമായി നടപ്പാക്കണമെന്ന് ഈ സഭ സംസ്ഥാന ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിക്കുന്നു.

16.

29.7.1971

ശ്രീ. എ. എ. റഹിം

ബീഡി ആന്റ് സിഗാര്‍ വര്‍ക്കേഴ്സ് ആക്ട്-റദ്ദാക്കപ്പെട്ട വകുപ്പുകള്‍ പുന:സ്ഥാപിക്കുക

1966-ലെ ബീഡി ആന്റ് സിഗാര്‍ വര്‍ക്കേഴ്സ് (കണ്ടീഷന്‍സ് ഓഫ് എംപ്ലോയ്മെന്റ്) ആക്ടിലെ (സെന്‍ട്രല്‍ ആക്ട് 32 ഓഫ് 1966) ചില സുപ്രധാന വകുപ്പുകള്‍ ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നതിനാല്‍ പ്രസ്തുത  വകുപ്പൃുകള്‍ പുന:സ്ഥാപിക്കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് ഈ സഭ സംസ്ഥാന ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിക്കുന്നു.

17.

29.7.1971

ശ്രീ. ടി. എ.  മജീദ്

പൊതുമേഖലയില്‍ പെട്രോ-കെമിക്കല്‍ കോംപ്ലക്സ്

കൊച്ചിന്‍ ഓയില്‍ റിഫൈനറിയില്‍ നിന്നും കിട്ടുന്ന നാഫ്‍ത്ത ഉപയോഗിച്ച് കേരളത്തില്‍ ഒരു പെട്രോ-കെമിക്കല്‍ കോംപ്ലക്സ് പൊതുമേഖലയില്‍ ആരംഭിക്കണമെന്ന് ഈ സഭ കേന്ദ്ര ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിക്കുന്നു.

18

20.8.1971

ശ്രീ. പി. രവീന്ദ്രന്‍

കൈത്തറി-നെയ്ത്ത് മേഖലയിലെ സ്തംഭനാവസ്ഥക്ക് പരിഹാരം

അഞ്ചുലക്ഷത്തോളം ജനങ്ങളുടെ ഉപജീവന മാര്‍ഗ്ഗമായ കേരളത്തിലെ കൈത്തറി നെയ്ത്ത് വ്യവസായത്തിന് നേരിട്ടിരിക്കുന്ന സ്തംഭനാവസ്ഥ പരിഹരിക്കാന്‍ അടിയന്തിരമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഈ സഭ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളോട് അഭ്യര്‍ത്ഥിക്കുന്നു.

19

3.3.1972

ശ്രീ. ടി. എ. മജീദ്

ടെക്സ്റ്റയില്‍ കോര്‍പ്പറേഷന്‍ രൂപീകരണം

പൂട്ടിക്കിടക്കുന്നതും പ്രവര്‍ത്തനമാന്ദ്യം നേരിട്ടിട്ടുള്ളതുമായ ടെക‍്‍സ്റ്റൈല്‍ മില്ലുകള്‍ ഏറ്റെടുത്തു നടത്താന്‍ ഒരു ടെക‍്‍സ്റ്റൈല്‍ കോര്‍പ്പറേഷന്‍ രൂപീകരിക്കണമെന്ന് ഈ സഭ കേരള ഗവണ്‍മെന്റിനോട് ആവശ്യപ്പെടുന്നു.

20

24.3.1972

ശ്രീ. പി. ഉണ്ണികൃഷ്ണപിളള

പൊതുമേഖലയില്‍ ടൈറ്റാനിയം കോംപ്ലക്സ്

ചവറയിലെ ലോഹമണല്‍ ഉപയോഗിച്ച് പൊതുമേഖലയില്‍ ഒരു ടൈറ്റാനിയം കോംപ്ലക്സ് സ്ഥാപിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഈ സഭ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളോട് ആവശ്യപ്പെടുന്നു.

21

24.3.1972

ശ്രീ. ഇ. ഗോപാലകൃഷ്ണമേനോന്‍

വിവിധ നിയമങ്ങള്‍ 9-ാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തുക

കേരള ഭൂപരിഷ്കരണ (ഭേദഗതി) നിയമം 1971-ലെ കണ്ണന്‍ ദേവന്‍ മലകള്‍ (ഭൂമി വീണ്ടെടുക്കല്‍) ആക്ട്, സ്വകാര്യവനങ്ങള്‍ (നിക്ഷിപ്തമാക്കലും പതിച്ചു കൊടുക്കലും) ആക്ട് എന്നീ ആക്ടുകള്‍ ഭരണഘടനയുടെ 9-ാം ഷെഡ്യൂളില്‍പ്പെടുത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഈ സഭ കേന്ദ്ര ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിക്കുന്നു.

22

29.9.1972

ശ്രീ. കെ. എം. മാണി

സൂപ്പര്‍ ടാങ്കര്‍ ബര്‍ത്തിന്റെ നിര്‍മ്മാണം

കേരളത്തില്‍ അനുവദിച്ചിട്ടുള്ള സൂപ്പര്‍ടാങ്കര്‍ ബര്‍ത്തിന്റെ നിര്‍മ്മാണത്തില്‍ ഉണ്ടായിട്ടുള്ള സ്തംഭനാവസ്ഥയില്‍ ഈ സഭ ഉല്‍ക്കണ്ഠ രേഖപ്പെടുത്തുകയും ആയതിന്റെ പണി ത്വരിതപ്പെടുത്തുന്നതിനാവശ്യമായ സത്വര നടപടികള്‍ കൈക്കൊള്ളണമെന്ന്  ഗവണ്‍മെന്റിനോട് ആവശ്യപ്പെടുകയും ചെയ്യുന്നു.

23

29.9.1972

ശ്രീ. കെ. ജി. കുഞ്ഞുകൃഷ്ണപിള്ള

തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തില്‍ സാറ്റലൈറ്റ് വിഭാഗം സ്ഥാപിക്കുക

തിരുവനന്തപുരത്തുള്ള തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തില്‍ സ്ഥാപിക്കുവാന്‍ ഉദ്ദേശിച്ചിരുന്ന സാറ്റലൈറ്റ് വിഭാഗം മറ്റൊരിടത്തേക്ക് മാറ്റിക്കൊണ്ടുപോകാനുള്ള നീക്കത്തെ ഈ സഭ അത്യന്തം ഗൗരവത്തോടും ഉല്‍ക്കണ്ഠയോടും വീക്ഷിക്കുകയും അതിനെതിരായി വേണ്ട നടപടികള്‍ അടിയന്തിരമായി സ്വീകരിക്കുവാന്‍ ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.

 

 

24

20.10.1972

ശ്രീ. എ. സി. ചാക്കോ

വിദൂരപ്രദേശങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസ സൗകര്യം മെച്ചപ്പെടുത്തുക

വിദ്യാഭ്യാസ സൗകര്യങ്ങള്‍ താരതമ്യേന വളരെ കുറച്ചുമാത്രമുള്ള മലബാറിലെ കുടിയേറ്റ കോളനി പ്രദേശങ്ങളിലും കിഴക്കന്‍ മലയോര പ്രദേശങ്ങളിലും പ്രൈമറി വിദ്യാഭ്യാസത്തിനെങ്കിലുമുള്ള സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ഈ സഭ സംസ്ഥാന ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിക്കുന്നു.

25

27.10.1972

ശ്രീ. എ. പി. കുര്യന്‍

പൊതുമേഖലാസ്ഥാപനങ്ങളിലെ പ്രാദേശിക നിയമനങ്ങള്‍

ഇന്‍ഡ്യയുടെ വിവിധ ഭാഗങ്ങളിലുള്ള കേന്ദ്ര പൊതു മേഖലാ സംസ്ഥാനങ്ങളില്‍ പോലും അതാത് സംസ്ഥാനത്തുള്ളവരെ മാത്രമേ നിയമിക്കുവാന്‍ പാടുള്ളൂ എന്ന ദേശീയോദ്ഗ്രഥനത്തിനു കടക വിരുദ്ധമായ നിലപാട് വിവിധ സംസ്ഥാന ഗവണ്‍മെന്റുകള്‍ എടുത്തിരിക്കുന്നതില്‍ ഈ സഭ ഉല്‍ക്കണ്ഠ രേഖപ്പെടുത്തുകയും ഈ സ്ഥിതിവിശേഷം അവസാനിപ്പിക്കുന്നതിനു അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ഗവണ്‍മെന്റി നോട് ആവശ്യപ്പെടുകയും ചെയ്യുന്നു.

26

15.6.1973

ശ്രീ. സി. വാസുദേവമേനോന്‍

ഭക്ഷ്യധാന്യങ്ങളുടെ കേന്ദ്ര വിഹിതം വര്‍ദ്ധിപ്പിക്കുക

അരിയും ഗോതമ്പും അടക്കം ഒരാള്‍ക്ക് പ്രതിദിനം 12 ഔണ്‍സ് എന്ന തോതില്‍ ഭക്ഷ്യധാന്യം റേഷന്‍ ഷോപ്പുകള്‍ വഴി വിതരണം ചെയ്യുന്നതിനാവശ്യമായത്രയും അരിയും ഗോതമ്പും കൃത്യമായും ക്രമമായും സംസ്ഥാനത്തിനെത്തിച്ചുതരണമെന്ന് ഈ സഭ കേന്ദ്രഗവണ്‍മെന്റിനോടഭ്യര്‍ത്ഥിക്കുന്നു.

 

27

22.6.1973

ശ്രീ. എസ്. ദാമോദരന്‍

എറണാകുളം-ആലപ്പുഴ-കായംകുളം തീരദേശറെയില്‍പ്പാത

കേരളത്തിലെ തീരപ്രദേശത്തിന്റെ വികസനത്തിന് അത്യന്താപേക്ഷിതമായ എറണാകുളം-ആലപ്പുഴ-കായംകുളം തീരദേശ റെയില്‍വേയുടെ പണി അഞ്ചാം പഞ്ചവത്സര പദ്ധതിയിലുള്‍പ്പെടുത്തി പൂര്‍ത്തീകരിക്കുന്ന തിനാവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ഈ സഭ കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകളോടഭ്യര്‍ത്ഥിക്കുന്നു.

28

6.7.1973

ശ്രീ. പി. സിറിയക് ജോണ്‍

പൊതുതോട്ടവിള വികസന കൗണ്‍സില്‍ രൂപീകരണനീക്കം പിന്‍വലിക്കുക

മലഞ്ചരക്കുകള്‍ (സുഗന്ധദ്രവ്യങ്ങള്‍), കശുവണ്ടി, നാളികേരം, അടയ്ക്ക എന്നിവയുടെ വികസനത്തിനുവേണ്ടി രൂപീകരിക്കപ്പെട്ടിട്ടുള്ള പ്രത്യേക വികസന കൗണ്‍സിലുകള്‍ പിരിച്ചുവിട്ട് ഇവയ്ക്കെല്ലാം കൂടി ഒരു പൊതു പ്ലാന്റേഷന്‍ ക്രോപ്സ് വികസന കൗണ്‍സില്‍ രൂപീകരിച്ചാല്‍ മതിയെന്നുള്ള നാഷണല്‍ അഗ്രികള്‍ച്ചര്‍ കമ്മീഷന്റെ ശിപാര്‍ശ മേല്‍പ്പറഞ്ഞ കൃഷികളുടെ വികസനത്തെ പ്രതികൂലമായി ബാധിക്കുമെന്നുള്ളതു കൊണ്ട് നിലവിലുള്ള വികസന കൗണ്‍സിലുകള്‍ അതേപടി നിലനിറുത്തണമെന്ന് ഈ സഭ കേന്ദ്ര ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിക്കുന്നു.

29

8.2.1973

ശ്രീ. വര്‍ക്കി പൈനാടന്‍

കേന്ദ്രത്തില്‍ നിന്നുളള ഭക്ഷ്യധാന്യ വിഹിതം വര്‍ദ്ധിപ്പിക്കുക

സംസ്ഥാനത്തെ ഭക്ഷ്യധാന്യ റേഷന്‍ വിതരണത്തില്‍ ഉണ്ടായിരിക്കുന്ന കുറവിനെ പരിഗണിച്ചും ഇന്‍ഡ്യയൊട്ടാകെ മെച്ചപ്പെട്ട വിളവുണ്ടായിട്ടുണ്ട് എന്ന വസ്തുത കണക്കിലെടുത്തും കേരളത്തില്‍ പ്രതിദിനം യൂണിറ്റ് ഒന്നിന് 6 ഔണ്‍സ് അരിയും 6 ഔണ്‍സ് ഗോതമ്പും നല്‍കാന്‍ ആവശ്യമായ ഭക്ഷ്യധാന്യം എത്തിച്ചു തരണമെന്ന് ഈ സഭ കേന്ദ്രഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിക്കുന്നു.

 

അഞ്ചാം കേരള നിയമസഭ

 

30

8.7.1977

ശ്രീ. എം. കെ. കൃഷ്ണന്‍

കേരോല്പന്നങ്ങളുടെ  ഇറക്കുമതിനയം തിരുത്തുക

വെളിച്ചെണ്ണയുടെയും  കൊപ്രയുടെയും ഇറക്കുമതി വര്‍ദ്ധിപ്പിക്കുവാനും ഇറക്കുമതി തീരുവ വന്‍തോതില്‍ കുറയ്ക്കുവാനും കേന്ദ്രഗവണ്‍മെന്റ് എടുത്തിരിക്കുന്ന തീരുമാനം കേരളത്തിലെ കേര കര്‍ഷകരുടെ ജീവിതം തന്നെ തകര്‍ത്തു കളയുന്നതും സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയെ കൂടുതല്‍ തകരാറിലാക്കുന്നതുമാകയാല്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ പ്രസ്തുത തീരുമാനം റദ്ദു ചെയ്യിക്കുന്നതിനാവശ്യമായ എല്ലാ നടപടികളും അടിയന്തിരമായി സ്വീകരിക്കണമെന്ന് ഈ സഭ സംസ്ഥാന ഗവണ്‍മെന്റിനോട് ആവശ്യപ്പെടുന്നു.

31

8.7.1977

ശ്രീ. സി. എ. കുര്യന്‍

നിര്‍ബന്ധിത നിക്ഷേപപദ്ധതി തുക മടക്കി നല്‍കുക

നിര്‍ബന്ധിത നിക്ഷേപ പദ്ധതി അനുസരിച്ച് ഗവണ്‍മെന്റ് പിടിച്ചു വച്ച തുക അടിയന്തിരമായി തിരിച്ചു കൊടുക്കണമെന്ന് ഈ സഭ സംസ്ഥാന-കേന്ദ്രഗവണ്‍മെന്റുകളോട് അഭ്യര്‍ത്ഥിക്കുന്നു.

32

8.7.1977

ശ്രീ. കെ. പി. പ്രഭാകരന്‍

ബോണസ് നിയമത്തില്‍ ഭേദഗതി വരുത്തുക

ഏറ്റവും കുറഞ്ഞ ബോണസ് 8.33 ശതമാനമായി പുന:സ്ഥാപിക്കത്തക്കവിധം ബോണസ് നിയമത്തില്‍ അടിയന്തിരമായ ഭേദഗതി വരുത്തണമെന്ന് ഈ സഭ അഭിപ്രായപ്പെടുന്നു.

33

10.2.1978

ശ്രീ. പി. എസ്. ശ്രീവാസന്‍

കയര്‍ തടുക്കു നിര്‍മ്മാണമേഖലയിലെ സ്വകാര്യവല്‍ക്കരണ നീക്കം പിന്‍വലിക്കുക

കയര്‍ തടുക്കു നിര്‍മ്മാണം യന്ത്രവല്‍ ക്കരിക്കാനും കയറ്റുമതി ചെയ്യാനും കേന്ദ്ര ഗവണ്‍മെന്റ് സ്വകാര്യ വ്യവസായികള്‍ക്ക് ലൈസന്‍സ് നല്‍കിയത് കേരളത്തിലെ കയര്‍ വ്യവസായത്തില്‍ വമ്പിച്ച തൊഴിലില്ലായ്മയ്ക്കും ചെറുകിട ഉല്‍പാദകരുടെ തകര്‍ച്ചയ്ക്കും ഇടയാക്കുമെന്നുള്ളതുകൊണ്ട് പ്രസ്തുത ലൈസന്‍സ് ഉടനടി റദ്ദാക്കാന്‍ വേണ്ട നടപടികള്‍ എടുക്കണമെന്ന് ഈ സഭ കേന്ദ്രഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിക്കുന്നു.

34

10.2.1978

ശ്രീ. എം. വി. രാഘവന്‍

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് വേഗത്തിലാക്കുവാന്‍ നടപടി സ്വീകരിക്കുക

നീട്ടിവയ്ക്കപ്പെട്ട പഞ്ചായത്ത്-മുനിസിപ്പല്‍-കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പുകള്‍ കഴിയുന്നത്ര വേഗം നടത്തണമെന്ന് ഈ സഭ ഗവണ്‍മെന്റിനോട് ആവശ്യപ്പെടുന്നു.

35

10.2.1978

ശ്രീ. ടി. എ. മജീദ്

യന്ത്രവല്‍കൃതമല്‍സ്യബന്ധനമേഖലയിലെ സ്വകാര്യവല്‍ക്കരണ നീക്കം പിന്‍വലിക്കുക

യന്ത്രവല്‍ക്കൃതമല്‍സ്യബന്ധനം സ്വകാര്യ വ്യവസായികളെ ഏല്‍പ്പിക്കാനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ തീരുമാനം കേരളത്തിലെ ലക്ഷക്കണക്കിന് മല്‍സ്യത്തൊഴിലാളികളെ തൊഴിലില്ലായ്മയിലേക്കു തള്ളിവിടുകയും തീരപ്രദേശത്ത് ഗുരുതരമായ സാമ്പത്തിക തകര്‍ച്ച ഉണ്ടാക്കുകയും ചെയ്യുമെന്നുള്ള യാഥാര്‍ത്ഥ്യത്തെ പരിഗണിച്ച് കേന്ദ്രഗവണ്‍മെന്റിന്റെ തീരുമാനം റദ്ദാക്കണമെന്ന് ഈ സഭ അഭ്യര്‍ത്ഥിക്കുന്നു.

36

24.2.1978

ശ്രീ. കെ. കെ. കുമാരപിള്ള

കയറുല്‍പ്പന്നങ്ങളുടെ  വിദേശവ്യാപാരം ദേശസാല്‍ക്കരിക്കുവാന്‍ നടപടി സ്വീകരിക്കുക

കയറിന്റെയും കയറുല്‍പ്പന്നങ്ങളുടെയും വിദേശവ്യാപാരം ഉടന്‍ ദേശസാല്‍ക്കരിക്കണമെന്ന് ഈ സഭ കേന്ദ്ര ഗവണ്‍മെന്റിനോടഭ്യര്‍ത്ഥിക്കുന്നു.

37

3.3.1978

ശ്രീ. പാട്യം ഗോപാലന്‍

അധികാരവികേന്ദ്രീകരണത്തിന്റെ  ഗുണഫലങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാക്കുക

കേന്ദ്ര-സംസ്ഥാന ബന്ധങ്ങളില്‍ ഒരഴിച്ചുപണി ആവശ്യമായതു കൊണ്ട് അധികാര വികേന്ദ്രീകരണം നടത്തി സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരങ്ങളും ധനാഗമനമാര്‍ഗ്ഗങ്ങളും നല്‍കുന്നതിനാവവശ്യമായ ഭരണഘടനാ മാറ്റങ്ങള്‍ വരുത്തണമെന്ന് ഈ സഭ കേന്ദ്രഗവണ്‍മെന്റിനോട് ശിപാര്‍ശ ചെയ്യുന്നു.

 

38

7.7.1978

ശ്രീ. എന്‍. വാസുദേവന്‍പിള്ള

ഷാ-കമ്മീഷന്‍ റിപ്പോര്‍ട്ടിന് മേല്‍ നടപടി സ്വീകരിക്കുക

ഷാ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കുറ്റക്കാരെന്നു കണ്ടിട്ടുള്ളവരുടെ പേരില്‍ നിയമാനുസൃതമായ നടപടികള്‍ കൈക്കൊള്ളണമെന്ന് ഈ സഭ കേന്ദ്ര ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിക്കുന്നു.

39

28.7.1978

ശ്രീ. പി. സീതി ഹാജി

സ്വാതന്ത്യസമരസേനാനികള്‍ക്ക് കേന്ദ്ര പെന്‍ഷന്‍ അനുവദിക്കുക

ഇന്‍ഡ്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി കേരളത്തില്‍ വിദേശാധിപത്യത്തിനെതിരായി പൊട്ടിപ്പുറപ്പെട്ട മലബാര്‍ കലാപം എന്ന പേരിലറിയപ്പെടുന്ന സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തവര്‍ക്കും സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ഇനിയും പെന്‍ഷന്‍ കിട്ടാത്തവര്‍ക്കും പുന്നപ്ര വയലാര്‍ സമരം, കരിവെള്ളൂര്‍, കാവുംപായി എന്നീ സമരങ്ങളില്‍ പങ്കെടുത്തവര്‍ക്കും അവരുടെ ആശ്രിതര്‍ക്കും സ്വാതന്ത്ര്യ സമരസേനാനികള്‍ക്കുള്ള കേന്ദ്രഗവണ്‍മെന്റ് പെന്‍ഷന്‍ നല്കണമെന്ന് ഈ സഭ കേന്ദ്ര ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിക്കുന്നു.

40

23.2.1979

ശ്രീ. എം. വി. രാഘവന്‍

കയര്‍വ്യവസായ മേഖലയുടെ സംരക്ഷണത്തിനായി നടപടി സ്വീകരിക്കുക

കയര്‍വ്യവസായ രംഗത്ത് വ്യാപകമായി ത്തീര്‍ന്നിരിക്കുന്ന തൊഴിലില്ലായ്മയ്ക്കും  കൂലി ക്കുറവിനും പരിഹാരം കാണുവാന്‍ ആവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ഈ സഭ കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റു കളോടാവശ്യപ്പെടുന്നു.

41

2.3.1979

ഡോ. കെ. സി. ജോസഫ്

മലയോരകര്‍ഷകര്‍ക്ക് പട്ടയം

കേരളത്തിലെ മലയോര പ്രദേശങ്ങളില്‍ വര്‍ഷങ്ങളായി ഭൂമി കൈവശം വച്ച് അനുഭവിച്ചു കൊണ്ടിരിക്കുന്ന അനേകം കൃഷിക്കാര്‍ക്ക് പട്ടയം ലഭിക്കാത്തതു മൂലം സഹകരണ ബാങ്കുകളില്‍ നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും പണം കടം എടുക്കുന്നതിന് സാധിക്കാതെ വന്നിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത് പട്ടയം ലഭിക്കുവാന്‍ അര്‍ഹതയുള്ള എല്ലാ കൃഷിക്കാര്‍ക്കും പട്ടയം നല്‍കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഈ സഭ ഗവണ്‍മെന്റിനോട് ശിപാര്‍ശ ചെയ്യുന്നു.

 

42

30.3.1979

ശ്രീ. എന്‍. ഐ. ദേവസ്സിക്കുട്ടി

മതന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം

മത ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന നല്‍കിയിട്ടുള്ള അവകാശങ്ങള്‍ക്കും മതേതരത്വത്തിനുമെതിരായി ഇന്‍ഡ്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന ആക്രമണങ്ങളില്‍ ഈ സഭയ്ക്കുള്ള ഉല്‍ക്കണ്ഠ രേഖപ്പെടുത്തുകയും അത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരായി ശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്ന് ഈ സഭ കേന്ദ്രഗവണ്‍മെന്റിനോട് ആവശ്യപ്പെടുകയും ചെയ്യുന്നു.

 

43

6.4.1979

ശ്രീ. ചടയന്‍ ഗോവിന്ദന്‍

മംഗലാപുരം-തിരുവനന്തപുരം റെയില്‍പ്പാത ഇരട്ടിപ്പിക്കല്‍

മംഗലാപുരം-തിരുവനന്തപുരം റെയില്‍വേ ലൈന്‍ ഇരട്ടിപ്പിക്കാനും അതോടൊപ്പം വൈദ്യുതീകരിക്കാനും അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ഈ സഭ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളോട് അഭ്യര്‍ത്ഥിക്കുന്നു.

44

28.9.1979

ശ്രീ. ടി. കെ. അബ്ദു

റബ്ബര്‍ ഇറക്കുമതിക്കുളള സബ്സിഡി തീരുമാനം പിന്‍വലിക്കുക

കേരളത്തിലെ റബ്ബര്‍ കര്‍ഷകരെ ദോഷകരമായി ബാധിക്കുന്ന, റബ്ബര്‍ ഇറക്കുമതിക്ക് സബ്സിഡി നല്‍കുകയെന്ന കേന്ദ്ര തീരുമാനം റദ്ദു ചെയ്യണമെന്ന് ഈ സഭ കേന്ദ്രഗവണ്‍മെന്റിനോടാവശ്യപ്പെടുന്നു.

45

28.9.1979

ഡോ. ജോര്‍ജ് മാത്യു

റബ്ബര്‍ ഇറക്കുമതി നിറുത്തലാക്കുക

തുര്‍ച്ചയായി റബ്ബര്‍ ഇറക്കുമതി ചെയ്ത് റബ്ബര്‍ കര്‍ഷകരെ ദ്രോഹിക്കുന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ നടപടിയില്‍ ഈ സഭ ഉല്‍ക്കണ്ഠ രേഖപ്പെടുത്തുകയും റബ്ബര്‍ ഇറക്കുമതി ചെയ്യുന്ന നടപടി നിര്‍ത്തല്‍ ചെയ്യണം എന്ന് കേന്ദ്രഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.

 

ആറാം കേരള നിയമസഭ

 

46

22.2.1980

ശ്രീ. രാമചന്ദ്രന്‍ കടന്നപ്പള്ളി

യു.എ.ഇ. സര്‍ക്കാരുമായുളള ചര്‍ച്ചകളില്‍ കേരളത്തിന്റെ പ്രാതിനിധ്യം ഉറപ്പാക്കുക

യു.എ.ഇ.-യില്‍ പുതിയതായി കൊണ്ടുവന്നിട്ടുള്ള തൊഴില്‍ നിയമം മൂലം അവിടെ കഴിയുന്ന മലയാളികള്‍ക്കു നേരിടുന്ന വൈഷമ്യങ്ങള്‍ പരിഹരിക്കുവാന്‍ യു. എ. ഇ. ഗവണ്‍മെന്റുമായി ഇന്‍ഡ്യാ ഗവണ്‍മെന്റ് നടത്തുന്ന എല്ലാ കൂടിയാലോചനകളിലും കേരളാ ഗവണ്‍മെന്റിന്റെ ഒരു പ്രതിനിധിയെക്കൂടി ഉള്‍പ്പെടുത്തണമെന്ന് കേന്ദ്ര ഗവണ്‍മെന്റിനോട് ഈ സഭ അഭ്യര്‍ത്ഥിക്കുന്നു.

47

28.3.1980

ശ്രീ. എന്‍. പി. മൊയ്തീന്‍

മതന്യൂനപക്ഷങ്ങള്‍ക്കും ഹരിജനങ്ങള്‍ക്കുമെതിരെയുളള ആക്രമണങ്ങളില്‍ പ്രതിഷേധം

ഇന്‍ഡ്യയുടെ പല ഭാഗങ്ങളിലുമായി മതന്യൂന പക്ഷങ്ങള്‍ക്കും ഹരിജനങ്ങള്‍ക്കും എതിരായി നടക്കുന്ന ആക്രമണങ്ങളില്‍ ഈ സഭ ആശങ്കയും പ്രതിഷേധവും പ്രകടിപ്പിക്കുന്നു. ഈ പ്രശ്നത്തില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ ശ്രദ്ധ പതിയണമെന്നഭ്യര്‍ത്ഥിക്കുന്നു.

48

4.7.1980

ശ്രീ. ഇ. കെ. പിള്ള

രാസവളങ്ങളുടെ വിലവര്‍ദ്ധനവ് പിന്‍വലിക്കുക

കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയിടിവ്, നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ദ്ധനവ് എന്നിവമൂലം നിരന്തരമായി ക്ളേശമനുഭവിക്കുന്ന നമ്മുടെ നാട്ടിലെ കര്‍ഷകജനതയെ കൂടുതല്‍ ദുരിതത്തിലേക്ക് ആഴ‍്ത്തുമാറ് രാസവളങ്ങളുടെ വില ഭീമമായ തോതില്‍ വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള കേന്ദ്രഗവണ്‍മെന്റിന്റെ നടപടിയില്‍ ഈ സഭയ്ക്കുള്ള അത്യഗാധമായ ഉല്‍ക്കണ്ഠ രേഖപ്പെടുത്തുകയും ആ നടപടികള്‍ പിന്‍വലിക്കണമെന്ന് കേന്ദ്ര ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.

49

4.7.1980

ശ്രീ. വര്‍ക്കല രാധാകൃഷ്ണന്‍

കൊക്കോ, റബ്ബര്‍ ഇറക്കുമതി ചെയ്യുവാനുളള തീരുമാനം പിന്‍വലിക്കുക

കൊക്കോ, റബ്ബര്‍ എന്നിവ ഇറക്കുമതി ചെയ്യാനുള്ള കേന്ദ്രഗവണ്‍മെന്റിന്റെ തീരുമാനത്തില്‍ ഈ സഭ ഉല്‍ക്കണ്ഠ രേഖപ്പെടുത്തുകയും പ്രസ്തുത തീരുമാനത്തില്‍ നിന്നും ഉടന്‍ പിന്തിരിയണമെന്ന് ഈ സഭ കേന്ദ്ര ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.

50

4.7.1980

ശ്രീ. ജെ. ചിത്തരഞ്ജന്‍

കശുവണ്ടി ഇറക്കുമതി ചെയ്യുവാനുളള തീരുമാനം പിന്‍വലിക്കുക

കശുവണ്ടി വ്യവസായശാലകള്‍ക്ക് ആവശ്യമായ തോട്ടണ്ടിയുടെ വിതരണം ഗവണ്‍മെന്റു ഉടമയിലുള്ള വ്യാപാര സ്ഥാപനം മുഖേന നടത്തുന്നതിനു പകരം സ്വകാര്യ ഫാക്ടറി ഉടമകള്‍ക്ക് കശുവണ്ടി ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുന്നത് കേരളത്തിലെ കശുവണ്ടി വ്യവസായത്തിന്റെ ആരോഗ്യകരമായ നടത്തിപ്പിനേയും തൊഴിലാളി താല്‍പ്പര്യങ്ങളേയും ദോഷകരമായി ബാധിക്കുമെന്നതിനാല്‍ പ്രസ്തുത തീരുമാനത്തില്‍ ഈ സഭ ഉല്‍ക്കണ്ഠ രേഖപ്പെടുത്തുകയും അത് പിന്‍വലിക്കണമെന്ന് കേന്ദ്രഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.

51

11.7.1980

ശ്രീ. കോലിയക്കോട്

എന്‍. കൃഷ‍്ണന്‍ നായര്‍

 

പൊതു സംഭരണവിതരണ സംവിധാനം ശക്തിപ്പെടുത്തുക

കുതിച്ചു കയറിക്കൊണ്ടിരിക്കുന്ന വിലക്കയറ്റത്തെ, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില, റെയില്‍വേ നിരക്കുകള്‍ എന്നിവ വര്‍ദ്ധിച്ചതിലൂടെയും പുതിയ എക്സൈസ് നികുതികള്‍ ചുമത്തിയതിലൂടെയും കൂടുതല്‍ വര്‍ദ്ധിപ്പിക്കാനിടയാക്കിയ കേന്ദ്ര ഗവണ്‍മെന്റിന്റെ നടപടിയില്‍ ഈ സഭ പ്രതിഷേധിക്കുകയും നിത്യോപയോഗ സാധനങ്ങള്‍ എങ്കിലും കുറഞ്ഞ വിലയ്ക്ക് ജനങ്ങള്‍ക്ക് ലഭിക്കുവാന്‍ കഴിയുന്ന തരത്തിലുള്ള പൊതു സംഭരണ വിതരണ സംവിധാനം ഉണ്ടാക്കണമെന്ന് കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.

52

11.7.1980

ശ്രീ. എന്‍. പി. മൊയ്തീന്‍

വിമാനത്താവള വികസനം ത്വരിതപ്പെടുത്തുക

തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളുടെ വികസനത്തിന് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും കോഴിക്കോട് വിമാനത്താവളം എത്രയും വേഗം പൂര്‍ത്തിയാകത്തക്ക വിധത്തില്‍ നിര്‍മ്മാണം ആരംഭിക്കണമെന്നും ഈ സഭ കേന്ദ്ര ഗവണ്‍മെന്റിനോടഭ്യര്‍ത്ഥിക്കുന്നു.

53

18.7.1980

ശ്രീ. തച്ചടി പ്രഭാകരന്‍

മിനിമം കൂലി നിശ്ചയിക്കുക

കശുവണ്ടി, ബീഡി, കൈത്തറി, കയര്‍, മല്‍സ്യസംസ്കരണം എന്നീ വ്യവസായങ്ങളില്‍ മേഖലാടിസ്ഥാനത്തില്‍ മിനിമം കൂലി നിശ്ചയിക്കണമെന്ന് ഈ സഭ കേന്ദ്ര ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിക്കുന്നു.

54

18.7.1980

ശ്രീ. എന്‍. സുബ്രഹ്മണ്യ ഷേണായി

കൈത്തറി മേഖലയെ സംരക്ഷിക്കുക

നൂലിന്റെ വിലക്കയറ്റം മൂലം തൊഴിലില്ലായ്മയിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന കേരളത്തിലെ ഒന്നര ലക്ഷത്തില്‍പ്പരം കൈത്തറി വ്യവസായത്തൊഴിലാളികളെ രക്ഷിക്കാന്‍ വേണ്ട അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ഈ സഭ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളോട് അഭ്യര്‍ത്ഥിക്കുന്നു.

55

25.7.1980

ശ്രീ. കെ. മുഹമ്മദാലി

സമഗ്രമായ ബോണസ് നിയമം നിര്‍മ്മിക്കുവാന്‍ നടപടി സ്വീകരിക്കുക

ബോണസ് മാറ്റിവയ്ക്കപ്പെട്ട വേതനം എന്ന തത്വം അംഗീകരിച്ചു കൊണ്ട് സമഗ്രമായ ഒരു ബോണസ് നിയമം കൊണ്ടുവരണമെന്ന് ഈ സഭ കേന്ദ്ര ഗവണ്‍മെന്റിനോടഭ്യര്‍ത്ഥിക്കുന്നു.

56

25.7.1980

ശ്രീ. കെ. കെ. ശ്രീനിവാസന്‍

വളം, കീടനാശിനി എന്നിവക്ക് വില സബ്സിഡി നല്‍കുക

ഇന്നത്തെ വര്‍ദ്ധിച്ച കൃഷിച്ചെലവിനേയും കാര്‍ഷിക വിളകളുടെ വിലക്കുറവിനെയും പരിഗണിച്ച് കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള വളം, കീടനാശിനി മുതലായവയ്ക്ക് റബ്ബര്‍ ബോര്‍ഡില്‍ നിന്ന് റബ്ബര്‍ കൃഷിക്കാര്‍ക്ക് നല്‍കുന്നതു പോലെ വിലയില്‍ 50 ശതമാനം സബ്സിഡിയായി നല്‍കണമെന്ന് ഈ സഭ കേന്ദ്ര ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിക്കുന്നു.

57

12.12.1980

ശ്രീ. പി. കെ. ചന്ദ്രാനന്ദന്‍

കയര്‍ വ്യവസായ പുന:സംഘടന പദ്ധതിക്ക് സാമ്പത്തിക സഹായം

കേരളത്തിലെ കയര്‍ വ്യവസായ പുന:സംഘടനാ പദ്ധതിയ്ക്ക് സാമ്പത്തിക സഹായം നല്‍കാതെ കയര്‍ വ്യവസായത്തെ അവഗണിക്കുകയും കയര്‍ വ്യവസായം ഈ സംസ്ഥാനത്തു നിന്ന്  മറ്റു സംസ്ഥാനങ്ങളിലേയ്ക്ക് മാറ്റത്തക്ക സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്ന കേന്ദ്രഗവണ്‍മെന്റിന്റെ നയത്തില്‍ ഈ സഭ പ്രതിഷേധിക്കുകയും സംസ്ഥാനത്തെ കയര്‍ വ്യവസായ പുന:സംഘടനാ പദ്ധതിയ്ക്ക് ആവശ്യമായ സാമ്പത്തിക സഹായം അടിയന്തിരമായി നല്‍കണമെന്ന് കേന്ദ്ര ഗവണ്‍മെന്റിനോട് ആവശ്യപ്പെടുകയും ചെയ്യുന്നു.

58

12.12.1980

ശ്രീ. എം. വി. രാജഗോപാലന്‍

കൈത്തറിമേഖലയെ സംരക്ഷിക്കുവാന്‍ നടപടി സ്വീകരിക്കുക

നൂലിന്റെയും മറ്റും അമിതമായ വിലക്കയറ്റം, കൈത്തറി ഉള്‍പ്പന്നങ്ങള്‍ക്ക് മാര്‍ക്കറ്റില്ലായ്മ തുടങ്ങിയ കാരണങ്ങളാല്‍ കേരളത്തിലെ കൈത്തറി വ്യവസായം ഗുരുതരമായ പ്രതിസന്ധിയിലേയ്ക്കും, തല്‍ഫലമായി കൈത്തറിത്തൊഴിലാളികള്‍ രൂക്ഷമായ തൊഴിലില്ലായ്മയിലേയ്ക്കും എത്തിയിരിക്കുന്ന ഗുരുതരമായ സ്ഥിതിവിശേഷത്തില്‍ ഈ സഭ ഉല്‍ക്കണ്ഠ രേഖപ്പെടുത്തുകയും കൈത്തറി വ്യവസായത്തേയും കൈത്തറി തൊഴിലാളികളെയും സംരക്ഷിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നു കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളോട് ആവശ്യപ്പെടുകയും ചെയ്യുന്നു.

59

6.3.1981

ശ്രീ. എം. എം. ഹസ്സന്‍

കയര്‍ വ്യവസായമേഖലയെ സംരക്ഷിക്കുവാന്‍ നടപടി സ്വീകരിക്കുക

കോടിക്കണക്കിന് രൂപയുടെ കയറും കയറുല്‍പ്പന്നങ്ങളും കെട്ടിക്കിടക്കുന്നതുമൂലം കയര്‍ വ്യവസായരംഗത്തുണ്ടായിട്ടുള്ള മാന്ദ്യവും തൊഴിലില്ലായ്മയും പരിഹരിക്കാന്‍ കേന്ദ്രസഹായം  അടിയന്തിരമായി നല്‍കണമെന്നും തൊണ്ടിന്റെ ദൗര്‍ലഭ്യം പരിഹരിക്കാന്‍ തൊണ്ടിന്റെ  കുത്തക സംഭരണ വിതരണത്തിനുളള പൂര്‍ണ്ണ അധികാരം സംസ്ഥാന ഗവണ്‍മെന്റിന് നല്‍കണമെന്നും ഈ സഭ കേന്ദ്ര ഗവണ്‍മെന്റിനോട് ആവശ്യപ്പെടുന്നു.

60.

27.3.1981

ശ്രീ. സി. കെ. തങ്കപ്പന്‍

കേന്ദ്രസര്‍വ്വീസില്‍ കേരളീയരോടുളള വിവേചനം അവസാനിപ്പിക്കുക

കേന്ദ്ര സര്‍വ്വീസിലേക്കുളള ഉദ്യോഗ നിയമനത്തില്‍ കേരളീയരെ ഒഴിച്ചു നിര്‍ത്തി വിവേചനം  കാണിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ വെരിഫിക്കേഷന്‍ നയത്തില്‍ ഈ സഭ പ്രതിഷേധം രേഖപ്പെടുത്തുകയും ഈ നയം ഉപേക്ഷിക്കണമെന്നും ഉദ്യോഗ നിയമനത്തില്‍ ഏറ്റവുമധികം തൊഴിലില്ലായ്മയുളള കേരളീയര്‍ക്ക് അര്‍ഹമായ പരിഗണന ഉറപ്പു വരുത്തണമെന്നും ഈ സഭ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.

61.

10.7.1981

ശ്രീ. സി. ടി. കൃഷ്ണന്‍

റേഷന്‍വിഹിതം വര്‍ദ്ധിപ്പിക്കുക

അരിയുടെ കാര്യത്തില്‍ ഒരു കമ്മി സംസ്ഥാനമായ കേരളത്തില്‍ 12 ഔണ്‍സ് റേഷന്‍ വിതരണത്തിനാവശ്യമായ അരിയുടെ പകുതിപോലും ഒന്നര വര്‍ഷക്കാലമായി അനുവദിക്കാത്ത കേന്ദ്ര ഗവണ്‍മെന്റിന്റെ നയത്തില്‍ ഈ സഭ പ്രതിഷേധം രേഖപ്പെടുത്തുകയും 12 ഔണ്‍സ് റേഷന്‍ വിതരണത്തിനാവശ്യമായ 1,94,000 (ഒരു ലക്ഷത്തി തൊണ്ണൂറ്റിനാലായിരം) ടണ്‍ അരി കൃത്യമായി അനുവദിക്കുന്നതിനും അത് എത്തിക്കുന്നതിന് ആവശ്യമായ വാഗണ്‍ സൗകര്യം അനുവദിക്കുന്നതിനും രണ്ടു മാസത്തേയ്ക്കാവശ്യമായ അരി കേരളത്തിലുളള ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്‍ഡ്യാ ഗോഡൗണുകളില്‍ സ്റ്റോക്ക് ചെയ്യുന്നതിനും സത്വര നടപടികള്‍ കൈക്കൊളളണമെന്നു ഈ സഭ കേന്ദ്ര ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.

62.

17.7.1981

ശ്രീ. സിറിയക് ജോണ്‍

കൊക്കോ കര്‍ഷകരുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കുക

കേരളത്തിലെ കൊക്കോ കര്‍ഷകര്‍ അനുഭവിക്കുന്ന ഗുരുതരമായ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്ര- സംസ്ഥാന ഗവണ്‍മെന്റുകളോട് അഭ്യര്‍ത്ഥിക്കുന്നു.

63.

17.7.1981

ശ്രീ. സി. എ. കുര്യന്‍

തേയില-ഏലം വ്യവസായങ്ങള്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുക

തേയില-ഏല വ്യവസായങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുന്ന ഗുരുതരമായ പ്രതിസന്ധി പരിഹരിക്കുവാന്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളോട് ഈ സഭ അഭ്യര്‍ത്ഥിക്കുന്നു.

64.

14.8.1981

ശ്രീ. എം. വി. രാഘവന്‍

മലയാളം ഔദ്യോഗികഭാഷയാക്കുന്നതിന് നടപടി സ്വീകരിക്കുക

കോടതികളിലും നിയമനിര്‍മ്മാണ സഭയിലും ഭരണരംഗത്തും ഔദ്യോഗിക ഭാഷ മലയാള- മാക്കുന്നതിനുളള തീരുമാനം പ്രാവര്‍ത്തി കമാക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ഈ സഭ സംസ്ഥാന ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിക്കുന്നു.

65.

14.8.1981

ശ്രീ. സി. ബി. സി. വാര്യര്‍

എസ്സന്‍ഷ്യല്‍ സര്‍വ്വീസസ് മെയിന്റനന്‍സ് ഓര്‍ഡിനന്‍സ് പിന്‍വലിക്കുക

എസ്സന്‍ഷ്യല്‍ സര്‍വ്വീസസ് മെയിന്റനന്‍സ് ഓര്‍ഡിനന്‍സ് തൊഴിലാളി വിരുദ്ധവും ജനാധിപത്യവിരുദ്ധവുമാകയാല്‍ പ്രസ്തുത ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്ന് ഈ സഭ കേന്ദ്ര ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിക്കുന്നു.

ഏഴാം കേരളനിയമസഭ

66.

11.3.1983

ശ്രീ. കെ. കെ. തോമസ്

ജലവൈദ്യുത പദ്ധതികള്‍ക്ക് കേന്ദ്രാനുമതി

കേന്ദ്രഗവണ്‍മെന്റിന്റെ അനുമതിക്കു വേണ്ടി അയച്ചിട്ടുളള എല്ലാ ജല വൈദ്യുത പദ്ധതികള്‍ക്കും എത്രയും വേഗം അനുമതി നല്കണമെന്നു ഈ സഭ കേന്ദ്ര ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിക്കുന്നു.

 

67.

25.3.1983

ഡോ. കെ. സി. ജോസഫ്

വരള്‍ച്ചബാധിത പ്രദേശങ്ങള്‍ക്ക് കേന്ദ്രസഹായം

കേരളത്തിലെ ബഹുഭൂരിപക്ഷം പ്രദേശങ്ങളും വരള്‍ച്ച ബാധിത പ്രദേശമായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ അടിയന്തിര ആശ്വാസ നടപടികള്‍ക്കായി 202 കോടി രൂപ സംസ്ഥാനത്തിന് നല്‍കണമെന്ന് ഈ സഭ കേന്ദ്ര ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിക്കുന്നു.

68

24.6.1983

ശ്രീ. കെ. കെ. രാമചന്ദ്രന്‍ മാസ്റ്റര്‍

ഹില്‍ഹൈവേ നിര്‍മ്മാണം

മലയോര പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഹില്‍ഹൈവേയുടെ നിര്‍മ്മാണം എത്രയും വേഗം ആരംഭിക്കണമെന്ന് ഈ സഭ സംസ്ഥാന ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിക്കുന്നു.

69.

1.7.1983

ശ്രീ. കെ. കെ. ശ്രീനിവാസന്‍

എല്ലാ ഗ്രാമങ്ങളിലും ശുദ്ധജലം

അടുത്ത ആറു മാസങ്ങള്‍ക്കകം തന്നെ കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും ശുദ്ധജല- മെത്തിക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ഈ സഭ ഗവണ്‍മെന്റി നോട് അഭ്യര്‍ത്ഥിക്കുന്നു.

70.

2.12.1983

ശ്രീ. ടി. കെ. അബ്ദു

വനഭൂമിയിലെ കര്‍ഷകര്‍ക്ക് സ്ഥിരം പട്ടയം

1.1.1977-നു മുന്‍പു സംസ്ഥാനത്തെ വനഭൂമിയില്‍ കുടിയേറിപാര്‍ത്തു വരുന്ന കൃഷിക്കാര്‍ക്ക് സ്ഥിരം പട്ടയം നല്‍കണമെന്നും പട്ടയം നല്‍കുന്ന നടപടി ത്വരിത പ്പെടുത്തുന്നതിനും പട്ടയത്തിനര്‍ഹതപ്പെട്ടവരെ തീരുമാനിക്കുന്നതിനും നീതിപൂര്‍വ്വവും പ്രായോഗികവുമായ ഒരു സംവിധാനം ഉണ്ടാക്കണമെന്നും അതുവരെ കാല ദൈര്‍ഘ്യത്തെ സംബന്ധിച്ച് തര്‍ക്കമുളള കേസ്സുകളില്‍ തീരുമാനമാകുന്നതു വരെ വനഭൂമിയില്‍ നിന്നുളള ഒഴിപ്പിക്കലുകള്‍ നിര്‍ത്തിവയ്ക്കണമെന്നും ഈ സഭ ഗവണ്‍മെന്റിനോടഭ്യര്‍ത്ഥിക്കുന്നു.

71.

16.12.1983

ശ്രീ. വി.എസ്. ചന്ദ്രശേഖരന്‍ പിളള

കര്‍ഷകത്തൊഴിലാളി മിനിമം വേജസ്

കര്‍ഷക തൊഴിലാളി മിനിമം വേജസ് പുതുക്കി നിശ്ചയിക്കുന്നതിനുളള  കമ്മിറ്റിയുടെ പ്രവര്‍ത്തനം പൂര്‍ത്തിയായെങ്കിലും അതിന്റെ ശിപാര്‍ശകള്‍ നടപ്പാക്കാത്തതില്‍ ഈ സഭ ഉല്‍കണ്ഠ രേഖപ്പെടുത്തുന്നതോടൊപ്പം മിനിമം വേജസ് പുതുക്കി നിശ്ചയിച്ചു കൊണ്ടുളള പ്രഖ്യാപനം ഉടനടി നടത്തണമെന്ന് ഗവണ്‍മെന്റിനോടഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.

72.

23.3.1984

ശ്രീ. ഉമ്മന്‍ചാണ്ടി

പ്രവാസി കേരളീയരുടെ പ്രശ്നങ്ങള്‍

രാജ്യത്തിനു ഗണ്യമായ വിദേശ നാണ്യം നേടിത്തരുന്ന ഗള്‍ഫില്‍ ജോലി ചെയ്യുന്ന കേരളീയരില്‍ നിന്ന് എയര്‍-ഇന്‍ഡ്യ ഈടാക്കുന്ന അമിതമായ വിമാന യാത്രക്കൂലി കുറയ്ക്കുക, സ്വന്തം വീട്ടാവശ്യത്തിന് കൊണ്ടു വരുന്ന അയ്യായിരം രൂപ വരെ വിലയുളള സാധനങ്ങള്‍ക്കു കസ്റ്റംസ് ഡ്യൂട്ടി ചുമത്താതിരിക്കുക, ഗള്‍ഫ് രാജ്യങ്ങളിലെ ഇന്‍ഡ്യന്‍ എംബസികളില്‍ കേരളീയരായ കൂടുതല്‍ ഉദ്യോഗസ്ഥന്മാരെ നിയമിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ആവശ്യമായ നടപടികള്‍ എടുക്കണമെന്ന് ഈ സഭ കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളോട് അഭ്യര്‍ത്ഥിക്കുന്നു.

73.

26.10.1984

ശ്രീ. രമേശ് ചെന്നിത്തല

എറണാകുളം-കായംകുളം റെയില്‍വേ ലൈന്‍

തീരദേശ റയില്‍വേയുടെ ഭാഗമായി എറണാകുളം-കായംകുളം റയില്‍വേ ലൈനിന്റെ പണി എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊളളണമെന്ന് ഈ സഭ ഗവണ്‍മെന്റിനോടഭ്യര്‍ത്ഥിക്കുന്നു.

74.

12.7.1985

ശ്രീ. കെ. സി. ജോസഫ്

ഹില്‍ഹൈവേയുടെ നിര്‍മ്മാണം

മലയോര മേഖലയിലെ യാത്രാ സൗകര്യത്തിനുളള അപര്യാപ്തത കണക്കി ലെടുത്ത് ഹില്‍ഹൈവേയുടെ പണി എത്രയും വേഗം ആരംഭിക്കാന്‍ നടപടി സ്വീകരിക്കണ- മെന്ന് ഈ സഭ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളോട് അഭ്യര്‍ത്ഥിക്കുന്നു.

75.

19.7.1985

ശ്രീ. എം. എം. ഹസ്സന്‍

തിരുവനന്തപുരം വിമാനത്താവളം അന്തര്‍ദ്ദേശീയ തലത്തില്‍ ഉയര്‍ത്താന്‍ നടപടി സ്വീകരിക്കുക

തിരുവനന്തപുരം വിമാനത്താവളം ഒരു അന്തര്‍ദേശീയ വിമാനത്താവളമാക്കി വികസിപ്പിക്കണമെന്നും വര്‍ദ്ധിച്ചു വരുന്ന യാത്രക്കാരുടെ ബാഹുല്യം കണക്കിലെടുത്തും വിമാനത്താവളത്തിന് കൂടുതല്‍ സൗകര്യങ്ങള്‍ എത്രയും വേഗം ഏര്‍പ്പെടുത്തുന്നതിനു വേണ്ട  നടപടികള്‍ സ്വീകരിക്കണമെന്നും ഈ സഭ കേന്ദ്ര-സംസ്ഥാന ഗവണ്‍‍മെന്റുകളോട് അഭ്യര്‍ത്ഥിക്കുന്നു.

76.

13.9.1985

ശ്രീ. എ.കെ. പത്മനാഭന്‍

മലയോരകര്‍ഷകര്‍ക്ക് പട്ടയം

കേരളത്തിലെ മലയോരകൃഷിക്കാരില്‍ അര്‍ഹരായവര്‍ക്ക് പട്ടയം നല്‍കുന്നതിനുളള അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഈ സഭ ഗവണ്‍മെന്റിനോടാവശ്യപ്പെടുന്നു.

77.

17.9.1985

ഡോ. കെ. സി. ജോസഫ്

കുട്ടനാട് ഡെവലപ്പ്മെന്റ് അതോറിറ്റി രൂപീകരിക്കാന്‍ നടപടി സ്വീകരിക്കുക

ഒരു പിന്നോക്ക പ്രദേശമായ കുട്ടനാടിന്റെ സര്‍വ്വതോമുഖമായ അഭിവൃദ്ധിക്കു വേണ്ടി കുട്ടനാട് താലൂക്ക്, അമ്പലപ്പുഴ, കാര്‍ത്തികപ്പളളി, ചെങ്ങന്നൂര്‍, ചേര്‍ത്തല, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, വൈക്കം എന്നീ താലൂക്കുകളുടെ കുട്ടനാടന്‍ ഭാഗങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി ഒരു കുട്ടനാട് ഡവലപ്മെന്റ് അതോറിറ്റി രൂപീകരിക്കുന്ന തിനാവശ്യമായ അടിയന്തിര നടപടികള്‍ കൈക്കൊളളണമെന്ന് ഈ സഭ സംസ്ഥാന ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിക്കുന്നു.

78.

17.9.1985

ശ്രീ. വി. ജെ. തങ്കപ്പന്‍

കൈത്തറി സഹകരണ സംഘങ്ങളുടെ കുടിശ്ശിക

റിബേറ്റിനത്തില്‍ കൈത്തറി വ്യവസായ സഹകരണ സംഘങ്ങള്‍ക്ക് നല്‍കേണ്ട മുഴുവന്‍ കുടിശ്ശികയും അടിയന്തിരമായി നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് ഈ സഭ ഗവണ്‍മെന്റിനോട് ആവശ്യപ്പെടുന്നു.

79.

24.10.1986

ശ്രീ. സി.ടി. അഹമ്മദ് അലി

സംസ്ഥാനതലത്തില്‍ ദേശീയോദ്ഗ്രഥന സമിതി

ദേശീയ ഐക്യവും സാമുദായിക സൗഹാര്‍ദ്ദവും കൂടുതല്‍ ശക്തിപ്പെടുത്തുവാന്‍ വേണ്ടി ദേശീയതലത്തില്‍ ഇപ്പോള്‍ നിലവിലുളള ദേശീയോദ്ഗ്രഥന സമിതിയുടെ രീതിയില്‍ സംസ്ഥാനതലത്തിലും ഒരു സമിതി രൂപീകരിക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളോട് ഈ സഭ അഭ്യര്‍ത്ഥിക്കുന്നു.

80.

7.11.1986

ശ്രീ. കെ. രാഘവന്‍ മാസ്റ്റര്‍

സംസ്ഥാന പദ്ധതികള്‍ക്ക് വൈദ്യുതി കണക്ഷന്‍

നമ്മുടെ സംസ്ഥാനത്തെ പുതിയ ആശുപത്രി കെട്ടിടങ്ങള്‍, കുഴല്‍ കിണറുകള്‍, ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍, പട്ടികജാതി-പട്ടികവര്‍ഗ്ഗ കോളനികള്‍, സെല്‍ഫ് എംപ്ലോയ്മെന്റ് പദ്ധതിയുടെ പരിധിയില്‍ പെടുന്ന വൈദ്യുതി ആവശ്യമായി വരുന്ന സ്കീമുകള്‍ എന്നിവയ്ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനാവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ഈ സഭ ആവശ്യപ്പെടുന്നു.

81.

14.11.1986

ശ്രീ. ജി. കാര്‍ത്തികേയന്‍

കായികവികസനത്തിന് സമഗ്രമായ സ്പോര്‍ട്സ് വികസന പദ്ധതി

ഡല്‍ഹി, ലോസ് ഏഞ്ചല്‍സ്, ജക്കാര്‍ത്ത, സോള്‍ എന്നീ സ്ഥലങ്ങളില്‍ നടന്ന അന്താരാഷ്ട്ര കായിക മല്‍സരങ്ങളില്‍ ഭാരതത്തിന്റെ അഭിമാനത്തെ കാത്തുസൂക്ഷിച്ച മികച്ച പ്രകടനം കാഴ്ചവയ്ക്കുവാന്‍ കേരളത്തിലെ കായിക താരങ്ങള്‍ക്ക് മാത്രമേ കഴിഞ്ഞിട്ടുളളൂവെന്നും കേരളത്തിലെ സ്പോര്‍ട്ല് പരിശീലന സൗകര്യങ്ങള്‍ തീരെ അപര്യാപ്തവും പരിമിതവുമാണ് എന്നും പുത്തന്‍ പ്രതിഭകളെ കണ്ടു പിടിച്ച് കായികതാരങ്ങള്‍ക്കാവശ്യമായ അന്താരാഷ്ട്ര നിലവാരമുളള അത്യാധുനിക പരിശീലന സൗകര്യങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ട് എന്നും ഉളള കാര്യങ്ങള്‍ പരിഗണിച്ച് സമഗ്രമായ ഒരു സ്പോര്‍ട്സ് വികസന പദ്ധതി ആവിഷ്ക്കരിക്കണമെന്ന് കേരള സര്‍ക്കാരിനോടും ഇതിന് സാമ്പത്തിക സഹായങ്ങള്‍ നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോടും ഈ സഭ ആവശ്യപ്പെടുന്നു

എട്ടാം കേരളനിയമസഭ

 

82.

12.6.1987

ഡോ. കെ. സി. ജോസഫ്

വരള്‍ച്ചമൂലം കൃഷി നശിച്ച കര്‍ഷകര്‍ക്ക് ധനസഹായം

ഈ വര്‍ഷം ഉണ്ടായ കടുത്ത വരള്‍ച്ച മൂലം കൃഷി നശിച്ച കര്‍ഷകര്‍ക്ക് കൃഷിനാശം മൂലമുണ്ടായ നഷ്ടം നികത്തുന്നതിനു അര്‍ഹമായ സാമ്പത്തിക സഹായം നല്‍കണമെന്നും സഹകരണ സ്ഥാപനങ്ങളില്‍ നിന്നും ഗവണ്‍മെന്റില്‍ നിന്നും കൃഷിയാവശ്യ ത്തിനെടുത്തിട്ടുളള വായ്പകളില്‍ മേലുളള ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും ഈ സഭ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളോടും ഇതിനായി ഉദാരമായ സാമ്പത്തിക സഹായം നല്‍കണമെന്ന് കേന്ദ്ര ഗവണ്‍മെന്റിനോടും അഭ്യര്‍ത്ഥിക്കുന്നു.

83.

17.7.1987

ശ്രീ. ഒ. ഭരതന്‍

കേന്ദ്രമൂലധന നിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുക

സംസ്ഥാനത്തെ കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളിലെ മൂലധന നിക്ഷേപം കഴിഞ്ഞ ഒരു ദശകത്തിലേറെ കാലമായി അനുക്രമം കുറഞ്ഞു കുറഞ്ഞു വരുന്നത് കേരളത്തിന്റെ വ്യവസായവല്‍ക്കരണത്തെയും തൊഴില്‍ സാധ്യതകളേയും സമഗ്രമായ പുരോഗതിയേയും ദോഷകരമായി ബാധിച്ചിരിക്കുന്ന വസ്തുത കണക്കിലെടുത്ത് കേരളത്തിലേക്ക് കൂടുതല്‍ മുതല്‍ മുടക്കണമെന്ന് ഈ സഭ കേന്ദ്ര ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിക്കുന്നു.

84

17.7.1987

ശ്രീ.  ആര്‍. ഉണ്ണിക്കൃഷ്ണപിളള

എഫ്.സി.ഐ.യില്‍ നിന്നും ധാന്യങ്ങള്‍ അനുവദിക്കാന്‍ നടപടി സ്വീകരിക്കുക

കേരളത്തിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുളള നടപടികളുടെ ഭാഗമായി  ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്‍ഡ്യയുടെ അധീനതയിലുളള ഭക്ഷ്യ ധാന്യ കരുതല്‍ സ്റ്റോക്കില്‍ നിന്നും പത്തു കോടി രൂപയുടെ ധാന്യങ്ങള്‍ അനുവദിക്കണമെന്ന് ഈ സഭ കേന്ദ്ര ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിക്കുന്നു.

85

17.7.1987

പ്രൊഫ. എം. കെ. സാനു

താപവൈദ്യുത നിലയങ്ങള്‍

കേരളത്തിലെ വിദ്യുച്ഛക്തിക്ഷാമം പരിഹരി ക്കാനും, വ്യവസായവല്‍ക്കരണം ത്വരിത- പ്പെടുത്താനും സഹായകമായി സംസ്ഥാനത്തെ മൂന്നിടങ്ങളില്‍ താപവൈദ്യുത നിലയങ്ങള്‍ സ്ഥാപിക്കാന്‍ അടിയന്തിരമായി അനുവാദവും സാങ്കേതികവും സാമ്പത്തികവുമായ സഹായവും നല്‍കണമെന്ന് ഈ സഭ കേന്ദ്ര ഗവണ്‍മെന്റിനോട് ആവശ്യപ്പെടുന്നു.

86.

14.8.1987

ശ്രീ. ഗോപി കോട്ടമുറിക്കല്‍

തൊഴില്‍ മൗലികാവകാശമാക്കാന്‍ നടപടി സ്വീകരിക്കുക

തൊഴില്‍ ലഭിക്കാനുളള അവകാശം മൗലികാവകാശമായി അംഗീകരിക്കാന്‍ ആവശ്യമായ നിയമനടപടി സ്വീകരിക്കണ മെന്ന് ഈ സഭ കേന്ദ്ര ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിക്കുന്നു.

87.

20.11.1987

ശ്രീ. എസ്. ശര്‍മ്മ

മലബാര്‍ മേഖലയിലെ റെയില്‍വേ വികസനം

തലശ്ശേരി-മൈസൂര്‍ റെയില്‍വേ ലൈനിന്റെ നിര്‍മ്മാണത്തിനും തൃശ്ശൂര്‍-ഗുരുവായൂര്‍ റെയില്‍വേ ലൈന്‍ കുറ്റിപ്പുറം വരെ നീട്ടുന്നതിനും നിലമ്പൂര്‍-ചാമരാജ് നഗര്‍ റെയില്‍വേ ലൈനിനു വേണ്ടി സര്‍വ്വേ നടത്തുന്നതിനും കേരളത്തിലെ തീവണ്ടി പാതകളെല്ലാം ഇരട്ടിപ്പിക്കുന്നതിനും നിര്‍ത്തിവയ്ക്കപ്പെട്ട മംഗളാ എക്സ്പ്രസ്സ്, ഹിമസാഗര്‍ എക്സ്പ്രസ്സ് എന്നീ തീവണ്ടികള്‍ പുനരാരംഭിക്കുന്നതിനും മലബാര്‍ പ്രദേശത്ത് കൂടുതല്‍  തീവണ്ടികള്‍ ഓടിക്കുന്നതിനും അടിയന്തിരനടപടികള്‍ സ്വീകരിക്കണമെന്ന് ഈ സഭ കേന്ദ്ര ഗവണ്‍മെന്റിനോട് ആവശ്യപ്പെടുന്നു.

88.

20.11.1987

ശ്രീ. എ. എം. പരമന്‍

കേന്ദ്രസര്‍ക്കാരിലേക്കുളള തിരിച്ചടവിന് മോറട്ടോറിയം

കേരളം ഇന്നനുഭവിക്കുന്ന കടുത്ത വരള്‍ച്ചയും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയും കണക്കിലെടുത്ത് സംസ്ഥാന ഗവണ്‍മെന്റ് കേന്ദ്ര സര്‍ക്കാരിലേക്ക് അടച്ചു തീര്‍ക്കാന്‍ ബാക്കിയുളള സംഖ്യയ്ക്കും പലിശയ്ക്കും മോറട്ടോറിയം പ്രഖ്യാപിക്കണമെന്ന് ഈ സഭ കേന്ദ്ര ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിക്കുന്നു.

89.

27.11.1987

ശ്രീ. പി. കെ. കുഞ്ഞാലിക്കുട്ടി

മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് തുറക്കാന്‍ നടപടി

മലബാര്‍ പ്രദേശത്തെ ഏറ്റവും വലിയ വ്യവസായശാലയായ മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ്, മുന്‍ ഗവണ്‍മെന്റ് നിരവധി കൂടിയാലോചന നടത്തിയെങ്കിലും തുറന്നു പ്രവര്‍ത്തിക്കുവാന്‍ കഴിയാതെ കഴിഞ്ഞ രണ്ടര വര്‍ഷമായി പൂട്ടിക്കിടക്കുന്നതു മൂലം ആയിരക്കണക്കിന് തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയിലായതിനാല്‍ ഈ കമ്പനി ഏറ്റെടുക്കുവാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ഗവണ്‍മെന്റിനോട് ഈ സഭ അഭ്യര്‍ത്ഥിക്കുന്നു.

 

90.

22.4.1988

ശ്രീ. നിക്കോളസ് റോഡ്രിഗ്സ്

തൊഴില്ലില്ലായ്മ പരിഹരിക്കാന്‍ നടപടി

തൊഴിലില്ലായ്മ അതിരൂക്ഷമായി വളര്‍ന്നുകൊണ്ടിരിക്കുന്ന ഭാരതത്തില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര്‍ രജിസ്റ്റര്‍ ചെയ്ത തൊഴില്‍രഹിതരുടെ എണ്ണം 1987 ജനുവരിയിലെ കണക്കനുസരിച്ച് 305 ലക്ഷവും വിവിധ അനൗദ്യോഗിക ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 10 കോടിയിലധികവുമാണെന്ന വസ്തുത പരിഗണിച്ച് വര്‍ദ്ധിച്ചു വരുന്ന തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണാന്‍ അടിയന്തിരനടപടികള്‍ സ്വീകരിക്കണമെന്നും തൊഴിലില്ലാത്തവര്‍ക്ക് തൊഴില്‍ ലഭിക്കുന്നതു വരെ തൊഴിലില്ലായ്മ വേതനം നല്‍കുക എന്നത്  ദേശീയ നയമായി അംഗീകരിക്കണമെന്നും ഈ സഭ കേന്ദ്ര ഗവണ്‍മന്റിനോട് അഭ്യര്‍ത്ഥിക്കുന്നു.

91.

24.6.1988

ശ്രീ. ബി. രാഘവന്‍

ദോഷകരമായ ഇറക്കുമതി നയം

സ്വാഭാവിക റബ്ബര്‍, റബ്ബര്‍ ഉല്‍പ്പന്നങ്ങള്‍, കയര്‍, കയറുല്‍പ്പന്നങ്ങള്‍, കയര്‍ യന്ത്രങ്ങള്‍, കൊപ്ര, വെളിച്ചെണ്ണ തുടങ്ങിയവ ഇറക്കുമതി ചെയ്യാനുളള കേന്ദ്ര ഗവണ്‍മെന്റിന്റെ നയം സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കുകയും കാര്‍ഷിക മേഖലയെ താറുമാറാക്കുകയും ചെയ്യുമെന്നതു കൊണ്ട് പ്രസ്തുത ഇറക്കുമതി നയം തിരുത്തണമെന്ന് ഈ സഭ കേന്ദ്രഗവണ്‍മെന്റിനോട് ആവശ്യപ്പെടുന്നു.

92.

8.7.1988

ശ്രീ. ഗോപി കോട്ടമുറിക്കല്‍

റേഷന്‍വിഹിതം വര്‍ദ്ധിപ്പിക്കാന്‍ നടപടി

കേരളത്തിനു നല്‍കുന്ന അരിയുടെ പ്രതിമാസ അലോട്ട്മെന്റ് 220 ഗ്രാം വച്ച് കൊടുക്കാന്‍ ആവശ്യമായ 160,000 ടണ്ണുും , ഓണക്കാലത്ത് മുന്‍വര്‍ഷങ്ങളിലെപ്പോലെ ഒരു സ്പെഷ്യല്‍ അലോട്ട്മെന്റും അനുവദിക്കണമെന്ന് ഈ സഭ കേന്ദ്ര ഗവണ്‍മെന്റിനോട് ഐകകണ്ഠ്യേന അഭ്യര്‍ത്ഥിക്കുന്നു.

93.

8.7.1988

ശ്രീ. സി.പി. നാരായണന്‍

ഊര്‍ജ്ജിത ഭക്ഷ്യോല്‍പ്പാദന പദ്ധതി

ഭക്ഷ്യോല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്കു സഹായം നല്‍കുന്നതിനുളള കേന്ദ്രഗവണ്‍മെന്റിന്റെ ഊര്‍ജ്ജിത ഭക്ഷ്യോല്‍പാദന പദ്ധതിയിലും പത്തുലക്ഷം കുഴല്‍ക്കിണറുകളും പമ്പു സെറ്റുകളും നല്‍കുന്നതിനുളള കേന്ദ്ര ഗവണ്‍മെന്റിന്റെ പരിപാടിയിലും കേരളത്തെ ഉള്‍പ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

94.

22.7.1988

ശ്രീ. ഇ. അഹമ്മദ്

കോഴിക്കോട് വിമാനത്താവള വികസനം

ദക്ഷിണേന്ത്യയിലെ വിമാനത്താവളങ്ങളില്‍ വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്ന കോഴിക്കോട് വിമാനത്താവളത്തില്‍ എയര്‍ബസ് പോലെയുളള വിമാനങ്ങള്‍ ഇറക്കാനുളള സാങ്കേതിക സൗകര്യങ്ങള്‍ അടിയന്തിരമായി ഏര്‍പ്പെടുത്തണമെന്നും മദ്രാസ്, ബാംഗ്ളൂര്‍, മംഗലാപുരം, കൊച്ചി, തിരുവനന്തപുരം, കോയമ്പത്തൂര്‍ എന്നീ വിമാനത്താവളങ്ങളെ കോഴിക്കോട് വിമാനത്താവളവുമായി ബന്ധിപ്പിച്ച് ഇന്‍ഡ്യന്‍ എയര്‍ലൈന്‍സ്, വായുദൂത് വിമാന സര്‍വ്വീസ്, ഏര്‍പ്പെടുത്തണമെന്നും, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുളള വലിയൊരു വിഭാഗം യാത്രക്കാര്‍ ഇന്ന് അനുഭവിക്കുന്ന പ്രയാസങ്ങള്‍ കണക്കിലെടുത്തുകൊണ്ട് കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് എയര്‍ ഇന്‍ഡ്യാ വിമാനസര്‍വ്വീസ് ആരംഭിക്കണമെന്നും ഈ സഭ കേന്ദ്രഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിക്കുന്നു.

95.

16.6.1989

പ്രൊഫ. എം. കെ. സാനു

ജവഹര്‍ റോസ്ഗാര്‍ യോജന

എന്‍.ആര്‍.ഇ.പി, ആര്‍. എല്‍.ഇ.ജി.പി. എന്നീ പദ്ധതികള്‍ സംയോജിപ്പിച്ചുകൊണ്ട് കേന്ദ്ര ഗവണ്‍മെന്റ് പുതുയതായി ആവിഷ്കരിച്ചിട്ടുളള ജവഹര്‍ റോസ്ഗാര്‍ യോജന എന്ന പദ്ധതിയില്‍ കേരളത്തിനു അനുവദിച്ച തുക സംസ്ഥാനത്തിന് ലഭിക്കേണ്ട യഥാര്‍ത്ഥ വിഹിതത്തില്‍ നിന്നും വളരെ കുറവാകത്തക്കവണ്ണം അനുവര്‍ത്തിച്ചിട്ടുളള സമീപനത്തില്‍ നിന്നും കേന്ദ്രഗവണ്‍മെന്റ് പിന്മാറണമെന്നും പദ്ധതിപ്രകാരം കേരളത്തിനര്‍ഹമായ മുഴുവന്‍ തുകയും ലഭ്യമാക്കണമെന്നും ഈ സഭ ഏകകണ്ഠമായി കേന്ദ്ര ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിക്കുന്നു.

96.

23.6.1989

ശ്രീ. സത്യന്‍ മൊകേരി

നാളികേരത്തിന് താങ്ങുവില

നാളികേരത്തിന്റെയും കൊപ്രയുടെയും വിലയിടിവു മൂലം ദുരിതമനുഭവിക്കുന്ന മുപ്പതു ലക്ഷത്തോളം വരുന്ന കേരളത്തിലെ കേരകര്‍ഷകര്‍ക്ക് ഭീമമായ നഷ്ടം ഉണ്ടാകാത്ത തരത്തില്‍ അവയ്ക്ക് താങ്ങുവില പ്രഖ്യാപിക്കണമെന്ന് 1989 ജനുവരി 4-നു സംസ്ഥാന ഗവണ്‍മെന്റ് കേന്ദ്രഗവണ്‍മെന്റി നോടഭ്യര്‍ത്ഥിച്ചതനുസരിച്ച് അവയ്ക്ക്  താങ്ങുവില പ്രഖ്യാപിക്കാമെന്ന് കേന്ദ്ര കൃഷിമന്ത്രി നല്‍കിയ ഉറപ്പ് നാളിതുവരെ പാലിക്കാത്തതില്‍ ഈ സഭ ഉല്‍ക്കണ്ഠ പ്രകടിപ്പിക്കുകയും അവയ്ക്ക് അടിയന്തിരമായി താങ്ങുവില പ്രഖ്യാപിക്കണമെന്ന് കേന്ദ്ര ഗവണ്‍മെന്റി നോടഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.

97.

7.7.1989

ശ്രീ. പി. രവീന്ദ്രന്‍

അച്ചടിക്കടലാസ് ന്യായവിലയ്ക്ക് ലഭ്യമാക്കാന്‍ നടപടി

ആഭ്യന്തരമായി ഉല്പാദിപ്പിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ കടലാസിന്റെ വിലയിലടുത്ത കാലത്തുണ്ടായിട്ടുളള ഗണ്യമായ വര്‍ദ്ധനവുമൂലം പത്രക്കടലാസിനും മറ്റ് അച്ചടി ക്കടലാസിനുമുണ്ടായിട്ടുളള അമിതമായ വില വര്‍ദ്ധനവ് പത്രവ്യവസായത്തേയും പുസ്തകപ്രസിദ്ധീകരണ വ്യവസായത്തേയും ഒരു പ്രതിസന്ധിയിലെത്തിച്ചിരിക്കുന്നതിനാലും സാക്ഷരതയിലും വിദ്യാഭ്യാസത്തിലും മുന്നിട്ടു നില്‍ക്കുന്ന കേരളത്തിന്റെ സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളില്‍ ഈ പ്രതിസന്ധി വിനാശകരമായ ഫലങ്ങളുളവാക്കുമെ ന്നതിനാലും ഇക്കാര്യത്തില്‍ കേന്ദ്രഗവണ്‍മെന്റ്  ഉടനടി ഇടപെടണമെന്നും ന്യായവിലയ്ക്ക് ആവശ്യമായ അളവില്‍ അച്ചടിക്കടലാസ് ലഭ്യമാക്കാനുളള നടപടികള്‍ സ്വീകരി ക്കണമെന്നും ഈ സഭ കേന്ദ്ര ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിക്കുന്നു.

98.

4.8.1989

ശ്രീ. കെ. ജെ. തോമസ്

ദുരിതാശ്വാസനടപടികള്‍ക്ക് കേന്ദ്രസഹായം

ഈ വര്‍ഷത്തെ അതിരൂക്ഷമായ പേമാരിയും ഉരുള്‍പൊട്ടലും കൊടുങ്കാറ്റും വെളളപ്പൊക്കവും മൂലം സംസ്ഥാനത്ത് എഴുപതില്‍ അധികം പേര്‍ മരണമടയുകയും നിരവധിപേര്‍ക്ക് പരിക്കുപറ്റുകയും ആയിരക്കണക്കിന് വീടുകളും സ്ഥാപനങ്ങളും തകര്‍ന്ന് തരിപ്പണമാകുകയും കാര്‍ഷികമേഖല ആകെ നശിക്കുകയും ചെയ്തതു വഴി പ്രാഥമിക കണക്കനുസരിച്ച് തന്നെ 520 കോടി രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായിരിക്കു കയാല്‍ അടിയന്തിര ദുരിതാശ്വാസ നടപടികള്‍ സ്വീകരിക്കുന്നതിനായി സംസ്ഥാന ഗവണ്‍മെന്റ് ആവശ്യപ്പെട്ട 349.84 കോടി രൂപ അനുവദിക്കണമെന്നും മുന്‍കൂറായി 100 കോടി രൂപ ഉടന്‍ ലഭ്യമാക്കണമെന്നും ഈ സഭ ഏകകണ്ഠമായി കേന്ദ്ര ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിക്കുന്നു.

99.

9.6.1990

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

കേന്ദ്രനിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ നടപടി

കേരള സംസ്ഥാനത്തിന്റെ വ്യവസായ വല്‍ക്കരണത്തിന്റെ ഭാഗമായി കേരളത്തിലെ കേന്ദ്ര നിക്ഷേപം അര്‍ഹമായ തോതില്‍ വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടി കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളില്‍ നടത്തേണ്ട നിക്ഷേപം സംബന്ധിച്ച് സംസ്ഥാന ഗവണ്‍മെന്റ് കേന്ദ്രഗവണ്‍മെന്റിനോട് ശിപാര്‍ശ ചെയ്തിരിക്കുന്ന പദ്ധതികള്‍ എട്ടാം പദ്ധതിയില്‍ തന്നെ ഉള്‍പ്പെടുത്തണമെന്നും സംസ്ഥാനത്തിന്റെ വ്യവസായ വികസനത്തിനും പുരോഗതിക്കും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ഈ സഭ കേന്ദ്ര ഗവണ്‍മെന്റിനോട് ആവശ്യപ്പെടുന്നു.

100.

8.6.1990

ശ്രീമതി ജെ. മേഴ്സിക്കുട്ടി അമ്മ

വൈദ്യുത പദ്ധതികള്‍ക്ക് കേന്ദ്രാനുമതി ലഭ്യമാക്കാന്‍ നടപടി

കേരളത്തിന്റെ വൈദ്യുതി ലഭ്യത ഇപ്പോള്‍ അപര്യാപ്തമായിരിക്കുകയും 1994-95 ആകുമ്പോഴേയ്ക്കും കടുത്ത വൈദ്യുതിക്ഷാമം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കേരളം കേന്ദ്ര ഗവണ്‍മെന്റിന് സമര്‍പ്പിച്ചിട്ടുളള പൂയംകുട്ടി, കുരിയാര്‍കുട്ടി, കാരപ്പാറ, ആതിരപ്പള്ളി തുടങ്ങിയ ജലവൈദ്യുത പദ്ധതികള്‍ക്കും, തൃക്കരിപ്പൂര്‍ കോള്‍ തെര്‍മല്‍ പ്രോജക്ട്, വൈപ്പിന്‍ നാച്വറല്‍ ഗ്യാസ് പ്രോജക്ട് എന്നിവയ്ക്കും അനുമതി നല്‍കണമെന്നും വൈദ്യുതി പ്രശ്നത്തില്‍ അടിയന്തിര പരിഹാരം ഉണ്ടാക്കുവാന്‍ ബ്രഹ്മപുരം, വടകര, കാസര്‍കോട് എന്നീ ഡീസല്‍ എല്‍.എസ്.എച്ച്.എസ്. പ്രോജക്ടുകള്‍ ഉടനടി നടപ്പില്‍ വരുത്തണമെന്നും ഈ സഭ കേന്ദ്ര ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിക്കുന്നു.

101.

15.6.1990

ശ്രീ. എ. കണാരന്‍

നാളികേരത്തെ എണ്ണക്കുരുവായി പ്രഖ്യാപിക്കുവാന്‍ നടപടി

നാളികേരം എണ്ണക്കുരുവായി പ്രഖ്യാപി ക്കണമെന്നും കൊപ്രയുടെ താങ്ങു വില ക്വിന്റലിന് 1600 രൂപ അപര്യാപ്തമാകയാല്‍ അത് വര്‍ദ്ധിപ്പിക്കണമെന്നും ഈ സഭ കേന്ദ്രഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിക്കുന്നു.

102.

22.6.1990

ശ്രീ. കൃഷ്ണന്‍ കണിയാംപറമ്പില്‍

തൊഴില്‍ മൗലികാവകാശമാക്കാന്‍ നടപടി

തൊഴിലവകാശം മൗലികാവകാശമാക്കി ഭരണഘടനയില്‍ ഉള്‍പ്പെടുത്തുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ഈ സഭ കേന്ദ്രഗവണ്‍മെന്റിനോട് ആവശ്യപ്പെടുന്നു.

103.

22.6.1990

ശ്രീ. കോലിയക്കോട് എന്‍.

കൃഷ്ണന്‍ നായര്‍

കേരളത്തിന്റെ വിദേശനാണ്യ വരുമാനം

കയറ്റുമതി രംഗത്ത് കേരളം വഹിക്കുന്ന സുപ്രധാനമായ പങ്ക് കണക്കിലെടുത്ത് കയറ്റുമതിക്കാസ്പദമായ കാര്‍ഷിക വ്യാവസായിക മേഖലയുടെ വികസനത്തിന് വിദേശ നാണ്യ വരുമാനത്തിന്റെ അര്‍ഹമായ വിഹിതം ഈ സംസ്ഥാനത്തിന് ലഭ്യമാക്കണമെന്ന് ഈ സഭ കേന്ദ്ര ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിക്കുന്നു.

104.

22.6.1990

ശ്രീ. എം. വിജയകുമാര്‍

സ്പെഷ്യല്‍ റിഫ്രാക്ടറീസ് ആരംഭിക്കാന്‍ നടപടി

ആയിരം പേര്‍ക്ക് നേരിട്ടും അതിലേറെ പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കുവാന്‍ സാദ്ധ്യതയുളള സ്പെഷ്യല്‍ റിഫ്രാക്ടറീസ് ആരംഭിക്കുന്നതിന് സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്‍ഡ്യയെക്കൊണ്ട് ഷെയര്‍ എടുപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വകരിക്കണമെന്ന് ഈ സഭ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.

105.

29.6.1990

ശ്രീ. സി. പി. നാരായണന്‍

പരമ്പരാഗത വ്യവസായങ്ങള്‍ക്ക് ഏകീകൃത മിനിമം വേതനം

കശുവണ്ടി, ബീഡി, കൈത്തറി, ഓട് എന്നീ പരമ്പരാഗത വ്യവസായങ്ങള്‍ക്ക് ശാസ്ത്രീയമായ അടിസ്ഥാനത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒരു ഏകീകൃത മിനിമം വേതനം ഒരു നിശ്ചിത സമയ പരിധിക്കുള്ളില്‍ നടപ്പിലാക്കണമെന്ന് ഈ സഭ കേന്ദ്ര ഗവണ്‍മെന്റിനോട് ആവശ്യപ്പെടുന്നു.

 

 

106.

20.07.199‌0

ശ്രീ. കെ. ജെ. തോമസ്

ടൂറിസം കേന്ദ്രങ്ങളിലെ കേന്ദ്ര മുതല്‍മുടക്ക് വര്‍ദ്ധിപ്പിക്കാന്‍ നടപടി

നിത്യഹരിതവനങ്ങള്‍, വന്യമൃഗസംരക്ഷണ കേന്ദ്രങ്ങള്‍, അതിവിശാലമായ കടലോരങ്ങള്‍, കായലുകള്‍, നദികള്‍, വെള്ളച്ചാട്ടങ്ങള്‍, മലനിരകള്‍, ചരിത്ര സ്മൃതി ഉറങ്ങുന്ന സ്മാരക കേന്ദ്രങ്ങള്‍ തുടങ്ങിയവ കൊണ്ട് അനുഗ്രഹീതമായതും രാജ്യത്തിനകത്തും പുറത്തും ഉള്ള വിനോദസഞ്ചാരികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചു കൊണ്ടിരിക്കുന്നതും ആയ കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സാധ്യതകള്‍ വികസിപ്പിക്കുന്നതിനും ഈ രംഗത്തെ കേന്ദ്ര മുതല്‍മുടക്ക് വര്‍ദ്ധിപ്പിക്കണമെന്ന് ഈ സഭ ഏകകണ്ഠമായി കേന്ദ്ര ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിക്കുന്നു.

107.

28.12.1990

ശ്രീ. വി. കേശവന്‍

റേഷനരിവിഹിതം വര്‍ദ്ധിപ്പിക്കാന്‍ നടപടി

കേരളത്തിന് വി. പി. സിംഗ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന ഒരു ലക്ഷത്തി നാല്‍പത്തയ്യായിരം ടണ്‍ റേഷനരി വിഹിതം ഉടനടി പുനഃസ്ഥാപിക്കണമെന്നും സംസ്ഥാന നിയമസഭ 1988 ജൂലായ് 8‌-ാംതീയതി ഏകകണ്ഠമായി പാസ്സാക്കിയിട്ടുള്ള പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ റേഷന്‍ വിഹിതം ഒരു ലക്ഷത്തി അറുപതിനായിരം ടണ്‍ ആയി വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ഈ സഭ കേന്ദ്രഗവണ്‍മെന്റിനോട് ആവശ്യപ്പെടുന്നു.

108.

8.3.1991

ശ്രീമതി ലീലാ ദാമോദര മേനോന്‍

ഗള്‍ഫ് യുദ്ധം മൂലമുണ്ടായ പ്രവാസികളുടെ പ്രശ്നങ്ങള്‍

ഗള്‍ഫ് പ്രദേശത്തുണ്ടായ യുദ്ധത്തെ തുടര്‍ന്ന് അവിടെ നിന്ന് ജോലി ഉപേക്ഷിച്ചു പോരുവാന്‍ നിര്‍ബന്ധിതരായ കേരളീയര്‍ക്ക് തിരിച്ചുപോകുന്നതിനായി പാസ്പോര്‍ട്ട് സംബന്ധിച്ചുണ്ടായിട്ടുള്ള അനിശ്ചിതത്വം ഒഴിവാക്കുന്നതിനുവേണ്ട അടിയന്തിര നടപടി സ്വീകരിക്കണമെന്നും അര്‍ഹരായവര്‍ക്ക് തിരിച്ചുപോകുവാന്‍ വേണ്ട സാമ്പത്തിക സഹായം നല്‍കണമെന്നും തിരിച്ചു പോകുവാന്‍ ആഗ്രഹമില്ലാത്തവരുടെ പുനരധിവാസത്തിന് ഉടനടി നടപടി കൈക്കൊള്ളണമെന്നും ഈ സഭ കേന്ദ്ര – സംസ്ഥാന ഗവണ്‍മെന്റുകളോട് അഭ്യര്‍ത്ഥിക്കുന്നു.

 

109.

22.3.1991

ശ്രീ. സി. പി. നാരായണന്‍

ഊര്‍ജ്ജവ്യവസായമേഖല നേരിടുന്ന പ്രതിസന്ധി

സംസ്ഥാനത്തെ ഊര്‍ജ്ജ വ്യവസായ മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ ദക്ഷിണ ഗ്യാസ് ഗ്രിഡ് സ്ഥാപിച്ച് ബോംബെ ഹൈയില്‍ നിന്ന് പൈപ്പുലൈന്‍ വഴി പ്രകൃതി വാതകം കേരളത്തിലെത്തിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഈ സഭ കേന്ദ്ര ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിക്കുന്നു.

110.

22.3.1991

ശ്രീ. കെ. ജെ. തോമസ്

വനഭൂമികൈവശമുളളവരുടെ പട്ടയം

1.1.1977 – നു മുന്‍പു വനഭൂമി കൈവശം വച്ച് ദേഹണ്ഡങ്ങള്‍ ചെയ്ത് അനുഭവിച്ചു പോരുന്നവര്‍ക്ക് പട്ടയം നല്‍കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം അംഗീകരിക്കണമെന്ന് ഈ സഭ കേന്ദ്ര ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിക്കുന്നു.

ഒന്‍പതാം കേരള നിയമസഭ

 

111.

13.9.1991

ശ്രീ. എ. പത്മകുമാര്‍

കേന്ദ്ര-പൊതുമേഖലാ സ്ഥാപനങ്ങളില്‍ കേന്ദ്ര നിക്ഷേപം വര്‍ദ്ധിപ്പിക്കുക

സംസ്ഥാനത്തെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളില്‍ കേന്ദ്ര നിക്ഷേപം കുറഞ്ഞുവരുന്നതുമൂലം സംസ്ഥാനത്തിന്റെ വ്യവസായവല്‍ക്കരണത്തെയും തൊഴില്‍ സാദ്ധ്യതയേയും ദോഷകരമായി ബാധിച്ചിരിക്കുന്ന സ്ഥിതി വിശേഷം കണക്കിലെടുത്ത് സംസ്ഥാനത്ത് കേന്ദ്ര നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഈ സഭ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളോട് അഭ്യര്‍ത്ഥിക്കുന്നു.

112.

27.9.1991

ശ്രീ. കല്ലടി മുഹമ്മദ്

പൊതുമേഖലാബാങ്കുകള്‍ സമാഹരിക്കുന്ന നിക്ഷേപം

സംസ്ഥാനത്തെ പൊതുമേഖലാ ബാങ്കുകള്‍ സംസ്ഥാനത്തു നിന്ന് ഡെപ്പോസിറ്റിനത്തില്‍ സമാഹരിക്കുന്ന കോടിക്കണക്കിന് രൂപയുടെ സിംഹഭാഗവും മറ്റു സംസ്ഥാനങ്ങളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നതുകൊണ്ട് സംസ്ഥാനത്തെ വ്യവസായ സംരംഭകര്‍ക്ക് ആവശ്യമായ മൂലധനം ലഭിക്കാതെ കേരളത്തിന്റെ വ്യവസായവല്‍ക്കരണത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രശ്നത്തിന് ഉടനടി ഒരു പരിഹാരം കാണണമെന്ന് ഈ സഭ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിക്കുന്നു.

113.

27.9.1991

ശ്രീ. തച്ചടി പ്രഭാകരന്‍

കായംകുളം താപവൈദ്യുത നിലയം

കേരളത്തിലെ ജനങ്ങളുടെ ചിരകാലാഭിലാഷമായ കായംകുളത്തെ താപ വൈദ്യുതി നിലയത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കി അതിന്റെ പണി ഉടനെ ആരംഭിക്കണമെന്ന് ഈ സഭ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു.

114.

27.9.1991

ശ്രീ. പാലോട് രവി

റേഷന്‍വിഹിതം വര്‍ദ്ധിപ്പിക്കുക

സ്റ്റാറ്റ്യൂട്ടറി റേഷനിംഗ് നിലവിലുള്ള കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര പൂളില്‍ നിന്ന് പ്രതിമാസം ലഭിക്കുന്ന അരിയുടെ വിഹിതം 2,10,000 ടണ്ണായും, പാമോയിലിന്റെ വിഹിതം 10,000 ടണ്ണായും വര്‍ദ്ധിപ്പിച്ചു തരണമെന്ന് ഈ സഭ കേന്ദ്ര ഗവണ്‍മെന്റിനോട് ആവശ്യപ്പെടുന്നു.

115.

24.7.1992

ശ്രീ. എം. മുരളി

 

പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുക

വിദേശ ഇന്ത്യാക്കാരുടെ സമ്പാദ്യം വന്‍തോതില്‍ സമാഹരിച്ച് ഇന്ത്യയില്‍ നിക്ഷേപിച്ച് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് ഊന്നല്‍ നല്‍കുന്നതിന് തീവ്രശ്രമം നടക്കുന്ന ഈ സന്ദര്‍ഭത്തില്‍ വിദേശ ഇന്ത്യക്കാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി അവര്‍ക്ക് ലോകസഭാ-നിയമസഭാ തെര‍ഞ്ഞെടുപ്പുകളില്‍ വോട്ടവകാശം നല്‍കുന്നതിനും വിദേശത്തുള്ള തൊഴില്‍ മതിയാക്കി മടങ്ങിഎത്തുന്നവരെ പുനരധിവസിപ്പിക്കുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കുന്നതിനും, ഗള്‍ഫ് മേഖലയിലേക്കുള്ള എയര്‍ ഇന്ത്യയുടെ ടിക്കറ്റ് നിരക്കിനെക്കുറിച്ചുള്ള പരാതികള്‍ പരിഹരിക്കുന്നതിനും, വിദേശത്തുള്ള ഇന്ത്യാക്കാരുടെ മക്കള്‍ക്ക് സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിക്കുന്നതിന് പ്രത്യേക പരിഗണന നല്‍കുന്നതിനും വേണ്ട നടപടികള്‍ ഉടനടി സ്വീകരിക്കണമെന്ന് ഈ സഭ കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകളോട് അഭ്യര്‍ത്ഥിക്കുന്നു.

116.

24.7.1992

ശ്രീ. ഇസ്ഹാക്ക് കുരിക്കള്‍

ഇന്ത്യന്‍ എംബസികളില്‍ പ്രത്യേക സെല്‍

ലക്ഷക്കണക്കിന് മലയാളികള്‍ ജോലി ചെയ്യുന്ന ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളില്‍ മലയാളികളുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക സെല്‍ രൂപീകരിക്കണമെന്ന് ഈ സഭ കേന്ദ്ര ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിക്കുന്നു.

117.

24.7.1992

ശ്രീ. ടി. കെ. ഹംസ

അയോദ്ധ്യാ വിഷയത്തിലെ കോടതി വിധി

അയോദ്ധ്യയിലെ തര്‍ക്ക ഭൂമി പ്രശ്നത്തില്‍ കോടതി വിധി പൂര്‍ണ്ണമായും അടിയന്തിരമായും നടപ്പിലാക്കണമെന്ന് ഈ സഭ കേന്ദ്ര ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിക്കുന്നു.

118.

29.1.1993

ശ്രീ. കെ. കെ. അബു

ലോകബാങ്ക് സഹായ പദ്ധതി

അനിതരസാധാരണമായ പ്രകൃതിക്ഷോഭം മൂലം അടുത്തടുത്തുണ്ടായ രണ്ട് വെള്ളപ്പൊക്കം കാരണം വളരെയധികം ദുരിതങ്ങളും, കെടുതികളും, യാതനകളും, നാശനഷ്ടങ്ങളും, ജീവഹാനിയും അനുഭവിക്കേണ്ടി വന്നതുകൊണ്ട് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഉണ്ടായ തിരിച്ചടിയ്ക്ക് പരിഹാരം കാണുന്നതിനായി കേരളം സമര്‍പ്പിക്കുന്ന ലോകബാങ്ക് സഹായപദ്ധതി പൂര്‍ണ്ണമായും അംഗീകരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഈ സഭ കേന്ദ്രഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിക്കുന്നു.

119.

9.7.1993

ശ്രീ. ഇ. പി. ജയരാജന്‍

ദക്ഷിണമേഖല ഗ്യാസ് ഗ്രിഡ് പദ്ധതി

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേയ്ക്ക് ഗ്യാസ് നല്‍കുന്നതിനായി പുതിയ ഗ്യാസ് പൈപ്പുലൈന്‍ സ്ഥാപിക്കുവാന്‍ സന്നദ്ധമായതുപോലെ കേന്ദ്ര ഗവണ്‍മെന്റ് തത്വത്തില്‍ അംഗീകരിച്ചിട്ടുള്ള ദക്ഷിണമേഖലാ ഗ്യാസ് ഗ്രിഡ് പദ്ധതി നടപ്പിലാക്കുന്നതിനായി അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ഈ സഭ കേന്ദ്ര ഗവണ്‍മെന്റി നോടഭ്യര്‍ത്ഥിക്കുന്നു.

 

120

18.02.1994

ശ്രീ. കെ. ബാബു

 കേരളത്തിന് സെയില്‍സ് ടാക്സ് ഇനത്തില്‍ ഉണ്ടായിട്ടുള്ള റവന്യൂ നഷ്ട പരിഹാരം

1976 ‌ - ലെ കേന്ദ്ര വില്പന നികുതി ഭേദഗതി നിയമത്തെ തുടര്‍ന്ന് കേരളത്തിന് സെയില്‍സ് ടാക്സ് ഇനത്തില്‍ ഉണ്ടായിട്ടുള്ള റവന്യൂ നഷ്ടം പൂര്‍വ്വകാല പ്രാബല്യത്തോടെ നികത്തിത്തരണമെന്ന് ഈ സഭ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു.

121

8.07.1994

ശ്രീ. വി. വി. രാഘവന്‍

കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് താങ്ങുവില

നാളികേരം ഉള്‍പ്പെടെയുള്ള കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് തുടര്‍ച്ചയായി വിലയിടിവ് ഉണ്ടായിക്കൊണ്ടിരിക്കുന്നതുമൂലം ദുരിതത്തിലേക്ക് തള്ളിവിടപ്പെട്ടിരിക്കുന്ന കൃഷിക്കാരെ സംരക്ഷിക്കുന്നതിന് നാളികേരം ഉള്‍പ്പെടെയുള്ള കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് അടിയന്തിരമായ താങ്ങുവില പ്രഖ്യാപിച്ച് കാര്‍ഷിക മേഖലയെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ഈ സഭ ഏകകണ്ഠമായി കേന്ദ്ര ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിക്കുന്നു.

122

22.7.1994

ശ്രീ. സി. എഫ്. തോമസ്

എം.സി. റോഡുകള്‍ എന്‍.എച്ച്. ആയി ഉയര്‍ത്തുക

കേരളത്തിലെ പ്രധാനപ്പെട്ട പല പട്ടണങ്ങളേയും ബന്ധിപ്പിക്കുന്ന മെയിന്‍ സെന്‍ട്രല്‍ റോഡ് നാഷണല്‍ ഹൈവേ ആയി ഉയര്‍ത്തണമെന്ന് ഈ സഭ കേന്ദ്ര ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിക്കുന്നു.

പത്താം കേരള നിയമസഭ

 

123

4.4.1997

ശ്രീ. പി. രാഘവന്‍

വൈദ്യുതി പ്രതിസന്ധി

സംസ്ഥാനം നേരിടുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രാനുമതിയ്ക്കായി സമര്‍പ്പിച്ചിട്ടുള്ള വൈദ്യുത പദ്ധതികള്‍ക്ക് എത്രയും പെട്ടെന്ന് അനുമതി നല്‍കണമെന്ന് ഈ സഭ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.

124

4.4.1997

ശ്രീ. എം. നാരായണന്‍

(കുഴല്‍മന്ദം)

റെയില്‍വേ വികസനത്തിലെ കേന്ദ്ര അവഗണന അവസാനിപ്പിക്കുക

റെയില്‍വേ വികസന കാര്യത്തില്‍ കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും റെയില്‍പ്പാത ഇരട്ടിപ്പിക്കല്‍ ഉള്‍പ്പെടെ ഇന്നു നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യമായ തുക അനുവദിക്കണമെന്നും ഈ സഭ ഏകകണ്ഠമായി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.

125

19.12.1997

ശ്രീ. കടകംപള്ളി സുരേന്ദ്രന്‍

പൊതുമേഖലാ സ്ഥാപനങ്ങള്‍ നേരിടുന്ന പ്രതിസന്ധി

നടപ്പുവര്‍ഷം ഇറക്കുമതി ചുങ്കം 131 ശതമാനത്തില്‍ നിന്ന് 40 ശതമാനമായി കുറച്ചതുമൂലം സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ പ്രസ്തുത നടപടി പുനഃപരിശോധിക്കണമെന്ന് ഈ സഭ ഏകകണ്ഠമായി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.

126

19.12.1997

ശ്രീ. കെ. സി. ജോസഫ്

റബ്ബറിന്റെ വിലത്തകര്‍ച്ച നേരിടാന്‍ നടപടി സ്വീകരിക്കുക

കേരള നിയമസഭ ഏകകണ്ഠമായി ആവശ്യപ്പെട്ട പ്രകാരം റബ്ബറിന് കിലോഗ്രാമിന് 55 രൂപ തറ വില നിശ്ചയിക്കുവാനോ എസ്‍.റ്റി.സി മുഖേന നാല്‍പതിനായിരം ടണ്‍ റബ്ബര്‍ എങ്കിലും കയറ്റുമതി ചെയ്യാനോ ടയര്‍ ഉള്‍പ്പെടെ റബ്ബറിന്റെ എല്ലാവിധ ഇറക്കുമതിയും  ഒഴിവാക്കുവാനോ യാതൊരു നടപടിയും കേന്ദ്ര ഗവണ്‍മെന്റ് ഇതുവരെ സ്വീകരിച്ചു കാണാത്തതില്‍ ഈ സഭ അതൃപ്തി രേഖപ്പെടുത്തുകയും അനുദിനം രൂക്ഷമായ വിലത്തകര്‍ച്ച നേരിടുന്ന റബ്ബറിന്റെ വിലനിലവാരം പിടിച്ചു നിര്‍ത്തുന്നതിന് അടിയന്തരമായി മാര്‍ക്കറ്റില്‍ നിന്നും റബ്ബര്‍ സംഭരിക്കുവാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ഇതിലേയ്ക്കായി അമ്പതു കോടി രൂപയെങ്കിലും ഉടനെ നീക്കി വയ്ക്കണമെന്നും സംസ്ഥാന ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.

127

3.4.1998

ശ്രീ. ജി. സുധാകരന്‍

വൈദ്യുതപദ്ധതികള്‍ പൂര്‍ത്തീകരിക്കുക

വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ചതും യഥാസമയം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതുമായ വൈദ്യുത പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാനും, കേന്ദ്രഗവണ്‍മെന്റിന്റെ വിവിധ വകുപ്പുകളുടെ അനുമതിക്കായി കിടക്കുന്ന പദ്ധതികള്‍ക്ക് എത്രയും പെട്ടെന്ന് അനുമതി ലഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നും ഈ സഭ സംസ്ഥാന സര്‍ക്കാരിനോട് ഏകകണ്ഠമായി ആവശ്യപ്പെടുന്നു.

128

3.4.1998

ശ്രീ. ജോണ്‍ ഫെര്‍ണാണ്ടസ്

മുല്ലപ്പെരിയാര്‍ ഡാം

മുല്ലപ്പെരിയാര്‍ ഡാമിന്റെ സംഭരണശേഷി, 136 അടിയില്‍ നിന്നും 152 അടിയായി ഉയര്‍ത്തണമെന്ന തമിഴ്നാട് മുന്‍ മുഖ്യമന്ത്രി കുമാരി ജയലളിതയുടെ ആവശ്യത്തോടുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ അനുകൂല നിലപാട് കേരളത്തിലെ ജനങ്ങളെ ഉത്കണ്ഠാകുലരാക്കുന്നതും സംസ്ഥാനത്തെ പതിനായിരക്കണക്കിന് ജനങ്ങളുടെ ജീവനും സ്വത്തിനും അപകടം വരുത്തുന്നതുമാണെന്നതിനാല്‍ പ്രസ്തുത നിര്‍ദ്ദേശം യാതൊരു കാരണവശാലും സംസ്ഥാനത്തിന് സ്വീകാര്യമല്ലെന്നും, ഇക്കാര്യത്തില്‍ ഏകപക്ഷീയമായി എന്തെങ്കിലും തീരുമാനം കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളാന്‍ പാടില്ലെന്നും ഈ സഭ ഏകകണ്ഠമായി കേന്ദ്ര ഗവണ്‍മെന്റനോട് ആവശ്യപ്പെടുന്നു.

129

17.7.1998

ശ്രീ. ടി. കെ. ബാലന്‍

അയോദ്ധ്യയിലെ ക്ഷേത്ര നിര്‍മ്മാണം

അയോദ്ധ്യയിലെ തര്‍ക്കഭൂമിയില്‍ ക്ഷേത്രം പണിയാനുള്ള നീക്കം ഇന്ത്യന്‍ ഭരണഘടനാ ലംഘനവും, മതേതരത്വത്തെ ഇല്ലാതാക്കുന്നതും നീതിന്യായ പീഠങ്ങളോടുള്ള വെല്ലുവിളിയുമാണെന്നതിനാല്‍ തര്‍ക്കഭൂമിയില്‍ ക്ഷേത്രം പണിയാനുള്ള ശ്രമങ്ങളെ ഈ സഭ ശക്തിയായി അപലപിക്കുകയും, പ്രസ്തുത ശ്രമങ്ങളില്‍ നിന്നും ബന്ധപ്പെട്ടവരെ പിന്തിരിപ്പിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുകയും സുപ്രീം കോടതിയുടെ അന്തിമ തീരുമാനം വരെ തര്‍ക്കഭൂമിയില്‍ യാതൊരുവിധ നിര്‍മ്മാണ പ്രവര്‍ത്തനവും നടത്തുവാന്‍ പാടില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് ഈ സഭ ഏകകണ്ഠമായി കേന്ദ്ര ഗവണ്‍മെന്റിനോട് ആവശ്യപ്പെടുന്നു.

 

 

130

17.7.1998

ശ്രീ. സെബാസ്റ്റ്യന്‍ പോള്‍

മതന്യൂനപക്ഷങ്ങളുടെ സംരക്ഷണം

ക്രൈസ്തവ ദേവാലയങ്ങളില്‍ വീഞ്ഞു ഉപയോഗിക്കുന്നുവെന്ന കാരണത്താല്‍ ആരാധനാലയങ്ങളുടെ പട്ടികയില്‍നിന്നും പ്രസ്തുത ദേവാലയങ്ങളെ ഒഴിവാക്കുവാനുള്ള ദല്‍ഹി ഗവണ്‍മെന്റിന്റെ നീക്കത്തിലും രാജ്യത്തിന്റെ പല ഭാഗങ്ങളിലും ക്രൈസ്തവരുടെയും മതന്യൂന പക്ഷങ്ങളുടെയും നേരെ നടക്കുന്ന അതിക്രമങ്ങളിലും ഈ സഭയ്ക്കുള്ള ഉത്ക്കണ്ഠ രേഖപ്പെടുത്തുന്നതിനോടൊപ്പം ഈ നിലപാടില്‍ നിന്ന് ഡല്‍ഹി ഗവണ്‍മെന്റിനെ പിന്തിരിപ്പിക്കുവാനും മതന്യൂനപക്ഷങ്ങള്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കാന്‍ സംസ്ഥാന ഗവണ്മെന്റുകളെ പ്രേരിപ്പിക്കുവാനും നടപടി സ്വീകരിക്കണമെന്നും ഈ സഭ കേന്ദ്ര ഗവണ്‍മെന്റിനോട് ആവശ്യപ്പെടുന്നു.

 

131

5.2.1999

ശ്രീ. പി. എസ്‍. സുപാല്‍

റെയില്‍വേ വികസനത്തിലെ കേന്ദ്ര അവഗണന

കേരളത്തിലെ റെയില്‍വേ വികസന കാര്യത്തില്‍ നിരന്തരമായ അവഗണനയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് പുതിയ ട്രെയിനുകള്‍ അനുവദിക്കുന്നില്ല. എന്നുമാത്രമല്ല, ശബരി റെയില്‍പ്പാതയുടെ പണി പുനരാരംഭിക്കുന്നതും മന്ദഗതിയിലായ കൊല്ലം തിരുവനന്തപുരം പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ നിശ്ചിതസമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കുന്നതിനും കൊല്ലം-ചെങ്കോട്ട പാത ബ്രോഡ്ഗേജ് ആക്കുന്നതിനും ആവശ്യമായ നടപടികള്‍ കേന്ദ്ര ഗവണ്‍മെന്റില്‍ നിന്നും ഇതുവരെ ഉണ്ടായിട്ടില്ല. റെയില്‍വേ ലൈന്‍ വൈദ്യുതീകരിക്കുന്നതിന് ആവശ്യമായ ഫണ്ട് അനുവദിക്കുന്ന കാര്യത്തിലും കടുത്ത അവഗണനയാണ്. റെയില്‍വേ വികസന കാര്യത്തില്‍ സംസ്ഥാനത്തോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ഈ സഭ കേന്ദ്ര ഗവണ്‍മെന്റിനോട് ഏകകണ്ഠമായി അഭ്യര്‍ത്ഥിക്കുന്നു.

132

5.2.1999

ശ്രീ.എം.നാരായണന്‍

(കുഴല്‍മന്ദം)

ഇന്ത്യാ-ശ്രീലങ്ക വ്യാപാര ഉടമ്പടി

ഇന്ത്യയും ശ്രീലങ്കയും തമ്മിലുണ്ടാക്കിയിട്ടുള്ള വ്യാപാര ഉടമ്പടിയിലെ ദോഷവശങ്ങള്‍ നീക്കം ചെയ്യണമെന്നും ഉടമ്പടിയിലൂടെ സംസ്ഥാനത്തിന്റെ കാര്‍ഷിക മേഖലയെ തകര്‍ക്കുന്ന നാളികേരം, റബ്ബര്‍, തേയില, സുഗന്ധദ്രവ്യങ്ങള്‍ തുടങ്ങിയവയുടെ ഇറക്കുമതി ഒഴിവാക്കണമെന്നും ഇന്ത്യ – ശ്രീലങ്ക കരാറില്‍ സംസ്ഥാനത്തിനുണ്ടാകുന്ന ദോഷഫലങ്ങള്‍ വിലയിരുത്തി സ്വതന്ത്ര കയറ്റിറക്കുമതി ഉടമ്പടിയില്‍ ആവശ്യമായ ഭേദഗതി വരുത്തണമെന്നും ഈ സഭ കേന്ദ്ര ഗവണ്‍മെന്റിനോട് ഏകകണ്ഠമായി ആവശ്യപ്പെടുന്നു.

133

5.2.1999

ശ്രീ. എളമരം കരീം

എക്സ്പ്രസ് ഹൈവേ നിര്‍മ്മാണം

കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദിഷ്ട എക്സ്പ്രസ് ഹൈവേ നിര്‍മ്മാണ പദ്ധതിയില്‍ കേരളത്തെ ഒഴിവാക്കിയ നടപടി പുനഃപരിശോധിക്കണമെന്നും കേന്ദ്രം കേരളത്തോട് കാട്ടിയ അവഗണന അവസാനിപ്പിച്ച് ഹൈവേ നിര്‍മ്മാണ പദ്ധതിയില്‍ കേരളത്തെ ഉള്‍പ്പെടുത്തണമെന്നും ഈ സഭ ഏകകണ്ഠമായി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.

134

2.7.1999

ശ്രീമതി ആര്‍. ലതാദേവി

തിരുവനന്തപുരം വിമാനത്താവളത്തിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ നടപടി സ്വീകരിക്കുക

തിരുവനന്തപുരം വിമാനത്താവളം അന്താരാഷ്ട്ര വിമാനത്താവളം ആയി പ്രഖ്യാപിച്ചിട്ട് എട്ടു വര്‍ഷം തികഞ്ഞു. പ്രതിവര്‍ഷം എട്ടു ലക്ഷത്തോളം യാത്രക്കാര്‍ വന്നിറങ്ങുന്ന ഇവിടെ പ്രാഥമിക സൗകര്യങ്ങള്‍ പോലും ഒരുക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇവിടത്തെ അന്താരാഷ്ട്ര ടെര്‍മിനലിന് പരിമിതികള്‍ ഏറെയാണ്. ശുദ്ധജല വിതരണ സംവിധാനം പോലും പൂര്‍ണ്ണമാക്കാന്‍ കഴിഞ്ഞിട്ടില്ല. യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ അനുദിനം കൂടി വരികയാണ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വിമാനത്താവളമാക്കി മാറ്റാം എന്ന കേന്ദ്ര ഏവിയേഷന്‍ വകുപ്പിന്റെ ഉറപ്പുപോലും പാലിച്ചിട്ടില്ല. അന്താരാഷ്ട്ര വിമാനത്താവളമായുള്ള പ്രഖ്യാപനത്തിനു ശേഷം മാറി മാറി വന്ന കേന്ദ്ര ഗവണ്‍മെന്റുകള്‍ ഇക്കാര്യത്തില്‍ യാതൊരു താല്‍പര്യവും എടുത്തിട്ടില്ല. തിരുവനന്തപുരത്തു വന്നു പോകുന്ന നിരവധി വിമാന സര്‍വ്വീസുകള്‍ എയര്‍ ബസ്സടക്കം റദ്ദാക്കിക്കൊണ്ടിരിക്കുന്നു. കേന്ദ്ര ഗവണ്‍മെന്റും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും ഇപ്പോള്‍ കാട്ടുന്ന താല്‍പര്യമില്ലായ്മ അവസാനിപ്പിച്ച് തിരുവനന്തപുരം അന്താരാഷ്ട്ര വിമാന ത്താവളത്തിലെ സൗകര്യം മെച്ചപ്പെടു ത്തണമെന്ന് ഈ സഭ കേന്ദ്ര ഗവണ്‍മെന്റിനോട് ആവശ്യപ്പെടുന്നു.

135

3.3.2000

ശ്രീ. പി. രാഘവന്‍

ഇന്ത്യാ-അമേരിക്ക വ്യാപാര കരാര്‍

അമേരിക്കയില്‍നിന്ന് ഇറക്കുമതി ചെയ്യുന്നതിന് വിലക്ക് കല്‍പ്പിച്ചിരുന്ന 1429 ഇനം വസ്തുക്കളുടെ മേലുള്ള എല്ലാവിധ ഇറക്കുമതി നിയന്ത്രണവും എടുത്തുകളഞ്ഞുകൊണ്ട് 1999 ഡിസംബര്‍ 27‌-ന് ജനീവയില്‍ വച്ച് ഇന്ത്യ അമേരിക്കയുമായി ഒപ്പുവച്ച കരാര്‍ ഇന്ത്യയുടെ വിദേശ നാണയ ശേഖരം കുറയ്ക്കുന്നതും കാര്‍ഷിക, വ്യാവസായിക, ഓട്ടോമൊബൈല്‍, ടെക്സ്റ്റയില്‍സ് തുടങ്ങിയ മേഖലകളെ പ്രതികൂലമായി ബാധിക്കുന്നതും റബ്ബര്‍പാല്‍ അടക്കമുള്ള റബ്ബര്‍ ഉല്‍പ്പന്നങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, നാളികേര ഉല്‍പ്പന്നങ്ങള്‍, തേയില, മത്സ്യോല്‍പ്പന്നങ്ങള്‍ തുടങ്ങിയവയിലുള്ള ഇറക്കുമതി നിയന്ത്രണം ഇല്ലാതാകുന്നതോടെ സംസ്ഥാനത്ത് കാര്‍ഷിക മേഖല പൂര്‍ണ്ണമായും തകര്‍ച്ചയിലേക്ക് തള്ളപ്പെടുന്നതും രാജ്യത്തിന്റെ സമ്പദ്ഘടന തകര്‍ക്കുന്നതും തൊഴിലില്ലായ്മ വര്‍ദ്ധിപ്പിക്കുന്നതും ഇന്ത്യന്‍ സമ്പത്ത് മുഴുവന്‍ അമേരിക്കയ്ക്ക് കൊള്ളയടിയ്ക്കാന്‍ അവസരം ഉണ്ടാക്കുന്നതുമായതിനാല്‍ കരാര്‍ റദ്ദാക്കണമെന്ന്  ഈ സഭ ഏകകണ്ഠമായി കേന്ദ്രത്തോട് ആവശ്യപ്പെടുന്നു

136

3.3.2000

ശ്രീ. കെ. പി. രാജേന്ദ്രന്‍

പൊതുവിതരണ സമ്പ്രദായം സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുക

ഭക്ഷ്യ സബ്സിഡി പിന്‍വലിയ്ക്കുവാനും റേഷന്‍ സംവിധാനം പരിമിതപ്പെടുത്തുവാനും കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടിയുടെ ഭാഗമായി പൊതുവിതരണ കേന്ദ്രങ്ങള്‍ വഴി നല്‍കിക്കൊണ്ടിരിക്കുന്ന ഗുണനിലവാരം കുറഞ്ഞ അരിയുടെ വില ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് നാലുരൂപയില്‍ നിന്നും ആറര രൂപയായും ദാരിദ്ര്യ രേഖയ്ക്ക് മുകളിലുള്ളവര്‍ക്ക് ഒമ്പത് രൂപ അറുപതു പൈസയില്‍ നിന്നും 12 രൂപയായും ഉയര്‍ത്തുവാനുള്ള നിര്‍ദ്ദേശം പൊതു വിപണിയില്‍ അരിയുടെ വില കുതിച്ചുയരുന്നതിനും സംസ്ഥാനത്ത് നിലവിലുള്ള റേഷന്‍ സമ്പ്രദായം തകരുന്നതിനും ഇടയാക്കുമെന്നതിനാല്‍ ഈ തീരുമാനം ഉപേക്ഷിക്കണമെന്നും ഭക്ഷ്യ സബ്സിഡി നിലനിര്‍ത്തി നിലവിലുള്ള റേഷന്‍ സമ്പ്രദായം തുടരുവാനുള്ള നടപടി കൈക്കാള്ളണമെന്നും ഈ സഭ കേന്ദ്ര ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിക്കുന്നു.

 

പതിനൊന്നാം കേരള നിയമസഭ

 

137

12.7.2002

ശ്രീ. കെ. എന്‍. എ. ഖാദര്‍

പ്രവാസികള്‍ക്ക് വോട്ടവകാശം

കേരളത്തില്‍ നിന്നും ഇന്ത്യയുടെ ഇതര ഭാഗങ്ങളില്‍ നിന്നും വിദേശരാജ്യങ്ങളില്‍ ജോലി സംബന്ധമായും മറ്റും പോയിട്ടുള്ള എല്ലാ പ്രവാസികള്‍ക്കും തെര‍ഞ്ഞെടുപ്പുകളില്‍ വോട്ടു ചെയ്യാനുള്ള അവകാശം ലഭ്യമാക്കണമെന്നും അതിനായി ജനപ്രാതിനിധ്യ നിയമത്തില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തുവാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ഈ സഭ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.

138.

11.7.2003

ശ്രീ. ഇ. എം. അഗസ്തി

തേയിലവ്യവസായത്തെ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുക

കേന്ദ്ര സര്‍ക്കാരിന്റെ കയറ്റിറക്ക് നയം മൂലം പ്രതിസന്ധിയിലായ തേയില വ്യവസായത്തേയും, തൊഴിലാളികളേയും സംരക്ഷിക്കുന്നതിന് ആവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ഈ സഭ കേന്ദ്ര ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിക്കുന്നു.

139.

8.8.2003

ശ്രീ. പ്രയാര്‍ ഗോപാലകൃഷ്ണന്‍

പരിഷ്ക്കാരങ്ങളെ സംബന്ധിച്ചുളള കാര്‍ഷികമേഖലയിലെ എം.എസ്. സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്

W.T.O കരാറിനെത്തുടര്‍ന്ന് സംസ്ഥാനത്ത് കാര്‍ഷിക മേഖലയില്‍ വരുത്തേണ്ട പരിഷ്കാരങ്ങളെയും നടപടികളെയും സംബന്ധിച്ച് പഠിച്ച് ശിപാര്‍ശകള്‍ നല്‍കാന്‍ സര്‍ക്കാര്‍ നിയമിച്ച ഡോക്ടര്‍ എം.എസ്‍.സ്വാമിനാഥന്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കേന്ദ്ര സര്‍ക്കാര്‍ കൊക്കൊള്ളേണ്ട നടപടികളെ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനെ പ്രേരിപ്പിക്കാനും സംസ്ഥാന തലത്തില്‍ എടുക്കേണ്ട അടിയന്തിര നടപടികളെ സംബന്ധിച്ച് ഉചിതമായ തീരുമാനങ്ങളെടുത്ത് നടപ്പിലാക്കുവാനും ഈ സഭ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു.

140.

9.7.2004

ശ്രീ. ടി. എന്‍. പ്രതാപന്‍

അമിത വിമാന യാത്രാനിരക്ക് കുറയ്ക്കുക

 

ഉപജീവനമാര്‍ഗ്ഗം തേടി ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് യാത്ര ചെയ്യേണ്ടി വരുന്ന ലക്ഷക്കണക്കിന് കേരളീയരില്‍ നിന്നും എയര്‍ ഇന്‍ഡ്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും ഗള്‍ഫ് സെക്ടറില്‍ ഈടാക്കുന്ന അമിതമായ വിമാനയാത്രാനിരക്കുകള്‍ ഇവര്‍ക്ക് താങ്ങാനാവാത്ത ഭാരമുണ്ടാക്കുകയാണ്. കേരളത്തില്‍ നിന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്കുള്ള വിമാനയാത്രാനിരക്കു കളുമായി താരതമ്യം ചെയ്യുമ്പോള്‍ ഗള്‍ഫ് സെക്ടറില്‍ പ്രസ്തുത വിമാന കമ്പനികള്‍ ഈടാക്കുന്ന യാത്ര നിരക്ക് കൂടുതലാണ്.  ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ഈ അമിത വിമാനയാത്രാ നിരക്കുകള്‍ കുറയ്ക്കുവാന്‍ എയര്‍ ഇന്‍ഡ്യയ്ക്കും ഇന്‍ഡ്യന്‍ എയര്‍ലൈന്‍സിനും നിര്‍ദ്ദേശം നല്‍കണമെന്നും ഈ സഭ കേന്ദ്ര ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിക്കുന്നു.  ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഏറ്റവും കൂടുതല്‍ യാത്രാക്കാര്‍ കേരളത്തിലേയ്ക്ക് വരികയും തിരികെ പോവുകയും ചെയ്യുന്ന തിരക്കുള്ള സീസണില്‍ കൂടുതല്‍ സര്‍വ്വീസുകള്‍ ഈ സെക്ടറില്‍ അനുവദിക്കണമെന്ന് എയര്‍ ഇന്ത്യയോടും ഇന്‍ഡ്യന്‍ എയര്‍ലൈന്‍സിനോടും ആവശ്യപ്പെടണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു.

141.

9.7.2004

ശ്രീ. ഇ. ടി. മുഹമ്മദ് ബഷീര്‍

കേരളത്തില്‍ ഒരു ഐ.ഐ.ടി.

കേരളത്തില്‍ ഒരു ഐ.ഐ.ടി. സ്ഥാപിക്കണമെന്ന് ഈ സഭ കേന്ദ്ര ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിക്കുന്നു.

142.

23.7.2004

ശ്രീ. സി. പി. മുഹമ്മദ്

കേരളത്തിലെ റെയില്‍വേ വികസനം

സംസ്ഥാനത്ത് ഇരട്ടിപ്പിക്കല്‍ നടന്നു കൊണ്ടിരിക്കുന്ന റെയില്‍വേ ലൈനുകളുടെ പണി അടുത്ത വര്‍ഷം പൂര്‍ത്തിയാക്കത്തക്കവണ്ണം ആവശ്യമായ തുകയനുവദിക്കുന്നതിനും നിരവധി കാലമായി റെയില്‍ ഭരണകൂടത്തിന്റെ പരിഗണന യിലിരിക്കുന്നതും യാത്രക്കാര്‍ക്ക് വളരെ പ്രയോജനകരമായതുമായ ഷൊര്‍ണ്ണൂര്‍ ട്രയാംഗുലര്‍ റെയില്‍വേ സ്റ്റേഷന്‍ പദ്ധതി നടപ്പിലാക്കുന്നതിനും സംസ്ഥാനത്ത് നിന്നും ഈ വര്‍ഷം തന്നെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേയ്ക്ക് പുതിയ ദീര്‍ഘദൂര ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കുന്നതിനും സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന റെയില്‍വേ ഇലക്ട്രിഫിക്കേഷന്‍ പണികള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും മലബാര്‍ പ്രദേശത്തിന്റെ സര്‍വ്വതോന്മുഖമായ വികസനത്തിന് ഒഴിച്ചുകൂടാന്‍ പാടില്ലാത്ത നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍വേ ലൈനുകളെ ഉള്‍പ്പെടുത്തി ഒരു പുതിയ  റെയില്‍വേ സോണ്‍ രൂപീകരിച്ച് സംസ്ഥാനത്ത് അതിന്റെ ഹെഡ് ക്വാര്‍ട്ടേഴ്സ് സ്ഥാപിക്കുന്നതിനും അടിയന്തിര തീരുമാനമെടുത്ത് നടപ്പാക്കണമെന്ന് കേന്ദ്ര ഗവണ്‍മെന്റിനോടും അതിനുള്ള നടപടികള്‍ ഉടനടി സ്വീകരിക്കണമെന്ന് സംസ്ഥാന ഗവണ്‍മെന്റിനോടും ഈ സഭ അഭ്യര്‍ത്ഥിക്കുന്നു.

143.

23.7.2004

ശ്രീ. മാങ്കോട് രാധാകൃഷ്ണന്‍

ഫയലിംഗ് അധികാരത്തോടുകൂടി ഹൈക്കോടതി ബഞ്ച് സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുക

തിരുവനന്തപുരം കേന്ദ്രമാക്കി ഫയലിംഗ് അധികാരത്തോടുകൂടിയ ഒരു ഹൈക്കോടതി ബഞ്ച് പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍, കാലക്രമേണ ഈ ബഞ്ചിന് ഫയലിംഗ് അധികാരം നഷ്ടപ്പെടുകയുണ്ടായി.  ഈ അധികാര നഷ്ടപ്പെടല്‍ മൂലം ഗവണ്‍മെന്റിനും മറ്റുമായി സാമ്പത്തികമുള്‍പ്പെടെ നിരവധി ബുദ്ധിമുട്ടുകള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ തിരുവനന്തപുരം കേന്ദ്രമായി ഉണ്ടായിരുന്ന ഹൈക്കോടതി ബഞ്ച് ഫയലിംഗ് അധികാരത്തോടുകൂടി പുനരുജ്ജീവിപ്പിച്ച് പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഈ സഭ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളോട് അഭ്യര്‍ത്ഥിക്കുന്നു.

പന്ത്രണ്ടാം കേരള നിയമസഭ

 

144

23.3.2007

ശ്രീ. എം. ഹംസ

റെയില്‍വേ വികസനത്തിനായി പെനിന്‍സുലാര്‍ സോണ്‍ അനുവദിക്കാന്‍ നടപടി സ്വീകരിക്കുക

ദക്ഷിണ റെയില്‍വേയുടെ കീഴില്‍ സേലം ആസ്ഥാനമാക്കി ഒരു പുതിയ റെയില്‍വേ ഡിവിഷന്‍ രൂപീകരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്.  സേലം ഡിവിഷന്‍ തമിഴ‍്നാടിന്റെ ഭൂപരിധിയ്ക്കുള്ളില്‍ മാത്രം ഒതുങ്ങുന്ന ഒരു ഡിവിഷനാണ്. ഇങ്ങനെ ഒരു ഡിവിഷന്‍ രൂപീകരിക്കുമ്പോള്‍ സമീപ ഡിവിഷനുകളില്‍ നിന്നും തുല്യഭാഗങ്ങള്‍ വിഭജിച്ചു കൊണ്ടായിരിക്കണം പുതിയ ഡിവിഷന്‍ രൂപീകരിക്കേണ്ടത്. എന്നാല്‍ റെയില്‍വേ ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ളത് മാതൃ ഡിവിഷനായ പാലക്കാട് ഡിവിഷന്റെ ഭൂരിഭാഗം റെയില്‍വേ ലൈനുകളും വെട്ടിമുറിച്ച് സേലം ഡിവിഷന്‍ ഉണ്ടാക്കുന്ന തരത്തിലാണ്.  ഇത് റെയില്‍വേയുടെ ഡിവിഷന്‍ രൂപീകരണ തത്വത്തിന് എതിരാണ്.  ഫലത്തില്‍ സേലം ഡിവിഷന്‍ രൂപീകരണം പാലക്കാട് ഡിവിഷന്റെ വിഭജനമായിട്ടാണ് സംഭവിച്ചിരിക്കുന്നത്.  ഇത് ക്രമേണ പാലക്കാട് ഡിവിഷന്റെ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കുന്നതിനും വരുമാനം കുറഞ്ഞ ഡിവിഷന്‍ എന്ന നിലയില്‍ പ്രവര്‍ത്തനം നിലയ്ക്കുന്നതിനും വഴിവയ്ക്കും.  അതിനാല്‍ പ്രസ്തുത തീരുമാനത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്നും കേരളത്തിന്റെ റെയില്‍വേ വികസനം പൂര്‍ണ്ണമാകുന്നതിന് ഉതകും വിധം കേരളത്തിലെ രണ്ട് റെയില്‍വേ ഡിവിഷനുകളും കൊങ്കണ്‍ റെയില്‍വേയും ഉള്‍പ്പെടുത്തി ഒരു പെനിന്‍സുലാര്‍ സോണ്‍ അനുവദിക്കണമെന്നും കേരള നിയമസഭ ഏകകണ‍്ഠമായി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.

 

 

 

145.

29.6.2007

ശ്രീ. വി. എസ്.

സുനില്‍കുമാര്‍

കേരളത്തിലെ റെയില്‍വേ വികസനം

റെയില്‍വേ വികസനത്തില്‍ കേരളത്തോടുള്ള അവഗണന ഈ സഭ പലപ്രാവശ്യം ചര്‍ച്ച ചെയ്തിട്ടുള്ളതാണ്.  ഇന്ത്യയുടെ തെക്കെ അറ്റത്തുള്ള ഈ സംസ്ഥാനത്തോട് റെയില്‍വേ മന്ത്രാലയം നീതി പുലര്‍ത്തിയിട്ടില്ല.  മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ റെയില്‍വേ വികസനത്തിന്റെ കാര്യത്തില്‍ കേരളം വളരെ പിന്നിലാണ്.  കേരളത്തിലെ റെയില്‍വേയുടെ പ്രവര്‍ത്തനം തിരുവനന്തപുരം, പാലക്കാട് എന്നീ റെയില്‍വേ ഡിവിഷനുകളുടെ കീഴിലാണ്.  ഈ രണ്ടു ഡിവിഷനുകളെയും ചെന്നൈ ആസ്ഥാനമായുള്ള ദക്ഷിണ റെയില്‍വേയുടെ കീഴിലാണ് ഉള്‍പ്പെടുത്തി യിരിക്കുന്നത്. പാത ഇരട്ടിപ്പിക്കല്‍, വൈദ്യുതീകരണം എന്നിവയുടെ കാര്യത്തില്‍ ഈ രണ്ടു ഡിവിഷനുകളും വളരെ പിന്നിലാണ്.  മംഗലാപുരം-ഷൊര്‍ണ്ണൂര്‍ പാതയുടെ ഇരട്ടിപ്പിക്കല്‍ ഏതാണ്ട് പൂര്‍ത്തിയായെങ്കിലും വൈദ്യുതീകരണം ആരംഭിച്ചിട്ടില്ല.  ഏറ്റവും കൂടുതല്‍ ട്രാഫിക്കുള്ള എറണാകുളം-കായംകുളം റെയില്‍പ്പാത (ആലപ്പുഴ-കോട്ടയം വഴി) ഇരട്ടിപ്പിക്കല്‍ ഇനിയും ബാക്കിയാണ്.  തിരുവനന്തപുരം- തിരുനെല്‍വേലി റെയില്‍പാതയുടെ ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും ഇനിയും ആരംഭിച്ചിട്ടില്ല.  കേരളത്തിലെ ആദ്യ റെയില്‍പ്പാതയായ കൊല്ലം-ചെങ്കോട്ട മീറ്റര്‍ഗേജായി തുടരുന്നു.  അടുത്തിടെ അതിലൂടെയുള്ള സര്‍വീസും നിര്‍ത്തിവച്ചിരിക്കുന്നു.  പാത ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും പൂര്‍ത്തിയായാല്‍ മാത്രമേ കേരളത്തില്‍ റെയില്‍വേ വികസനം സാധ്യമാകുകയുള്ളൂ.  ശബരി റെയില്‍പാത ഗുരുവായൂര്‍-താനൂര്‍ റെയില്‍പ്പാത എന്നിവ നിശ്ചലാവസ്ഥയിലാണ്.  പുതിയ റെയില്‍വേ ലൈനുകളും പുതിയ സര്‍വേകളും ആരംഭിക്കേണ്ടതാണ്.  അതിനിടയിലാണ് കേരളത്തിലെ പാലക്കാട് ആസ്ഥാനമായ റെയില്‍വേ ഡിവിഷന്‍ വെട്ടിമുറിച്ച് പുതിയ സേലം ഡിവിഷന്‍ രൂപീകരിക്കുവാനുള്ള ശ്രമവും കേരളത്തിലുള്ള അനുബന്ധ ഓഫീസുകള്‍ ചെന്നൈയിലേയ്ക്ക് മാറ്റുന്നതിനുള്ള നീക്കവും നടക്കുന്നത് എന്നത് ഈ അവസ്ഥയ്ക്ക് ആക്കം കൂട്ടുന്നു.  ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം റെയില്‍വേയുടെ വികസനം ലക്ഷ്യം വച്ചുകൊണ്ട് ബഹു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നിരവധി പരിശ്രമങ്ങള്‍ നടത്തി.  ഇതിന്റെ ഫലമായി,  ഇദംപ്രഥമമായി ഈ വര്‍ഷത്തെ റെയില്‍വേ ബഡ്ജറ്റില്‍ കേരളത്തിന് മോശമല്ലാത്ത പരിഗണന ലഭിച്ചു.  തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന്‍ ലോകനിലവാരത്തി ലേക്കുയര്‍ത്തുക, ആലപ്പുഴയിലെ കോച്ച് ഫാക്ടറി, കൊല്ലത്തെ എം.ഇ.എം.യു.-കാര്‍ഷെഡ്, കോഴിക്കോട് റെയില്‍വേ സ്റ്റേഷന്റെ നവീകരണം കൊച്ചുവേളി ടെര്‍മിനലിന്റെ വിപുലീകരണം പാത ഇരട്ടിപ്പിക്കലിനുവേണ്ടി നീക്കിവച്ച    138 കോടി രൂപ, നഞ്ചന്‍കോട് - നിലമ്പൂര്‍, മൈസൂര്‍-തലശ്ശേരി എന്നീ ലൈനുകളുടെ സര്‍വേ, തിരുവനന്തപുരം-മുംബൈ ഗരീബിരഥ് എന്നിവ ഇവയില്‍ ഉള്‍പ്പെടും എന്നിരുന്നാലും, രാജ്യത്തെ തെക്കെ അറ്റത്തെ ഒരു സംസ്ഥാനം എന്ന നിലയിലും ഏറ്റവും അധികം മലയാളികള്‍ മറ്റു സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നു എന്നതിനാലും കേരളത്തിലെ റെയില്‍വേയുടെ വികസനത്തിന് വളരെ പ്രാധാന്യമുണ്ട്.  യാത്രാ വരുമാനത്തിന്റെ കാര്യത്തില്‍ കേരളം മുന്‍പന്തിയിലാണ്.  ഒരു ഉപഭോക്തൃ സംസ്ഥാനം എന്ന നിലയിലും റെയില്‍വേയ്ക്ക് പ്രാധാന്യം ഏറെയാണ്.  വളര്‍ന്നുവരുന്ന ഒരു വിനോദസഞ്ചാര സംസ്ഥാനം എന്ന നിലയിലും കേരളത്തിന് പ്രത്യേക പരിഗണന ആവശ്യമാണ്.  ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്നും കേരളത്തിന്റെ പ്രധാന ആവശ്യങ്ങളായ പാത ഇരട്ടിപ്പിക്കലും, വൈദ്യുതീകരണവും തുടങ്ങിയ ആവശ്യങ്ങളും 2007-2008 റെയില്‍വേ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികളും അടിയന്തിരമായി ആരംഭിക്കണമെന്നും സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും കേരള നിയമസഭ ഐകകണ‍്ഠ്യേന ആവശ്യപ്പെടുന്നു.

146.

14.09.2007

ശ്രീമതി ഇ. എസ്. ബിജിമോള്‍

 

അര്‍ഹരായവരെ ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുക

കേരളത്തില്‍ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങളുടെ എണ്ണം 12.25 ലക്ഷത്തില്‍ കവിയാന്‍ പാടില്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.  ദരിദ്ര കുടുംബങ്ങളുടെ എണ്ണത്തിനു പരിധി നിശ്ചയിച്ചശേഷം അതനുസരിച്ച് ലിസ്റ്റ് തയ്യാറാക്കുവാന്‍ ആവശ്യപ്പെടുന്നത് നീതിക്കു നിരക്കാത്തതും, യുക്തിരഹിതവുമാണ്.  ഈ നിര്‍ദ്ദേശം നടപ്പിലാക്കിയാല്‍ പട്ടിണിപ്പാവങ്ങളായ ലക്ഷണക്കണക്കിനു കുടുംബങ്ങള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടാനിടയാകും.  കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ആനുകൂല്യങ്ങള്‍ മാത്രമല്ല, റേഷന്‍ സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്കു ലഭിക്കുന്നതും ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ക്കാണ്.  ഈ സാഹചര്യത്തില്‍ അര്‍ഹതപ്പെട്ട മുഴുവന്‍ കുടുംബങ്ങളെയും ഉള്‍പ്പെടുത്തി ബി.പി.എല്‍. ലിസ്റ്റ് തയ്യാറാക്കാനുള്ള നടപടികള്‍ ഉണ്ടാക ണമെന്ന് ഈ സഭ കേന്ദ്ര ഗവണ്‍മെന്റി നോടാവശ്യപ്പെടുന്നു.

147.

11.07.2008

ശ്രീ. വി. എന്‍. വാസവന്‍

 

ഇന്തോ-അമേരിക്കന്‍ ആണവക്കരാര്‍

സ്വന്തം സഖ്യശക്തിയായി ഇന്‍ഡ്യയെ മാറ്റുന്നതിനുള്ള അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ തന്ത്രപരമായ നീക്കത്തിന്റെ ഭാഗമായുള്ള ഇന്തോ-അമേരിക്കന്‍ ആണവക്കരാര്‍ ഒപ്പിടുന്നതില്‍ നിന്ന് പിന്മാറണമെന്ന് ഈ സഭ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു.

 

148.

11.07.2008

ശ്രീ. കെ. അജിത്

 

പരിസ്ഥിത ആഘാത നിര്‍ണ്ണയ വിജ്ഞാപനം

കേന്ദ്ര ഗവണ്‍മെന്റ് പുറപ്പെടുവിച്ച പരിസ്ഥിതി ആഘാത നിര്‍ണ്ണയവിജ്ഞാപനം സംസ്ഥാന താത‍്പര്യങ്ങള്‍ക്ക് എതിരായതുകൊണ്ട് അത്തരം നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കാന്‍ ഈ സഭ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു.

149.

10.07.2009

ശ്രീ. പി. വിശ്വന്‍

കേന്ദ്ര കടാശ്വാസ കമ്മീഷന്‍ നിയമം നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കുക

ഉയര്‍ന്ന ഉത്പാദനച്ചെലവും, ഉത്പന്നങ്ങളുടെ വിലത്തകര്‍ച്ചയും, കൃഷിനാശവും മൂലം വരുമാനം നഷ്ടപ്പെട്ട് കടക്കെണി യിലകപ്പെടുകയും, ആത്മഹത്യയിലേയ്ക്കു വലിച്ചിഴയ്ക്കപ്പെടുകയും ചെയ്യുന്ന കര്‍ഷക കുടുംബങ്ങളെ രക്ഷിക്കാന്‍ കേരള നിയമസഭ കേരള കര്‍ഷകകടാശ്വാസ കമ്മീഷന്‍ നിയമം പാസ്സാക്കുകയും, അതനുസരിച്ച് കമ്മീഷന്റെ പ്രവര്‍ത്തനം നടന്നുവരികയുമാണ്. എന്നാല്‍, കേന്ദ്ര നിയമങ്ങള്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ദേശസാത്കൃത ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ക്ക് സംസ്ഥാന നിയമസഭ പാസ്സാക്കിയ നിയമം ബാധകമല്ല.  ആയതുകൊണ്ട് ദേശസാത്കൃത ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിന്ന് കടമെടുത്ത കര്‍ഷകരെ കടക്കെണിയില്‍ നിന്ന് മോചിപ്പിക്കാന്‍ സഹായകമാകുന്ന ഒരു കേന്ദ്ര കടാശ്വാസ കമ്മീഷന്‍ നിയമം നിര്‍മ്മിക്കണമെന്ന് ഈ സഭ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു.

150.

19.03.2010

ശ്രീ. എം. പ്രകാശന്‍ മാസ്റ്റര്‍

(ശ്രീ. അല്‍ഫോണ്‍സ് കണ്ണന്താനം അധികാരപ്പെടുത്തിയതു പ്രകാരം)

കേന്ദ്രവിഷ്കൃത പദ്ധതികളിലെ വ്യവസ്ഥകളില്‍ മാറ്റം വരുത്താന്‍ നടപടി

കേന്ദ്ര ഗവണ്‍മെന്റ് സംസ്ഥാനങ്ങള്‍ക്കു നേരിട്ട് ഗ്രാന്റ് വര്‍ദ്ധിപ്പിക്കുന്നതിനുപകരം കേന്ദ്രാവിഷ‍്കൃത പദ്ധതികള്‍ കൂടുതലായി പ്രഖ്യാപിക്കുന്ന പ്രവണത ശക്തിപ്പെടുകയാണ്.  ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ വ്യത്യസ്ത ജീവിത നിലവാരവും, വ്യത്യസ്ത അടിസ്ഥാന സൗകര്യ വികസനവും, വൈവിദ്ധ്യമാര്‍ന്ന പ്രശ്നങ്ങളും നിലവിലുള്ളവയാണ്.  എന്നാല്‍, സംസ്ഥാനങ്ങളുടെ ഈ വൈവിദ്ധ്യത്തെ പരിഗണിച്ചുകൊണ്ടുള്ള സമീപനമല്ല കേന്ദ്ര ഗവണ്‍മെന്റ് കേന്ദ്രാവിഷ്‍കൃത പദ്ധതികളില്‍ സ്വീകരിക്കുന്നത്.  കേന്ദ്രാവിഷ‍്കൃത പദ്ധതികളില്‍ സംസ്ഥാനങ്ങളുടെ പ്രത്യേകതകളും പ്രശ്നങ്ങളും പരിഗണിക്കാതിരിക്കുന്നത് ഏറ്റവും വലിയ പ്രയാസമുണ്ടാക്കുന്നത് കേരള സംസ്ഥാനത്തിനാണ്.  ജനസാന്ദ്രതയിലും സേവന വികസനത്തിലും വലിയ മുന്നേറ്റമുണ്ടാക്കിയ ഈ സംസ്ഥാനത്തിന്റെ സവിശേഷതകള്‍ കേന്ദ്രാവിഷ‍്കൃത പദ്ധതികള്‍ പരിഗണിക്കുന്നതേയില്ല. വിവിധ മേഖലകളില്‍ കേന്ദ്ര ഗവണ്‍മെന്റ് നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‍കൃത പദ്ധതികളിലെ വ്യവസ്ഥകള്‍ അതതു സംസ്ഥാനത്തിന്റെ സവിശേഷതകള്‍ പരിഗണിച്ചുകൊണ്ട് മാറ്റം വരുത്തി നടപ്പിലാക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് സന്നദ്ധമാകണമെന്ന് ഈ സഭ കേന്ദ്ര ഗവണ്‍മെന്റിനോട് ആവശ്യപ്പെടുന്നു.

151.

19.03.2010

ശ്രീ. പി. കൃഷ്ണപ്രസാദ്

സ്റ്റാറ്റ്യൂട്ടറി റേഷനിംഗ് സമ്പ്രദായം സംരക്ഷിക്കാന്‍ നടപടി

എ.പി.എല്‍. വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്കു വിതരണം ചെയ്യുന്നതിനുവേണ്ടി സംസ്ഥാനത്തിന് അനുവദിക്കുന്ന അരിയുടെ അളവില്‍ കുറവു വരുത്താനും, ഈ വിഭാഗത്തിനുള്ള അരിയുടെ സബ്സിഡി പിന്‍വലിക്കാനുമുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ നീക്കത്തില്‍ ഈ സഭ പ്രതിഷേധം രേഖപ്പെടുത്തുന്നു.  എ.പി.എല്‍. വിഭാഗത്തില്‍പ്പെട്ട മുഴുവന്‍ കുടുംബങ്ങള്‍ക്കും കിലോയ്ക്ക് 8.90 രൂപയ്ക്ക് അരി നല്‍കണമെന്നും, ഇതിനാവശ്യമായ മുഴുവന്‍ അരിയും സംസ്ഥാനത്തിന് അനുവദിക്കണമെന്നും, നാലു പതിറ്റാണ്ടിലേറെയായി നിലനില്‍ക്കുന്ന സ്റ്റാറ്റ്യൂട്ടറി റേഷനിംഗ് സമ്പ്രദായം നിര്‍ത്തലാക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്തിരിയണമെന്നും ഈ സഭ കേന്ദ്ര ഗവണ്‍മെന്റിനോട് ആവശ്യപ്പെടുന്നു.

152.

19.03.2010

ശ്രീ. ബാബു പോള്‍

 

ദേശീയ ഭക്ഷ്യ സുരക്ഷാ പദ്ധതി

ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതിയില്‍ കേരളത്തിലെ മുഴുവന്‍ ജില്ലകളെയും ഉള്‍പ്പെടുത്തി സംസ്ഥാനത്തെ കാര്‍ഷികമേഖലയുടെയും അനുബന്ധമേഖലകളുടെയും സമഗ്രമായ പുരോഗതിക്ക് ആവശ്യമായ ഫണ്ട് ലഭ്യമാക്കണമെന്ന് സംസ്ഥാന നിയമസഭ കേന്ദ്ര ഗവണ്‍മെന്റിനോട് ആവശ്യപ്പെടുന്നു.

153.

09.07.2010

ശ്രീ. ടി. എന്‍. പ്രതാപന്‍

അമിതമായ വിമാനയാത്രാനിരക്ക് കുറയ്ക്കാന്‍ നടപടി

നമ്മുടെ രാജ്യത്തിന്റെ, പ്രത്യേകിച്ച് സംസ്ഥാനത്തിന്റെ, സമ്പദ്ഘടനയില്‍ പ്രധാന പങ്ക് വഹിക്കുന്നവരാണ് വിദേശത്തു ജോലി ചെയ്യുന്ന കേരളീയര്‍.  ഗള്‍ഫ് രാജ്യങ്ങളിലുള്ള പതിനായിരങ്ങളുടെ കഠിനാദ്ധ്വാനത്തിന്റെ ഫലമാണ് ഇന്നു കേരളത്തില്‍ കാണുന്ന പുരോഗതിയുടെ മുഖ്യപങ്കും.  ഈ സഹോദരങ്ങള്‍ അവധി സമയങ്ങളില്‍ നാട്ടിലേയ്ക്കു വരുന്നതിനുവേണ്ടി ആശ്രയിക്കുന്ന വിമാന സര്‍വ്വീസുകള്‍ അവരെ ചൂഷണം ചെയ്യുകയാണ്.  എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിമാന സര്‍വ്വീസുകള്‍ അമിതമായ നിരക്കുകള്‍ ഈടാക്കുന്നുവെന്നു മാത്രമല്ല, മുന്‍ നിശ്ചയ പ്രകാരം പുറപ്പെടാതെ തത്സമയം വിവിധ കാരണങ്ങളാല്‍ സര്‍വ്വീസ് ഉപേക്ഷിച്ചും, അവശ്യ സൗകര്യങ്ങള്‍ നല്‍കാതെയുമെല്ലാം ഗള്‍ഫ് മലയാളികളെ പീഡിപ്പിക്കുകയാണ്.  ഗള്‍ഫ് മലയാളികളോട് എയര്‍ ഇന്ത്യ ഉള്‍പ്പെടെ കാണിക്കുന്ന ഈ ക്രൂരതയ്ക്കെതിരെ ഈ സഭ പ്രതിഷേധിക്കുന്നു.  ഒപ്പം, കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ കേരളത്തിലെ നെടുമ്പാശ്ശേരി, തിരുവനന്തപുരം, കരിപ്പൂര്‍ വിമാന ത്താവളങ്ങളില്‍ നിന്നും ആരംഭിക്കണമെന്നും, അമിതമായ വിമാന യാത്രാനിരക്ക് കുറയ്ക്കണമെന്നും, അവശ്യ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോടും വിവിധ വിമാനക്കമ്പനികളോടും കേരള നിയമസഭ ആവശ്യപ്പെടുന്നു.

154.

09.07.2010

ശ്രീ. ആര്‍. സെല്‍വരാജ്

പെട്രോളിയം ഉത്പ്പന്നങ്ങളുടെ വിലവര്‍ധന

പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ, പാചകവാതകം എന്നിവയുടെ വില വര്‍ദ്ധിപ്പിക്കാനും, ഗവണ്‍മെന്റിനുള്ള വിലനിര്‍ണ്ണയാവകാശം എടുത്തുകളയാനുമുള്ള കേന്ദ്രഗവണ്‍മെന്റിന്റെ തീരുമാനം അത്യന്തം പ്രതിഷേധാര്‍ഹമാണ്.  വന്‍തോതിലുള്ള വിലക്കയറ്റം മൂലം ബുദ്ധിമുട്ടുന്ന ജനങ്ങളെ ഈ തീരുമാനം കൂടുതല്‍ വിഷമത്തിലാക്കും.  സ്വകാര്യ എണ്ണക്കമ്പനികളുടെയും ഊഹക്കച്ചവടക്കാരുടെയും ചൂഷണത്തിന് ജനങ്ങളെ വിട്ടുകൊടുക്കുന്നതാണ് ഈ തീരുമാനം.  ഇതിനെതിരെ രാജ്യത്ത് ഉയര്‍ന്നുവരുന്ന ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താനാണ് കേന്ദ്ര ഗവണ്‍മെന്റ് ശ്രമിക്കുന്നത്. പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ഈ സഭ കേന്ദ്ര ഗവണ്‍മെന്റിനോട് ആവശ്യപ്പെടുന്നു.

155.

23.07.2010

ശ്രീ. എം. എം. മോനായി

വിദ്യാഭ്യാസാവകാശ നിയമം

വിദ്യാഭ്യാസാവകാശനിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ഗവണ്‍മെന്റിന് അധികമായി വരുന്ന ചെലവ് പൂര്‍ണ്ണമായും കേന്ദ്ര സര്‍ക്കാര്‍ വഹിക്കണമെന്ന് ഈ സഭ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.

പതിമൂന്നാം കേരള നിയമസഭ

 

156.

14.10.2011

ശ്രീ. അബ്‍ദുറഹിമാന്‍ രണ്ടത്താണി

പൗരസ്ത്യഭാഷാ സര്‍വ്വകലാശാല

വിവിധ വിദേശരാഷ്ട്രങ്ങളിലായി ദശലക്ഷക്കണക്കിനു കേരളീയര്‍ ഇപ്പോള്‍ ജോലി ചെയ്തു വരികയാണ്.  സംസ്ഥാനത്തിന്റെ സാമ്പത്തിക വരുമാനത്തില്‍ മുഖ്യ സ്രോതസ്സുകളിലൊന്ന് ഇവര്‍ നേടിത്തരുന്ന വിദേശ പണമാണ്.  അവിദഗ്‍ദ്ധര്‍ക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന വിദേശ രാജ്യങ്ങളില്‍ വിദഗ‍്ദ്ധരായവര്‍ക്ക് ഇപ്പോള്‍ അവസരങ്ങള്‍ ഏറെയുണ്ട്.  കേരളത്തില്‍ അഭ്യസ്തവിദ്യ രേറെയുണ്ടെങ്കിലും വിദേശ ഭാഷകള്‍ അനായാസമായി കൈകാര്യം ചെയ്യുവാന്‍ കഴിയാതെ വരുന്നത് ഇവര്‍ക്കുള്ള മികച്ച അവസരങ്ങള്‍ നഷ്ടപ്പെടുത്തുകയാണ്.  തൊഴില്‍ സാദ്ധ്യതയോയൊപ്പം തന്നെ സംസ്ക്കാരങ്ങളുടെ വിനിമയമാധ്യമമായ ഭാഷകള്‍ക്ക് പ്രത്യേകമായ പഠന സൗകര്യമോ ഗവേഷണ സൗകര്യങ്ങളോ ഇന്നു കേരളത്തില്‍ പരിമിതമാണ്.  ഈ സാഹചര്യത്തില്‍, മനുഷ്യവിഭവശേഷിയുടെ ക്രിയാത്മകമായ വളര്‍ച്ച ത്വരിതപ്പെടുത്തുവാനും, അന്തര്‍ദ്ദേശീയ രംഗത്ത് മത്സരിക്കുവാനുമുതകുന്ന വിധം പുതിയ തലമുറയെ സജ്ജമാക്കാനും, ഹൈദരാബാദിലെ ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്സിറ്റി (EFLU) മാതൃകയില്‍ ഇംഗ്ലീഷ്, അറബി എന്നിവ ഉള്‍പ്പെടെയുള്ള വിദേശ ഭാഷകള്‍ക്കായി ഒരു പൗരസ്ത്യഭാഷാ സര്‍വ്വകലാശാല സംസ്ഥാനത്തു സ്ഥാപിക്കണമെന്ന് ഈ സഭ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.

157.

28.10.2011

ശ്രീ. ബെന്നി ബെഹനാന്‍

ന്യായവിലയ്ക്ക് മരുന്നുകള്‍ ലഭ്യമാക്കാന്‍ നടപടി

മരുന്നു കമ്പനികളും വിതരണക്കാരും വ്യാപാരികളും ചേര്‍ന്ന് മരുന്നുകളുടെ വില അന്യായമായി വര്‍ദ്ധിപ്പിച്ച് ജനങ്ങളെ ചൂഷണം ചെയ്യുന്ന സ്ഥിതി വിശേഷം അവസാനിപ്പിക്കുന്നതിനായി മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ ശക്തിപ്പെടുത്തി എല്ലാ മരുന്നുകളും ന്യായവിലയ്ക്ക് സര്‍ക്കാര്‍ ഏജന്‍സി മുഖേന ജനങ്ങള്‍ക്കു ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ഈ സഭ അഭ്യര്‍ത്ഥിക്കുന്നു.

158.

22.06.2012

ശ്രീ. എം. പി. വിന്‍സെന്റ്

രാസവളങ്ങളുടെ വില കുറയ്ക്കാന്‍ നടപടി

രാസവളങ്ങളുടെ വില കുറയ്ക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും, വില നിര്‍ണ്ണയിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരില്‍ത്തന്നെ നിക്ഷിപ്തമാക്കണമെന്നും ഈ സഭ ഏകകണ‍്ഠമായി കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു.

159.

06.07.2012

ശ്രീ. പുരുഷന്‍ കടലുണ്ടി

മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കാന്‍ നടപടി

കാലപ്പഴക്കവും, തുടര്‍ച്ചയായി ഉണ്ടാകുന്ന ഭൂകമ്പ ഭീഷണിയും, അതിവൃഷ്ടിയും മൂലം മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയ്ക്കും ഡാമിന്റെ നിലനില്‍പ്പിനും അതീവ ഗുരുതരമായ ഭീഷണി ഉണ്ടായിട്ടുള്ള സാഹചര്യത്തില്‍ ലക്ഷക്കണക്കിനു ജനങ്ങളുടെ സുരക്ഷയെക്കരുതി പുതിയ ഡാം നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളോട് കേരള നിയമസഭ അഭ്യര്‍ത്ഥിക്കുന്നു.  പുതിയ ഡാമിന്റെ നിര്‍മ്മാണം വരെ, നിലവിലുള്ള ഡാമിന്റെ സുരക്ഷയ്ക്കുവേണ്ടി ജലനിരപ്പ് 36.576 മീറ്റര്‍ (120 അടി) ആയി താഴ‍്ത്തുവാന്‍ അടിയന്തിരമായ നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ട്.  പുതിയ ഡാമിന്റെ നിര്‍മ്മാണത്തെത്തുടര്‍ന്ന് നിലവില്‍ നല്‍കുന്ന അതേ അളവില്‍ത്തന്നെ തമിഴ‍്നാടിന് വെള്ളം ലഭ്യമാക്കാന്‍ കേരളം പ്രതിജ്ഞാബദ്ധമാണെന്നും, 'കേരളത്തിനു സുരക്ഷ – തമിഴ‍്നാടിനു ജലം' എന്ന സമീപനത്തില്‍ കേരളം ഉറച്ചുനില്‍ക്കുമെന്നും കേരള നിയമസഭ അസന്ദിഗ്‍ദ്ധമായി ഉറപ്പുനല്‍കുന്നു.

160.

06.07.2012

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

നേരിട്ടുളള വിദേശനിക്ഷേപം

കേരളത്തില്‍ റീട്ടെയില്‍ മാര്‍ക്കറ്റിംഗ് രംഗത്ത് നേരിട്ടുള്ള വിദേശ നിക്ഷേപം (FDI) അനുവദിക്കരുതെന്ന് ഈ സഭ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു.

161

20.6.2014

ശ്രീ. പി. ഉബൈദുള്ള

മലബാറില്‍ സബര്‍ബന്‍ റെയില്‍ സംവിധാനം

“രൂക്ഷമായ ഗതാഗത പ്രശ്നം നിലനില്‍ക്കുന്ന മലബാര്‍ മേഖലയിലെ ജനങ്ങളുടെ യാത്രാ ദുരിതം പരിഹരിക്കാനുതകുന്നതും, സ്ഥലമെടുപ്പു പോലുള്ള പ്രയാസങ്ങളില്ലാത്തതുമായ  'സബര്‍ബന്‍ റെയില്‍' സംവിധാനം മലബാര്‍ മേഖലയില്‍ കൂടി ഏര്‍പ്പെടുത്തുന്നതി നാവശ്യമായ നടപടികള്‍ ത്വരിത പ്പെടുത്തണമെന്ന് ഈ സഭ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെടുന്നു.”

162

20.6.2014

ഡോ. ടി. എം. തോമസ് ഐസക്

എഫ്.എ.സി.റ്റി. നേരിടുന്ന പ്രതിസന്ധി

“ദക്ഷിണ ഇന്ത്യയിലെ ഏറ്റവും വലിയ ഉല്‍പാദനശാലയും കേരളത്തിന്റെ അഭിമാനവുമായ എഫ്.എ.സി. ടി അതീവ ഗുരുതരമായ പ്രതിസന്ധിയെയാണ് നേരിടുന്നത്. പ്രകൃതി വാതകത്തിന്റെ വില മറ്റുള്ള കമ്പനികള്‍ക്ക് 4.3 ഡോളറാണെങ്കില്‍ ഫാക്ടിന് ലഭിക്കുന്നത് 24 – 34 ഡോളര്‍ നിരക്കിലാണ്. അമോണിയ പ്ലാന്റും കാപ്രോലാക്റ്റം പ്ലാന്റും ഇതിനകം അടച്ചുപൂട്ടി. സമ്പൂര്‍ണ്ണ തകര്‍ച്ചയില്‍ നിന്ന് ഫാക്ടിനെ രക്ഷിക്കാന്‍ പൊതുമേഖല പുനരുദ്ധാരണ ബോര്‍ഡ് ശുപാര്‍ശ ചെയ്ത 991 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് അംഗീകരിച്ച് ഫണ്ട് അനുവദിക്കണമെന്നും പ്രകൃതിവാതകത്തിന്റെ അധിക വിലയ്ക്ക് കോമ്പന്‍സേഷന്‍ അനുവദിക്കണമെന്നും സംസ്ഥാന നിയമസഭ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.”

പതിനാലാം കേരള നിയമസഭ

 

163.

5.5.2017

ശ്രീ.  മുല്ലക്കര രത്നാകരന്‍

കേരളം നേരിടുന്ന വരള്‍ച്ച

“മുന്‍വര്‍ഷങ്ങളിലെ മഴക്കുറവ് മൂലം സംസ്ഥാനം കടുത്ത വരള്‍ച്ചയെ നേരിടുകയാണ്. സംസ്ഥാനത്ത് വ്യാപകമായ കൃഷിനാശവും, കടുത്ത കുടിവെള്ളക്ഷാമവും, വൈദ്യുതിയുത്പാദനത്തില്‍ കാര്യമായ കുറവും നേരിടുന്നു. മഴക്കുറവ് മൂലം കാര്‍ഷികോത്പ്പന്നങ്ങളുടെ ഉല്‍പാദനം കുുറയുന്നതിനാല്‍ കടുത്ത വിലക്കയറ്റം ഉണ്ടാകുന്നതിനും സാധ്യതയുണ്ട്. വരും ദിവസങ്ങളില്‍ വരള്‍ച്ച കൂടുതല്‍രൂക്ഷമാകാനുള്ള സാധ്യതയാണ് കാണുന്നത്. ഈ പ്രതിസന്ധിയെ അതിജീവിക്കുന്നതിന് പ്രധാനമന്ത്രിയുടെ ദുതിതാശ്വസ പാക്കേജില്‍ ഉള്‍പ്പെടുത്തി കേരളത്തിന് ഒരു പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ഈ സഭ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്നു".

164.

5.5.2017

ശ്രീ. കെ. വി. അബ്ദുല്‍ ഖാദര്‍

കേരളീയ പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍

“ഉദ്ദേശം 31 ലക്ഷത്തോളം മലയാളികള്‍ മറ്റു രാജ്യങ്ങളിലും സംസ്ഥാനങ്ങളിലുമായി പ്രവാസികളായുണ്ട്. കേരള മൈഗ്രേഷന്‍ സര്‍വേ പ്രകാരം അന്യരാജ്യങ്ങളിലേക്ക്  തൊഴില്‍ തേടി പോകുന്ന കേരളീയരില്‍ 86.3 ശതമാനം ഗള്‍ഫ് രാജ്യങ്ങളിലേക്കാണ് പോകുന്നത്.  അതില്‍ 37.5 ശതമാനം യു.എ.ഇ.യിലും 22 ശതമാനം സൗദി അറേബ്യയിലുമാണ്. ഈ നാടുകളിലെ സ്വദേശിവല്‍ക്കരണനയം വിശേഷിച്ച് സൗദി അറേബ്യയില്‍ വാണിജ്യ കേന്ദ്രങ്ങളില്‍ വിദേശികളെ ഒഴിവാക്കുന്നത് നിരവധി കേരളീയര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുത്തും. 11 ശതമാനത്തോളം കേരളീയര്‍ സെയിൽസ്മാന്‍മാരായി തൊഴില്‍ നോക്കുന്നു വെന്നാണ് കണക്ക്. പ്രവാസികള്‍ കേരളത്തിലേക്ക് അയയ്ക്കുന്ന പണം സംസ്ഥാന ആഭ്യന്തര ഉല്പാദനത്തിന്റെ മൂന്നിലൊന്നി ലധികമാണ് രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വിദേശ നാണയ സ്രോതസ്സായിട്ടും പ്രവാസികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വേണ്ട പരിഗണന നല്‍കുന്നില്ല. കയറ്റുമതിക്കാര്‍ക്ക് നല്‍കുന്ന പ്രോത്സാഹനങ്ങള്‍ക്കും വിദേശ നിക്ഷേപം ആകര്‍ഷിക്കാനായി നല്‍കുന്ന ഇളവുകള്‍ക്കും സമാനമായ രീതിയില്‍ ആനുകൂല്യങ്ങള്‍ നല്‍കി പ്രവാസികളെ പ്രതിസന്ധിഘട്ടത്തില്‍ സംരക്ഷിക്കണമെന്ന് ഈ സഭ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു".

165

8.11.2019

മാത്യു ടി. തോമസ്

കേന്ദ്രാവിഷ്കൃത പദ്ധതികളിലെ മാനദണ്ഡങ്ങള്‍

“സംസ്ഥാന/പ്രദേശിക സര്‍ക്കാര്‍ തലങ്ങളില്‍ നടപ്പിലാക്കപ്പെടേണ്ടുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുടെ മാനദണ്ഡങ്ങള്‍ കേന്ദ്രതലത്തില്‍ നിശ്ചയിക്കപ്പെടുന്നത് സംസ്ഥാനത്തിന്റെ സവിശേഷ വികസനാവശ്യങ്ങളെ നിറവേറ്റുന്നതില്‍ വലിയ തോതില്‍ പരിമിതികള്‍ സൃഷ്ടിക്കുകയാണ്.  ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും തുലോം വിഭിന്നമായ കേരളത്തിലെ ആരോഗ്യ, വിദ്യാഭ്യാസ, കാര്‍ഷിക മേഖലകളില്‍ നിലവിലെ കേന്ദ്രാവിഷ്കൃത പദ്ധതികളിലൂടെ സമ്പൂര്‍ണ്ണ നേട്ടം കൈവരിക്കാനാകാതെ വരുന്നത് കേന്ദ്ര മാനദണ്ഡങ്ങളുടെ അയവില്ലായ്മ മൂലമാണ്. എന്‍.എച്ച്.എം., എസ്സ്. എസ്സ്. എ പദ്ധതികള്‍ ഫലപ്രദമാക്കുന്നതിലും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ കൃഷി, കൃഷി അനുബന്ധ ഉത്പാദന മേഖലകളുമായി സംയോജിപ്പിച്ച് വലിയ നേട്ടം കൈവരിക്കുന്നതിലും തടസ്സങ്ങള്‍ നേരിടുകയാണ്.

 സംസ്ഥാനത്തിന്റെ സ്വതന്ത്ര ധനവിനിയോഗത്തിന് വിഘാതമാകുന്ന തരത്തില്‍ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ സംസ്ഥാന വിഹിതം ഈയടുത്ത് ഗണ്യമായി വര്‍ദ്ധിപ്പിച്ചതു മൂലം, സംസ്ഥാനത്തിന്റെ പരിമിത വിഭവം വലിയതോതില്‍ ഇവയ്ക്കായി നീക്കി വയ്ക്കുവാന്‍ നിര്‍ബന്ധിതമാകുകയാണ്. ഇതിനു പകരമായി, കേന്ദ്ര വിഹിതം സംസ്ഥാനങ്ങള്‍ക്ക് നിശ്ചിത ഉദ്ദേശ്യലക്ഷ്യങ്ങള്‍ വ്യക്തപ്പെടുത്തി ഗ്രാന്റുകളായി കൈമാറിയാല്‍ സംസ്ഥാനങ്ങളുടെ സാഹചര്യങ്ങള്‍ക്ക് ഉതകുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് ഫലപ്രാപ്തിയില്‍ എത്തിക്കുവാനാകും.

     ഈ സാഹചര്യത്തില്‍ കേന്ദ്രാവിഷ്കൃത പദ്ധതികള്‍, സംസ്ഥാനത്തിന്റെ സവിശേഷ വികസനാവശ്യങ്ങളും സാഹചര്യങ്ങളും അനുസരിച്ച് പുനരാവിഷ്കരിച്ച് കൂടുതല്‍ ഫലപ്രദമാക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് വിവേചനാധികാരം നല്‍കുന്ന വിധത്തില്‍ മാനദണ്ഡങ്ങളില്‍ അയവുകള്‍ വരുത്തുവാന്‍ തയ്യാറാകണമെന്ന് ഈ സഭ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു.